പ്രണയവും ബ്രേക്കപ്പും ഉൾപ്പെടെ എനിക്ക് പലതും കിട്ടിയിട്ടുണ്ട്, അനുപമ പരമേശ്വരൻ പറയുന്നു.

പ്രേമം എന്ന ഒറ്റ സിനിമകൊണ്ട് തലവര മാറിയ ഒരുപാടുപേരുണ്ട് ഇന്ന് മലയാള സിനിമയിൽ. അങ്ങനെ ഒരു താരമാണ് അനുപമ പരമേശ്വരൻ. അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത് നിവിൻ പോളി നായകനായ പ്രേമം എന്ന സൂപ്പർ ഹിറ്റ്‌ ചിത്രത്തിലൂടെയാണ് അനുപമ മലയാള സിനിമയുടെ ഭാഗമായി അരങ്ങേരുന്നത്. ആദ്യ സിനിമയിൽ തന്നെ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുകയും മലയാളികളുടെ ഇഷ്ട്ട താരമായിരുന്നു മാറുകയും ചെയ്തു. തൻ്റെ ചുരുണ്ട മുടി ഒരു ഭാഗത്തേക്ക്‌ വിരിച്ചിട്ട് മുഖത്ത് ഒരു ചിരിയുമായി നടക്കുന്ന മേരി എന്ന കഥാപാത്രത്തെ മലയാളികൾ അത്ര വേഗം മറക്കില്ല.

മലയാളത്തിൽ നിന്ന് തെലുങ്കു സിനിമയിലേക്ക് തൊട്ടടുത്ത വർഷം തൻ്റെ തട്ടകം മാറ്റിയ അനുപമ ഇന്ന് സൗത്ത് ഇന്ത്യയിൽ തന്നെ അറിയപ്പെടുന്ന നായികയാണ്. സോഷ്യൽ മീഡിയയിലും ലക്ഷക്കണക്കിന് ആരാധകർ അനുപമയ്ക്കുണ്ട്. താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങൾ വൈറൽ ആകുന്ന പതിവുമുണ്ട്. ഈ ഇടയ്ക്ക് അനുപമ പ്രണയത്തിലായി എന്ന ഗോസിപ്പുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. അതിനെതിരെ താരം പ്രതികരിക്കുകയും ചെയ്തു.

ശരിക്കും പ്രണയമുണ്ടോ എന്ന ആരാധകൻ്റെ ചോദ്യത്തിന്, തനിക്ക് പ്രണയവും അതുപോലെ തന്നെ ബ്രേക്ക്‌ അപ്പും ഉണ്ടായിട്ടുണ്ട് എന്നായിരുന്നു അനുപമ പ്രതികരിച്ചത്. അതിനപ്പുറം പ്രണയത്തെ കുറിച്ച് താരം ഒന്നും വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ഈ മറുപടി സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആണ്.

പ്രേമത്തിന് ശേഷം മലയാളത്തിൽ ജെയിംസ് ആൻഡ് ആലിസ്, ജോമോൻ്റെ സുവിശേഷം, മണിയറയിലെ അശോകൻ തുടങ്ങിയ സിനിമകളിൽ അനുപമ അഭിനയിച്ചു. ഈ വർഷം ഇറങ്ങിയ ഫ്രീഡം അറ്റ് മിഡ്‌നൈറ്റ് എന്ന മലയാളം ഷോർട് ഫിലിമും ഏറെ ചർച്ചയായിരുന്നു.

Leave a Reply

Your email address will not be published.