അന്ന് ലാലേട്ടൻ എന്നെ വീട്ടിലേക്ക് വരാൻ നിർബന്ധിച്ചു, പക്ഷെ പോയില്ല !!!

സൗത്ത് ഇന്ത്യയിലെ പ്രിയതാരങ്ങളിൽ ഒരാളായ ഐശ്വര്യ ഭാസ്കർ മലയാളികൾക്കും അപരിചിതയല്ല. മലയാളത്തിൽ ശ്രദ്ധേയമായ നിരവധി സിനിമകൾ ഐശ്വര്യ ചെയ്തിട്ടുണ്ട്. സിനിമയിൽ മാത്രമല്ല ടെലിവിഷൻ സീരിയൽ രംഗത്തും താരം സജീവമാണ്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്കു തുടങ്ങിയ ഭാഷകളിലും നിറസാന്നിദ്ധ്യമാണ് ഐശ്വര്യ ഭാസ്കർ. തെലുങ്കു സിനിമയിലൂടെയാണ് ഐശ്വര്യയുടെ അരങ്ങേറ്റം.1990 ൽ തൻ്റെ  രണ്ടാമത്തെ ചിത്രമായ ഒളിയമ്പുകളിലൂടെ  നടി മലയാളത്തിലും എത്തി.

രാജീവ്‌ അഞ്ചൽ സംവിധാനം ചെയ്ത് 1993 ൽ ഇറങ്ങിയ മോഹൻലാൽ ചിത്രം ബട്ടർഫ്‌ളൈസിൽ ഐശ്വര്യ നായികയായിരുന്നു. ഷാജി കൈലാസ് സംവിധാനം ചെയ്ത എക്കാലവും മലയാളികൾ ആഘോഷിക്കുന്ന നരസിംഹത്തിലും ഐശ്വര്യ മോഹൻലാലിൻ്റെ നായികയായി അഭിനയിച്ചിട്ടുണ്ട്. ലാലേട്ടനെ കുറിച്ച് ഐശ്വര്യ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

മലയാള സിനിമയിൽ പകരം വയ്ക്കാൻ ഇല്ലാത്ത നടന വിസ്മയമാണ് മോഹൻലാൽ. ഒരുപാട് ആരാധകരാണ് ലോകമെമ്പാടും താരത്തിന് ഉള്ളത്. ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നിസ്വാർത്ഥനായ അഭിനേതാവാണ് മോഹൻലാൽ – ഐശ്വര്യ പറഞ്ഞു. ലാലേട്ടനോടൊപ്പം അഭിനയിക്കാൻ ആദ്യം തനിക്ക് പേടിയായിരുന്നു. ഷൂട്ടിംഗ് മുന്നോട്ട് പോയപ്പോൾ പേടി മാറി. മലയാളം ഡയലോഗ് പറയുന്നതിൽ ലാലേട്ടൻ വളരെ സഹായിച്ചു. ആ സൗഹൃദത്തിൻ്റെ പുറത്ത് ലാലേട്ടൻ വീട്ടിലേക്ക് ക്ഷണിച്ചു. പക്ഷേ തിരക്കുകൾ കാരണം ഇതുവരെ പോകാൻ കഴിഞ്ഞിട്ടില്ല. മലയാള സിനിമയിൽ അഭിനയിക്കാൻ ഇനി വരുമ്പോൾ ഉറപ്പായും തിരുവനന്തപുരത്തെ ലാലേട്ടൻ്റെ വീട്ടിൽ പോണം എന്നും ഐശ്വര്യ പറയുന്നു.

2013 ൽ രേവതി എസ്. വർമ്മ സംവിധാനം ചെയ്ത മാഡ് ഡാഡ് എന്ന ചിത്രത്തിലാണ് മലയാളത്തിൽ അവസാനമായി ഐശ്വര്യ അഭിനയിച്ചത്. 2018-2020 കാലഘട്ടത്തിൽ ചെമ്പരത്തി എന്ന മലയാളം സീരിയലിലുടെയും മലയാളത്തിൽ ഐശ്വര്യ ഭാസ്കർ നിറഞ്ഞു നിന്നു.

Leave a Reply

Your email address will not be published.