മേക്കപ്പില്ലാത്ത ചിത്രം പങ്ക് വച്ച് തെന്നിന്ത്യന്‍ താരറാണി

തെലുങ്ക് ,തമിഴ് തുടങ്ങി ഒട്ടുമിക്ക സൌത്ത് ഇന്ത്യന്‍ ഭാഷകളിലും നിറഞ്ഞു നില്‍ക്കുന്ന താരമാണ് ശ്രേയ ശരണ്‍. സംഗീത അല്‍ബങ്ങളിലൂടെ അഭിനയ ജീവിതം ആരംഭിച്ച ഇവര്‍ പിന്നീട് നിരവധി തദ്ദേശ ഭാഷാ ചിത്രങ്ങളുടെ ഭാഗമായി മാറുകയായിരുന്നു. അല്‍ബങ്ങളില്‍ നിന്നും പരസ്യ ചിത്രങ്ങളിലേക്കും തുടർന്ന് ബിഗ് സ്ക്രീനിലേക്കുമുള്ള ശ്രേയയുടെ എന്‍ട്രി ഇടവേളകളില്ലാതെ ആയിരുന്നു. 2003 ലാണ് ആദ്യ തമിഴ് ചിത്രത്തിൽ അഭിനയിക്കുന്നത്. എ. ആർ. റഹ്മാന്‍റെ സംഗീതസംവിധാനത്തില്‍ പുറത്തിറങ്ങിയ എനക്ക് 20 ഉനക്ക് 18 എന്ന ഈ ചിത്രം അധികം ശ്രദ്ധിക്കപ്പെട്ടില്ലങ്കിലും തമിഴിൽ ഇവര്‍ക്ക് പിന്നേയും ധാരാളം അവസരങ്ങൾ ലഭിക്കുകയുണ്ടായി. സ്റ്റൈല്‍ മന്നന്‍ രജനികാന്തിൻ്റെ വിജയചിത്രമായ ശിവാജി: ദ ബോസ്സിലും താരം പ്രത്യക്ഷപ്പെട്ടു. മലയാളത്തില്‍ പൃഥ്വിരാജിൻ്റെ നായികയായി ‘പോക്കിരിരാജ’ എന്ന ചിത്രത്തിലും ഇവര്‍ അഭിനയിക്കുകയുണ്ടായി.

വിവാഹ ശേഷം ഭര്‍ത്താവായ ആന്‍ഡ്രേയ് കൊഷ്ചീവിനൊപ്പം ബാഴ്സലോണയിലാണ് ഇവര്‍ ഇപ്പോള്‍ സ്ഥിര താമസ്സം. ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ 2018 ലാണ് റഷ്യക്കാരനായ ആന്‍ഡ്രേയ് കൊഷ്ചീവിനെ താരം വിവാഹം കഴിക്കുന്നത്. വ്യക്തി ജീതത്തില്‍ ഏറെ സ്വകാര്യത കാത്തുസൂക്ഷിക്കുന്ന ശ്രേയ ക്യാമറാ ക്കണ്ണുകളില്‍ നിന്നും അകന്നു കഴിയുകയാണ് ഇപ്പോള്‍. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഏറെ സജീവമായി പ്രത്യക്ഷപ്പെടാറുള്ള ശ്രേയ ഒരു യാത്രയ്ക്കിടെ തന്റെ കൂട്ടുകാരി പകര്‍ത്തിയ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്ക് വച്ചിരുന്നു. മേക്കപ്പില്ലാത്ത ചിത്രങ്ങള്‍ എന്നാണ് ഈ ചിത്രങ്ങള്‍ക്ക് അടിക്കുറിപ്പ് നല്കിയിരിക്കുന്നത്. മേക്കപ്പില്ലങ്കിലും ശ്രേയ പങ്ക് വച്ച ചിത്രം ആരാധകര്‍ ഇരു കയ്യും നീട്ടി സ്വീകരിച്ചു.

വിവാഹശേഷം അഭിനയത്തില്‍നിന്നും വിട്ടുനില്‍ക്കുന്ന ഇവര്‍ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംവിധായകനായ എസ്.എസ്.രാജമൗലിയുടെ ‘ആര്‍ ആര്‍ ആര്‍ ‘ എന്ന ചിത്രത്തില്‍ അതിഥി താരമായെത്തുന്നു എന്ന് അനൌദ്യോകികമായ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.

Leave a Reply

Your email address will not be published.