തന്‍റെ എസ് എസ് എല്‍ സീ ഓര്‍മ പങ്ക് വച്ച് പേളി, വയറലായി കുറിപ്പ്.

ഒരു മികച്ച അവതാരക, ഗായിക, അഭിനയേത്രി, മോട്ടിവേഷണല്‍ സ്പീക്കര്‍  എന്നിങ്ങനെ നിരവധി വിശേഷങ്ങള്‍ക്ക് അര്‍ഹയാണ് പേളി മാണി. അവതാരകയായും നടിയായും മിനിസ്ക്രീനില്‍ തിളങ്ങി നില്‍ക്കുന്നതിനിടെയാണ്  ബിഗ് ബോസിലേയ്ക്ക് ക്ഷണം ലഭിക്കുന്നത്. തനിക്ക് ലഭിച്ച ആ പ്ലാറ്റ്ഫോമിലൂടെ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയെന്ന് മാത്രമല്ല സാബു മോന്‍ വിജയിയായ ആ സീസണില്‍ ഫസ്റ്റ് റണ്ണറപ്പുമായിരുന്നു പേളി.  

നേരത്തെ തന്നെ സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നിരുന്ന പേളി ഇതൊനോടകം തന്നെ  2.8 മില്യണ്‍ ഫോളോവേഴ്സിനെ ഇന്‍സ്റ്റഗ്രാമില്‍ സ്വന്തമാക്കുകയും ചെയ്തു. ഇവര്‍ പോസ്റ്റ് ചെയ്യുന്ന പല കണ്ടന്‍റുകള്‍ക്കും തുടര്‍ന്നു നടത്തുന്ന കമന്‍റുകള്‍ക്കും മികച്ച സ്വീകാര്യതയാണ്ല ഭിക്കാറുള്ളത്.  ഇപ്പോള്‍ സമൂഹ മാധ്യമത്തില്‍ ചര്‍ച്ചയാകുന്നത്  പേളി മാണി അടുത്തിടെ പങ്ക് വച്ച  ഇന്‍സ്റ്റഗ്രാം പോസ്റ്റാണ്. എസ്‌എസ്‌എല്‍സി പരീക്ഷാഫലം വന്നതിന് തൊട്ട് പിന്നാലെയാണ് പേളി ഈ പോസ്റ്റ് പങ്കുവച്ചത്.  

മികച്ച മാര്‍ക്ക് വാങ്ങി ജയിച്ച എല്ലാവര്‍ക്കും ആശംസകള്‍ അറിയിച്ചുകൊണ്ടുള്ള പോസ്റ്റില്‍ കുട്ടികളുടെ കഠിനശ്രമത്തെ ആത്മാര്‍ഥമായി അഭിനന്ദിക്കുകയും ചെയ്യുന്നു. എന്നാല്‍ ലഭിച്ച മാര്‍ക്കില്‍  വിഷമിച്ചിരിക്കുന്നവരോടാണ്  താരം പറയുന്നത്,   താനും  പഠിക്കുമ്പോൾ ജസ്റ്റ് പാസായ വ്യക്തി മാത്രമായിരുന്നു എന്ന് ഓര്‍മ്മിപ്പിക്കുന്നു. തന്നെ ഒന്നിന്നും കൊള്ളില്ലന്നു  അന്ന് പലരും പറയുകയുണ്ടായി. എന്നാല്‍ താന്‍ അവര്‍ പറഞ്ഞതൊന്നും ശ്രദ്ധിച്ചില്ലന്നു മാത്രമല്ല  തനിക്ക് മികച്ചത് എന്താണെന്ന് സ്വയം കണ്ടെത്താന്‍ പോകുന്നു എന്ന് മനസ്സില്‍ പറഞ്ഞ് ഉറപ്പിച്ചിരുന്നുവെന്ന് താരം പറയുന്നു.  

ഇന്നും തന്‍റെ ഹൃദയം പറയുന്നത് പിന്തുടരുന്നു. ഇഷ്ടമുള്ളത് ചെയ്യുന്നു. അതുകൊണ്ട് തന്നെ മറ്റുള്ളവര്‍ എന്ത് പറഞ്ഞാലും പ്രശ്നമാക്കാറില്ല. എല്ലാവരും സ്വയം അവരവരുടെ  തന്നെ ചുമലില്‍ തട്ടി സ്വയം അഭിനന്ദിക്കാനും പേളി പറയുന്നു. ലഭിച്ച മാര്‍ക്കില്‍ ലജ്ജിക്കരുത് പകരം അഭിമാനിക്കുകയാണ് വേണ്ടതെന്നും പേളി കുട്ടികളെ  ഓര്‍മ്മിപ്പിച്ചു. ജീവിതം തുടങ്ങിയിട്ടേയുള്ളൂവെന്നും,  ഇന്ന് സുനാമി പോലെ തോന്നുന്ന പല കാര്യങ്ങളും നാളെ ചെറിയ തിര മാത്രമായി കാണപ്പെടുമെന്നും  അതുകൊണ്ട്  തന്നെ ജീവിതം ആസ്വദിക്കണമെന്നും പേളി ഇന്‍സ്റ്റഗ്രാമല്‍ കുറിച്ചു.

പേളിയുടെ കുറിപ്പ് പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയായിട്ടുണ്ട്. മികച്ച കമന്റുകളാണ് ലഭിക്കുന്നത്. പേളിയുടെ കുറിപ്പ് ചിലര്‍ സന്തോഷത്തോടെ സ്വീകരിക്കുമ്പോള്‍ മറ്റ് ചിലര്‍ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. ജസ്റ്റ് പാസ് അല്ല 85% മാര്‍ക്ക് ഉണ്ടായിരുന്നതായി പേളി പറഞ്ഞുവെന്നാണ് ആരാധകര്‍ പറയുന്നത്. എന്നാല്‍ നെഗറ്റീവ് കമന്റുകളെക്കാളും പോസിറ്റീവ് അഭിപ്രായങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ ലഭിക്കുന്നത്. പേളിയുടേയും കുഞ്ഞിൻ്റെയും വിശേഷങ്ങളും ആരാധകര്‍ ചോദിക്കുന്നുണ്ട്. മകളുടെ വിശേഷങ്ങളും പേളി സോഷ്യല്‍മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്.

Leave a Reply

Your email address will not be published.