ബെഡിൽ നിന്ന് ഇറങ്ങാൻ സമയം കിട്ടുന്നില്ല, ഇനി ഈ ദമ്പതികളുടെ ലക്ഷ്യം 105 മക്കൾ !!!

ലോകത്തിൻ്റെ പല ഭാഗത്തും ഒറ്റക്കുട്ടി നയവും ഇരട്ടകുട്ടി നയവും നടപ്പിലാക്കി കൊണ്ടിരിക്കുമ്പോൾ അതിൽ നിന്നെല്ലാം വ്യത്യസ്തമായുള്ള ആഗ്രഹവുമായി ഒരു ദമ്പതികൾ റഷ്യയിൽ ഉണ്ട്. ഇവരുടെ ലക്ഷ്യം 105 കുട്ടികളുടെ അച്ഛനമ്മമാരാവുക എന്നതാണ്. റഷ്യൻ സ്വദേശികളായ ക്രിസ്റ്റീന ഓസ്റ്റിൻ – ഗാലിബ്‌ ദമ്പതികൾക്കാണ് ഈയൊരു ആഗ്രഹമുള്ളത്. അതിന്റെ പ്രാരംഭഘട്ടം എന്നോണം 10 മാസം കൊണ്ട് 10 കുട്ടികളെ സ്വന്തമാക്കിയിരിക്കുകയാണ് ഇരുവരും.

ക്രിസ്റ്റീന ഓസ്റ്റിൻ എന്ന യുവതിക്ക് ഇപ്പോൾ വയസ്സ് 23. തൻ്റെ ഭർത്താവായ  ഗാലിബിന് 56 വയസ്സും. ഗാലിബിൻ്റെ ആദ്യവിവാഹത്തിൽ ഒരു മകളുണ്ട്. ശേഷം ഇരുവരും പരിചയപ്പെടുകയും വിവാഹം കഴിക്കുകയും ചെയ്യുകയായിരുന്നു. വിവാഹശേഷമാണ് ഇരുവർക്കും വീടു നിറയെ കുട്ടികൾ വേണം എന്നുള്ള ആഗ്രഹം പരസ്പരം പങ്കു വച്ചത്. ഓരോ വർഷത്തിലും ഓരോ കുഞ്ഞിനു ജന്മം നൽകുക എന്നത് ക്രിസ്റ്റീനക്ക് ശാരീരിക അവശത ഉണ്ടാകുമെന്ന് ഡോക്ടർമാർ വിധിയെഴുതിയതോടെ വാടക ഗർഭപാത്രം എന്ന ആശയത്തിലേക്ക് ഇവർ എത്തുന്നത്. അങ്ങനെ വാടകഗർഭപാത്രം വഴി 10 മാസം കൊണ്ട് 10 മക്കളുടെ അച്ഛനമ്മമാർ ആവുകയായിരുന്നു ഈ ദമ്പതികൾ.

വാടക ഗർഭപാത്രത്തിന് തയ്യാറായ ആരോഗ്യവതികളായവരെ ചില നിബന്ധനകളുടെ അടിസ്ഥാനത്തിൽ  ഡോക്ടർമാരുടെ സഹായത്താൽ ഇവർ കണ്ടെത്തുകയായിരുന്നു. ഒരു പ്രാവശ്യമെങ്കിലും മാതാവായവരെ മാത്രമാണ് ഇവർ തെരഞ്ഞെടുത്തിരുന്നത്. അങ്ങനെ 2020 മാർച്ചിന് വാടകഗർഭപാത്രം വഴി ആദ്യ കുഞ്ഞിനു ജന്മം നൽകുകയും  2021 ജനുവരി യിൽ പത്താമത്തെ കുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. ഓരോ കുഞ്ഞിൻ്റെയും പ്രസവത്തിനും പരിപാലനത്തിനും ആയി ലക്ഷക്കണക്കിന് രൂപയാണ് ഇവർ മാറ്റിവെക്കുന്നത്. കുഞ്ഞുങ്ങളെ പരിപാലിക്കാനും മറ്റുമായി ജോലിക്കാരെ നിർത്തിയിട്ടുണ്ടെങ്കിലും കൂടുതൽ സമയവും ഈ ദമ്പതികൾ തങ്ങളുടെ കുഞ്ഞുങ്ങളോടൊപ്പമാണ്. വൈകാതെ തന്നെ തങ്ങളുടെ 105 കുട്ടികൾ ആഗ്രഹത്തിലേക്ക് എത്തിച്ചേരും എന്നാണ് ഇവർ പറയുന്നത്.

Leave a Reply

Your email address will not be published.