
മിമിക്രിയെന്ന കലാരൂപത്തിന്റെ സാധ്യതയെ ഉപയോഗപ്പെടുത്തി മിനി സ്ക്രീനിലേക്കും തുടർന്നു ബിഗ്ഗ് സ്ക്രീനിലേക്കും പടി പടിയായി ഉയര്‍ന്നു വന്ന താരമാണ് നിര്‍മ്മല്‍ പാലാഴി. കോഴിക്കോട് ജില്ലയിലുള്ള പാലാഴി ആണ് ഇദ്ദേഹത്തിന്റെ സ്വദേശം. കാലിക്കറ്റ് വി 4 യു എന്ന ട്രൂപ്പിനോപ്പം കേരളത്തിലാകമാനം നിരവധി സ്റ്റേജുകളില്‍ ഇദ്ദേഹം പരിപാടികള്‍ അവതരിപ്പച്ചിരുന്നു. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്തു വന്ന കോമഡി എക്സ്പ്രസ് എന്ന പ്രോഗ്രാമിലൂടെയാണ് നിര്‍മല്‍ പ്രശസ്തനായത്. ഗിന്നസ് പക്രു സംവിധാനം നിര്‍വഹിച്ച കുട്ടിയും കോലും ആണ് ആദ്യമായി അഭിനയിച്ച ചിത്രം. തുടര്‍ന്ന് അനവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ നിരവധി വേഷങ്ങള്‍ ചെയ്തു. ഞണ്ടുകളുടെ നാട്ടില്‍, ക്യാപ്റ്റന്‍, ലീല, ഖലീഫ, തുടങ്ങി നിരവധി ചിത്രങ്ങളില്‍ ഇദ്ദേഹം അഭിനയിക്കുകയുണ്ടായി. നിരവധി കോമഡി ഷോകളിലൂടെ കുടുംബ പ്രേക്ഷകര്‍ക്കും ഇദ്ദേഹം പ്രിയങ്കരനാനാണ്.

സമൂഹ മാധ്യമങ്ങളില്‍ ഏറെ സജീവമായ താരം തൻ്റെ ശരീര ഭാരത്തെ പരിഹസിച്ചെത്തിയ ഒരാള്‍ക്ക് ചുട്ട മറുപടി നല്കി ശ്രദ്ധേയനായി. തന്നെ പരിഹസിച്ച വ്യക്തിയുടെ കമന്റ് അദ്ദേഹം തന്റെ ഫെയിസ് ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്. തന്റെ തടിയില്‍ തനിക്കൊ കുടുംബത്തിനോ യാതൊരു വിധ പ്രശ്നവുമില്ല പിന്നെ ഈ കമന്റ് ചെയ്ത ആളിലും അത്തരം മനോഭാവം ഉള്ളവര്‍ക്കും തന്റെ തടികൊണ്ട് എന്ത് ബുദ്ധിമുട്ടാണ് ഉണ്ടായതെന്നു മനസ്സിലായില്ലന്നും അദ്ദേഹം മറുപടിയായി കുറിച്ചു. പിന്നെ മറ്റുള്ളവരുടെ തടിയോ ശരീരത്തിൻ്റെ നിറത്തെയോ മറ്റെന്തിനോടെങ്കിലും ഉപമിച്ചു കോമഡിയക്കാം എന്ന് കരുതി എല്ലാം തികഞ്ഞു നില്ക്കുന്ന ഉത്തമ പുരുഷ കേസരികളോട് തനിക്ക് പറയാനുള്ളത് ‘ഒരു കുരു’ ഉണ്ടായാല്‍ മതി ഈ ഉരുട്ടി കയറ്റിയതൊക്കെ ഇല്ലാതാവാന്‍ എന്നും അദ്ദേഹം കുറിച്ചു.