മലയാളികൾ ഏറ്റവും കൂടുതൽ കണ്ടിട്ടുള്ള സിനിമകളുടെ ലിസ്റ്റ് എടുക്കുകയാണെങ്കിൽ അതിൽ കിലുക്കം എന്ന സിനിമ തീർച്ചയായും കാണും. 1991 ൽ പ്രിയദർശൻ സംവിധാനം ചെയ്തു മോഹൻലാൽ അഭിനയിച്ച സിനിമയായിരുന്നു കിലുക്കം. തീയേറ്ററിൽ വൻ വിജയമായി മാറിയ സിനിമ 25 വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും പുതുമ നിലനിർത്തുന്നു എന്നത് വിശ്വസിക്കാൻ സാധിക്കുന്നില്ല. കിലുക്കം ഇപ്പോൾ ടിവിയിൽ വന്നാലും ഉയർന്ന ടി ആർ പി റേറ്റിംഗ് തന്നെയാണ് കിട്ടുന്നത്. മോഹൻലാലിനൊപ്പം ജഗതിയും,തിലകനും,രേവതിയും, ഇന്നസെന്റും തകർത്തു ചിരിപ്പിച്ചപ്പോൾ ഇതിൽ ആരാണ് ഏറ്റവും അടിപൊളി എന്നതിൽ കണ്ടിരിക്കുന്ന പ്രേക്ഷകർക്ക് വരെ സംശയമുണ്ടായി പോകും,അത്തരത്തിൽ മികച്ച സിനിമയായിരുന്നു കിലുക്കം.

ചിരിപ്പിച്ച ആളുകളെ കുറിച്ച് പറയുമ്പോൾ ആരും പേടിപ്പിച്ച വില്ലനെക്കുറിച്ച് മറക്കാറില്ലല്ലോ. അങ്ങനെയുള്ള ഒരു വില്ലൻ കഥാപാത്രമായിരുന്നു സമർഖാൻ. ജഗതി അഭിനയിച്ച നിശ്ചൽ എന്ന കഥാപാത്രത്തെ ഓരോ ദിവസവും ഇടവിട്ട് ഇടിക്കാൻ വരുന്ന സമർഖാൻ എന്ന വില്ലൻ്റെ നോട്ടം പോലും വളരെ ശ്രദ്ധ ആകർഷിച്ച താണ്. ബോളിവുഡ് താരമായിരുന്ന ശരത് സക്സേന ആയിരുന്നു സമർഖാൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. അതിനു മുമ്പും ശരത് മറ്റു അന്യഭാഷ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. എങ്കിലും എല്ലാവരാലും ശ്രദ്ധിക്കപ്പെട്ടത് കിലുക്കത്തിലൂടെ ആയിരുന്നു. ഇപ്പോഴിതാ ശരത് സക്സേന യുടെ പുതിയ പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ വൈറലായി പോയിക്കൊണ്ടിരിക്കുന്നത്. താരത്തിൻ്റെ വർക്കൗട്ട് ചിത്രങ്ങളാണ് എല്ലാവരും ഏറ്റെടുത്തിരിക്കുന്നത്.

പ്രായം എഴുപതു കഴിഞ്ഞിട്ടും ഫിറ്റ്നസിന്റെ കാര്യത്തിൽ പുറകോട്ട് പോയിട്ടില്ല എന്നാണ് കൂടുതൽ പേരും കമന്റ് ചെയ്തിരിക്കുന്നത്. ഇന്ന് പല നടന്മാർക്കും ഇല്ലാത്ത ഒന്നാണ് ഈ ഫിറ്റ്നസ്, അവിടെയാണ് ശരത് സക്സേന വ്യത്യാസപ്പെടുന്നത്. ഈ മസിലും കാണിച്ചു നിന്നാൽ നിശ്ചൽ ഊട്ടിയും കടന്ന് വല്ല അമേരിക്കയിലേക്ക് ഓടിപ്പോകും എന്നൊക്കെയുള്ള തമാശ നിറഞ്ഞ കമന്റുകൾ നിരവധിയാണ് പോസ്റ്റിനു താഴെ കാണുന്നത്. കിലുക്കത്തിന് പുറമേ സിഐഡി മൂസ, ആര്യൻ തുടങ്ങി വൻ വിജയം ആയിത്തീർന്ന പല സിനിമകളിലും ശരത് സക്സേനയുടെ സാന്നിധ്യം ഉണ്ടായിരുന്നു.