
എല്ലാ വർഷവും ജൂലൈ മാസത്തിലെ രണ്ടാമത്തെ ശനി ‘ലോക റം ദിനം’ ആയി ആഘോഷിക്കുന്നു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് വരുന്ന ആളുകൾ ഈ ദിനം ആഘോഷിക്കുന്നു. അവർ റംമിൻ്റെ രുചി, ആരോഗ്യ ഗുണങ്ങൾ എന്നിവ കൂടുതൽ ആസ്വദിക്കാൻ ഈ ദിനം ഉപയോഗപ്പെടുത്തുന്നു. ഓഗസ്റ്റ് 16 അമേരിക്കയിൽ ദേശീയ റം ദിനമാണ്. അമേരിക്കൻ സമ്പദ്വ്യവസ്ഥയുടെ പ്രധാന ഘടകമാണ് റം. ഇന്ന് ലഭ്യമായ ഏറ്റവും വൈവിധ്യമാർന്ന മദ്യങ്ങളിലൊന്നാണ് ഇത്. പരമ്പരാഗതമായി ഇളം അല്ലെങ്കിൽ ഇരുണ്ട നിറങ്ങളിൽ കാണപ്പെടുന്ന റം, പിന്നീട് ആകർഷകമായ കോക്ടെയിലുകൾ, പഞ്ചുകൾ, മിക്സഡ് ഡ്രിങ്കുകൾ എന്നീ ഇനങ്ങളുടെ കൂട്ടത്തിലേക്ക് പ്രവേശിച്ചു.
റം നിർമ്മാതാക്കളായ ഗോസ്ലിംഗ് കുടുംബം 1806 മുതൽ ഈ തരം പാനീയം ലോകത്തിന് വിതരണം ചെയ്യുന്നു. 1850 മുതൽ അവർ നിർമ്മിക്കുന്ന അവരുടെ ബ്ലാക്ക് സീൽ റം, അന്താരാഷ്ട്ര റം ഫെസ്റ്റിവലിൽ തുടർച്ചയായി മൂന്ന് വർഷം ഗോൾഡൻ അവാർഡ് നേടിയിട്ടുണ്ട്. ഈ ചരിത്ര പ്രസിദ്ധമായ പാനീയത്തിന്റെ സമൃദ്ധമായ ചരിത്രവും അഭിരുചിയും പ്രചരിപ്പിക്കാൻ ഗോസ്ലിംഗ്സ് സ്പോൺസർ ചെയ്യുന്ന ദിനമാണ് ദേശീയ റം ദിനം.
ദേശീയ റം ദിനത്തോട് അനുബന്ധിച്ച് അമേരിക്കയിൽ വിവിധ ഇവന്റുകൾ സംഘടിപ്പിക്കാറുണ്ട്. റം ഫെസ്റ്റിവലുകളും, പ്രൈവറ്റ് പാർട്ടികളും, റം ഉപയോഗിച്ച് ഉണ്ടാക്കുന്ന ചില മധുര പലഹാരങ്ങളുടെ പ്രദർശനങ്ങളും എല്ലാം ഇതിൻ്റെ ഭാഗമാണ്. കൂടാതെ റം ഇനങ്ങളിൽ ആളുകൾക്ക് ഏറ്റവും ഇഷ്ടമുള്ള കോക്ക്റ്റൈൽ തിരഞ്ഞെടുക്കുക എന്ന ഉദ്ദേശത്തിന്റെ ഭാഗമായി ഓൺലൈൻ പോളിങ്ങും സംഘടിപ്പിക്കുന്നുണ്ട്. 2021 ഓഗസ്റ്റ് 16 നും വിപുലമായ പരിപാടികളാണ് അമേരിക്കയിൽ നടക്കാൻ ഒരുങ്ങുന്നത്.