പമ്പിന്‍ വിഷം ഏല്‍ക്കില്ലന്ന അവകാശവാദവുമായി 62 കാരന്‍ ! അവസാനം കളി കൈ വിട്ടു

മനുഷ്യന്‍റെ പല അവകാശ വാദങ്ങളും അന്ധ വിശ്വസ്സങ്ങളും തകര്‍ന്നടിയാന്‍ കോവിഡ് വയറസ് കാരണമായിട്ടുണ്ടെന്ന് പല ശാസ്ത്രകാരന്മാരും ഇതിനോടകം തന്നെ അഭിപ്രായപ്പെട്ടിട്ടുണ്ട്. പ്രാചീന കാലത്തെ വിശ്വാസ്സങ്ങളെ എന്നെന്നേക്കുമായി ചവറ്റു കൂട്ടയില്‍ എറിയാന്‍ ഈ മഹാമാരി മനുഷ്യനെ മനസ്സില്ലാ മനസ്സോടെ ആണെങ്കിലും നിര്‍ബന്ധിതനായി. എന്നാല്‍ ഇപ്പൊഴും അത്തരം വിശ്വസ്സങ്ങളും അവകാശവാദങ്ങളും വച്ച് പുലര്‍ത്തുന്ന ചിലരെങ്കിലും ജീവിച്ചിരുപ്പുണ്ട് എന്നതിന്‍റെ തെളിവാണ് ഇപ്പോള്‍ ഫിലിപ്പയിന്‍സില്‍ നിന്നും പുറത്തു വരുന്ന വാര്‍ത്തകള്‍.

പാമ്പിൻവിഷം തനിക്ക് ഏല്‍ക്കില്ല എന്ന അവകാശ വാദവുമായി ഫിലിപ്പയിന്‍സിലുള്ള ഒരു പാമ്പ് പിടുത്തക്കാരന്‍ എത്തുകയുണ്ടായി. ഇത് തെളിയിക്കാന്‍ ഉഗ്ര വിഷമുള്ള കോബ്രയെ ചുംബിക്കാന്‍ ശ്രമിച്ച ഇയാള്‍ക്ക് പാമ്പിൻ്റെ കടിയേറ്റ് അന്ത്യം സംഭവിക്കുകയായിരുന്നു. 62 കാരനായ ബര്‍ണാഡോ ആല്‍വറാസിനാണ് മരണം സംഭവിച്ചത്. ഉഗ്രവിഷമുള്ള പല ജീവികളെയും താന്‍ പരിശീലിപ്പിക്കാറുണ്ടെന്നും അതുകൊണ്ട് തന്നെ തനിക്ക് പാമ്പിൻ വിഷം ഏക്കില്ല എന്നുമായിരുന്നു ഇദ്ദേഹത്തിന്‍റെ വാദം. ഇത് തെളിയിക്കുന്നതിനായി ചില നാട്ടുകാരെയും സുഹൃത്തുക്കളെയും കാഴ്‌ച്ചക്കാരാക്കി നിര്‍ത്തിയാണ് ബര്‍ണാഡോ ഈ കൈ വിട്ട കളി നടത്തിയത്. ഒടുവല്‍ സുഹൃത്തിന്‍റെ ദാരുണാന്ത്യം നേരിട്ടു കാണേണ്ടി വന്ന ഞെട്ടലിലാണ് എല്ലാവരും.

പാമ്പിനെ ചുംബിക്കാൻ ശ്രമിക്കുന്നതിനിടെ ബര്‍ണാഡോയുടെ നാവിലാണ് കടിയേറ്റത്. കടിയേറ്റ ഉടന്‍ തന്നെ ഇയാള്‍ കുഴഞ്ഞു വീണു. തറയില്‍ വീണ ഇയാള്‍ വേദന കൊണ്ട് പുളഞ്ഞുവെന്ന് ദൃസാക്ഷികള്‍ പറയുന്നു. കൂടി നിന്നവര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പൊലീസും മറ്റ് പാമ്പ് വിദ്ഗധരും സംഭവ സ്ഥലത്ത് എത്തുമ്പോഴേക്കും ബര്‍ണാഡ് മരിച്ചു കഴിഞ്ഞിരുന്നു. കാഠിന്യം കൂടിയ വിഷം ആയതിനാല്‍ മൃതദ്ദേഹം മരവിച്ചതായി ആരോഗ്യ വിദഗ്ദ്ധര്‍ സാക്ഷ്യപ്പെടുത്തി. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തില്‍ ചടങ്ങുകൾ നടത്തി മൃതദേഹം സംസ്‌ക്കരിച്ചു.

Leave a Reply

Your email address will not be published.