ഇനിമുതൽ ഹീലിയം ബലൂണിന് 1000 ഡോളര്‍ പിഴ !

ലോകം മുഴുവൻ എല്ലാ ആഘോഷങ്ങൾക്കും ഇപ്പോൾ ആകാശത്തേക്ക് ഹീലിയം ബലൂണ്‍ പറത്തിവിടുന്ന ഒരു ആചാരമുണ്ട്. ഇത് പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കും എന്നതിനാൽ അമേരിക്കയിലെ വിക്ടോറിയയില്‍ ഇനി ബലൂണ്‍ പറത്തിയാല്‍ 1000 ഡോളര്‍ പിഴയടക്കണമെന്ന് പരിസ്ഥിതി സംരക്ഷണ അതോറിറ്റിയുടെ ഉത്തരവ്.

പരിസ്ഥിതി നശീകരണത്തില്‍ ബലൂണുകള്‍ക്കും ചെറുതല്ലാത്ത പങ്കുണ്ടെന്നാണ് പരിസ്ഥിതി സംരക്ഷണ അതോറിറ്റി പറയുന്നു. ജൂലൈ ഒന്ന് മുതല്‍ ഔദ്ധ്യോഗികമായി പിഴ ചുമത്താനും തീരുമാനം ആയിയിരുന്നു.

വ്യക്തികളല്ല കമ്പനികളുടെ പേരിലാണ് ബലൂണ്‍ പറത്തുന്നതെങ്കില്‍ പിഴ 4956 ഡോളറായിരിക്കും. സംസ്ഥാനത്തൊട്ടാകെ ഈ പുതിയ നിയമം ബാധകമാണ്. വ്യക്തികളോ ബിസിനസ്സുകളോ ബലൂണുകളുടെ ഒരു ശ്രേണിയാണ് പറത്തി വിടുന്നതെങ്കില്‍ പിഴകൾ യഥാക്രമം 16,522 ഡോളറായും 82,610 ഡോളറായും വർദ്ധിക്കും.

മനുഷ്യര്‍ അനന്തമായ ആകാശത്തേക്ക് പറത്തിവിടുന്ന ഹീലിയം ബലൂണുകള്‍ അതിന്റെ ശേഷി നഷ്ടമാകുമ്പോള്‍ ഭൂമിയിലേക്ക് തന്നെ പതിക്കുന്നു.‌ അവ കാട്ടിൽ വീഴുന്നുവെങ്കിൽ വന്യജീവികൾ അതിനെ ആഹാരമാക്കും അതിലൂടെ ഗുരുതരമായി പരിക്കേല്‍പ്പിക്കുകയോ അവ കൊല്ലപ്പെടുകയോ ചെയ്യുന്നുണ്ടെന്നാണ് പരിസ്ഥിതി സംരക്ഷണ അതോറിറ്റി പറയുന്നത്. 

വെള്ളത്തിൽ വീഴുമ്പോഴും ഈ പ്രശ്നം ഉണ്ടാകും. ആമകൾ, മീനുകൾ, കടൽ പക്ഷികൾ തുടങ്ങിയവ ബലൂണുകളെ ഭക്ഷണമാക്കുന്നു.ഇത് വരും കാലത്ത് വലിയ പ്രകൃതി മലിനീകരണമായി മാറും.

പ്രധാനപ്പെട്ട വ്യക്തികൾ മരിക്കുമ്പോൾ നൂറ് കണക്കിന് ഹീലിയം ബലൂണുകളാണ് ആകാശത്തേക്ക് പറന്ന് ഉയരുക . എട്ട് കിലോമീറ്റര്‍ ഉയരത്തിൽ വരെ എത്തുന്ന ഇവ വായുമര്‍ദ്ദത്തെ തുടർന്ന് പൊട്ടുകയും പല ഭാഗങ്ങളായി താഴേക്ക് പതിക്കുകയും ചെയ്യുന്നു. മൃഗങ്ങളുടെയും പക്ഷികളുടെയും ജലജീവിക്കളുടെയെല്ലാം സ്വാഭാവിക അവാസവ്യവസ്ഥക്ക് ഇത് തടസമുണ്ടാക്കുന്നു. ഇത് ഒഴുവാക്കാനാണു പരിസ്ഥിതി അതോറിറ്റിയുടെ ഈ തീരുമാനം.

പിറന്നാളുകൾക്കും ശവസംസ്കാരത്തിനുമെല്ലാം പറത്തിവിടുന്ന നൂറു കണക്കിന് ബലൂണുകൾക്ക് പകരം നൂറുകണക്കിന് മരങ്ങൾ നട്ടുപിടിപ്പിച്ചും ജലശയങ്ങൾ വൃത്തിയാക്കിയും ആഘോഷങ്ങൾ പരിസ്ഥിതി സൗഹാർദ്ധമാക്കി മാറ്റാൻ ശ്രമിക്കണം എന്നും പരിസ്ഥിതി സംരക്ഷണ അതോറിറ്റി പറയുന്നു.

Leave a Reply

Your email address will not be published.