പലരും അത് നിരസിച്ചു ഒടുവില്‍ ആ സൂപ്പര്‍ താരം ആ ദൌത്യം ഏറ്റെടുത്തു. പിന്നീട് സംഭവിച്ചത് പുതു ചരിത്രം ! ആരായിരുന്നു ആ സൂപ്പര്‍ താരം ?

ഉത്തരമലബാറിലെ മനശ്ശേരി എന്ന ഗ്രാമത്തിലെ യുവാക്കളുടെ കൂട്ടായിമയായ  ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബില്‍ അംഗങ്ങളായ 5 സുഹൃത്തുക്കളുടെ ആത്മബന്ധത്തിന്റെ കഥ പറയുന്ന ഒരു കൊച്ചു ചിത്രം. ഇതിലെ സുഹൃത്തുക്കളായ അഞ്ചു പേരെയും അവതരിപ്പിക്കുന്നത്  പുതുമുഖങ്ങളാണ്‌. രണ്ടു നായികമാര്‍.  അവര്‍ രണ്ട് പേരും പുതുമുഖങ്ങള്‍ തന്നെ. ഇവരെക്കൂടാതെ ജഗതി ശ്രീകുമാർ, സലീം കുമാർ, നെടുമുടി വേണു, സുരാജ് വെഞ്ഞാറമൂട് എന്നിവരും ചിത്രത്തിന്‍റെ  ഭാഗമായി.

2010 ജൂലൈ 16 ന് ആണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. കാണികളെ തീയറ്ററിലേക്ക് ആകര്‍ഷിക്കാന്‍ തക്ക താരനിരയൊന്നും ഇല്ലാത്ത ഒരു ഒരു സാധാരണ ചിത്രം. പുതുമുഖങ്ങളാണ് അഭിനേതാക്കളില്‍ ഭൂരിഭാഗവും പേര്‍. രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് വിനീത് ശ്രീനിവസനാണ്. നടനെന്ന നിലയിലും ഗായകനെന്ന നിലയിലും കഴിവ് തെളിയിച്ചിട്ടുണ്ടെങ്കിലും പ്രേക്ഷകര്‍ക്ക്  പറയത്തക്ക പ്രതീക്ഷകളൊന്നും ഉണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. ‘മലര്‍വാടി ആര്‍ട്‌സ് ക്ലബ്’, അതായിരുന്നു സിനിമയുടെ പേര്. എന്നാല്‍ ഒടുവില്‍ എല്ലാവരുടെയും പ്രതീക്ഷകളെ തകിടം മറിച്ചുകൊണ്ട് ആ സിനിമ സൂപ്പര്‍ ഹിറ്റായി മാറി. നിവിന്‍ പോളിയുടെയും അജു വര്‍ഗീസിൻ്റെയും സിനിമ ജീവിതത്തില്‍ ഈ ചിത്രത്തിനുള്ള പങ്ക് വളരെ വലുതാണ്.

തിയറ്ററുകളിലും പിന്നീട് മിനിസ്‌ക്രീനിലും നിറഞ്ഞ കയ്യടിയോടെ ആ സിനിമ സ്വീകരിക്കപ്പെട്ടു. ഈ ചിത്രം വെളിച്ചം കണ്ടിട്ട്  11 വര്‍ഷത്തോളമാകുന്നു. എന്നാല്‍ ഇത് സംഭവിക്കാന്‍ പ്രധാന കാരണം മലയാളത്തിലെ ഒരു സൂപ്പര്‍ താരമായിരുന്നു. ഒരിയ്ക്കലും വിസ്മരിക്കാനാകാത്ത ആ താരം മലയാളത്തിൻ്റെ ജനപ്രിയ നായകന്‍ ദിലീപാണ്. മലയാളത്തിലെ ഒരു പറ്റം യുവാക്കളെ വിശ്വസ്സിച്ച് ഇത്തരം ഒരു ചിത്രത്തിന്  വേണ്ടി പണം മുടക്കാന്‍ ദിലീപ് കാണിച്ച ധൈര്യം ആണ് ഒരുപറ്റം ചെറുപ്പക്കാരുടെ തലവര തന്നെ മാറ്റി മറിച്ചത്. വിതരണവും ദിലീപ് തന്നെ ഏറ്റെടുത്തു.  അക്കാലത്ത് പുതുമുഖങ്ങളെ വച്ച്‌ പരീക്ഷണം നടത്തി  ഒരു ചിത്രം വിജയിപ്പിച്ചതില്‍ ദിലീപ് ഒട്ടേറെ അഭിനന്ദനം ഏറ്റുവാങ്ങിയിരുന്നു. സിനിമയിലെ പാട്ടുകളും വലിയ രീതിയില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടു.

Leave a Reply

Your email address will not be published.