ഗ്ലാമറസ്സ് വേഷങ്ങളിൽ ഇടയ്ക്കിടെ കാണാറുള്ള വളരെ ബോൾഡ് ആയ ഒരു നടി ആണ് ഇനിയ. മലയാളത്തിലും തമിഴിലുമായി ഒരുപാട് മികച്ച കഥാപാത്രങ്ങളും ഇനിയയുടെ പേരിൽ നിലവിൽ ഉണ്ട്. 2005 ൽ സിനിമയുടെ പുതിയ ലോകത്ത് എത്തിയ താരം ആളുകളുടെ മനസ്സിൽ ഒന്ന് കയറി കൂടാൻ കുറച്ചു സമയം എടുത്തു. പിന്നീട് ഇപ്പോൾ കൂടുതലും ഗ്ലാമർ വേഷങ്ങളിൽ ആണ് ഇനിയ എത്തുന്നത്.

ഗ്ലാമർ നടി ആകുമ്പോഴും പ്രേക്ഷകരുടെ ഉള്ളിൽ എന്നെന്നും നിൽക്കുന്ന ശക്തിയുള്ള കുറേ കഥാപാത്രം ചെയ്യുവാനും താരത്തിനു കഴിഞ്ഞു എന്നത് യാഥാർഥ്യം ആണ. ഇന്ന് ഈ ഒരു പ്രശസ്തിയിൽ നിൽക്കുമ്പോ അതിനോടൊപ്പം അനേകം വിവാദങ്ങളും വളരെ മോശമായ രീതിയിൽ ഉള്ള ആരോപണങ്ങളും ഒക്കെ താരത്തെ തേടി എത്തിയിട്ടുണ്ട്. അങ്ങനെ പ്രേക്ഷകർ സംസാരിച്ച ഒരു വിഷയത്തെ കുറിച്ച് താരം മനസ്സിൽ തട്ടി പറയുന്നത് ഇപ്രകാരം ആണ്.
എന്നോട് പലരും തുറന്ന് ചോദിച്ചിട്ടുണ്ട് മലയാള സിനിമ മേഖലയിൽ കുറെ ഉയരങ്ങൾ നേടാൻ വേണ്ടി ഈ രംഗത്ത് പലർക്കും വഴങ്ങേണ്ടി വന്നിട്ടില്ലേ എന്ന്. ഇന്ത്യയിലെ പല ഭാഷകളിൽ ആയി ഒരുപാട് നല്ല സിനിമകൾ എനിക്ക് കിട്ടിയിട്ടുണ്ട്. ഒരുപക്ഷെ അതായിരിക്കാം തന്നോട് ഇങ്ങനെ ഒരു ചോദ്യം ആളുകൾ ചോദിക്കുന്നത്. എന്നാൽ ഇതിലെ സത്യം എന്തെന്നാൽ

സിനിമയിൽ വന്ന് ഇപ്പോ ഈ സമയം വരെയും തനിക്ക് ആരിൽ നിന്നും യാതൊരു നെഗറ്റീവ് അനുഭവവും ഉണ്ടായിട്ടില്ല എന്നതാണ് ശരിക്കും ഓരോരുത്തർ സിനിമയെ എങ്ങിനെയാണോ നോക്കി കാണുന്നത് അതുപോലെയായിരിക്കും സിനിമ നമുക്ക് തിരിച്ചു തരുന്നത്. ആദ്യം നമ്മളെ കുറച്ചു ബോധം ഉണ്ടാവുക എന്നിട്ട് നിൽക്കേണ്ട സ്ഥാനം മനസിലാക്കി അവിടെ നിൽക്കുക. അങ്ങനെ ആണെങ്കിൽ യാതൊരു പ്രശ്നവും നമുക്ക് നേരിടേണ്ടി വരില്ല. ഇത് തൻ്റെ അനുഭവത്തിന്റെ ഉള്ളിൽ നിന്നാണ് പറയുന്നത്. ഒരു പ്രധാന അഭിമുഖത്തിൽ ആണ് ഇനിയ ഇത് തുറന്ന് പറഞ്ഞത്. മോഡലിംഗ് എന്നത് വളരെ ഇഷ്ടമുള്ള താരം അതിൽ ഒരുപാട് തിളങ്ങിയിരുന്നു. പരസ്യചിത്രങ്ങളിൽ സ്ഥിരം സാന്നിധ്യം ആയിരുന്ന നടി പിന്നീട് മിസ്സ് ട്രിവാൻഡ്രം കൂടി ആയിരുന്നു.