കല്യാണച്ചെക്കനെ കണ്ട് മമ്മൂട്ടി വരെ ഞെട്ടി ; മമ്മൂട്ടിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

അതിഥികളായി അഭിനേതാക്കൾ പങ്കെടുക്കുന്ന ഉയർന്ന നിലവാരത്തിലുള്ള വിവാഹങ്ങളുടെ ഫോട്ടോകളും വീഡിയോകളും പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. മെഗാസ്റ്റാർ മമ്മൂട്ടി അടുത്തിടെ കൊച്ചിയിൽ നടന്ന ഒരു വിവാഹത്തിൽ പങ്കെടുത്തതിൻ്റെ ചിത്രങ്ങൾ, ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വയറലായിട്ടുണ്ട്. അതേസമയം, അതിലെ ഒരു ചിത്രത്തിൽ, വളരെ ഉയരമുള്ള വരൻ്റെ മുഖത്ത് തല ഉയർത്തി അത്ഭുതത്തോടെ നോക്കുന്ന താരത്തിൻ്റെ ചിത്രം പ്രേക്ഷകർ ഇതിനോടകം ഏറ്റെടുത്തുക്കഴിഞ്ഞു.

വരൻ്റെ മുഖത്ത് നോക്കാൻ മമ്മൂട്ടി കൗതുകത്തോടെ തല ഉയർത്തി നിൽക്കുന്നതായിയാണ് ചിത്രത്തിൽ കാണാൻ കഴിയുന്നത്. ‘വരനെ ഇനിയും വളരാൻ അനുവദിക്കരുത്’ ‘മമ്മുക്ക തല ഉയർത്തി പിടിച്ചുതന്നെ’ എന്നിങ്ങനെ തുടങ്ങുന്ന തമാശ നിറഞ്ഞ കമന്റുകളും ചിത്രങ്ങൾക്ക് താഴെ ഇടം പിടിച്ചിട്ടുണ്ട്. ഈ രസകരമായ ചിത്രം ‘എൻ്റെ കാഴ്ച-“പാടിൽ” മമ്മുക്കയും’ എന്ന തലക്കെട്ടോടെ ഗിന്നസ് പക്രു പങ്കിട്ടുണ്ട്.

കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലിൽ വെച്ചു നടന്ന ദിൽഷാദിൻ്റെയും സാറയുടെയും വിവാഹ സൽക്കാരത്തിൽ മെഗാസ്റ്റാർ പങ്കെടുത്തപ്പോൾ എടുത്ത ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വയറലായിരിക്കുന്നത്. മുൻ അത്‌ലറ്റായ ദിൽഷാദ് ഇപ്പോൾ സെൻട്രൽ എക്സൈസ് കസ്റ്റംസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. മുൻ സ്റ്റേറ്റ് ബാഡ്മിന്റൺ തരമാണ് ദിൽഷാദ് കമാൽ.

അമൽ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്മ പർവത്തിൻ്റെ ചിത്രീകരണത്തിലാണ് മമ്മൂട്ടി ഇപ്പോൾ ഉള്ളത്. ഇതിലെ ലുക്ക്‌ ആരാധകർ ഒന്നടങ്കം ഏറ്റെടുത്തിരുന്നു. ഈ ലുക്കിൽ തന്നെയാണ് മമ്മൂട്ടി ഇപ്പൊൾ പൊതു പരിപാടികളിലും പങ്കെടുക്കുന്നത്.

Leave a Reply

Your email address will not be published.