അർബുദത്തിനു കാരണമെന്ന് കണ്ടെത്തൽ : വിപണിയിൽനിന്ന് ബേബി പൗഡർ പിൻവലിച്ച് ജോൺസൺ കമ്പനി.

അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന സൗന്ദര്യവർദ്ധക വസ്തുക്കളുടെ പ്രമുഖ ബ്രാൻഡുകളിൽ ഒന്നായ ജോൺസൺ ആൻഡ് ജോൺസൺ എന്ന കമ്പനിയുടെ ബേബി പൗഡർ വിപണിയിൽനിന്ന് തിരിച്ചുവിളിക്കാൻ കമ്പനി ഉത്തരവിട്ടു. ജോൺസൺ ആൻഡ് ജോൺസൺ കമ്പനിയുടെ പ്രമുഖ ഉൽപ്പന്നമായ ബേബി പൗഡറിൽ അർബുദത്തിന് കാരണമായേക്കാവുന്ന മാരക പദാർത്ഥമായ ആസ്ബറ്റോസ് കണ്ടെത്തിയതിനെത്തുടർന്നാണ് കമ്പനിയുടെ ഈ തിരിച്ചുവിളിക്കൽ നടപടി.

യുഎസ് രഹസ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് കുട്ടികളിൽ അർബുദത്തിന് കാരണമായേക്കാവുന്ന ആസ്ബറ്റോസിന്റെ സാന്നിധ്യം വളരെ കൂടുതലുള്ളതായി കണ്ടെത്തുന്നത്. ഇതോടെ 33,000 കൂടുതൽ ബേബി പൗഡർ ബോട്ടിലുകൾ വിപണിയിൽനിന്ന് തിരിച്ചുവിളിക്കാൻ കമ്പനി ഉത്തരവിടുകയായിരുന്നു. 1893 ൽ സ്ഥാപിതമായ ജോൺസൺ ആൻഡ് ജോൺസൺ കമ്പനിക്ക് സൗന്ദര്യവർധക വസ്തുക്കളുടെ വിപണനത്തിനു പുറമേ ഫാർമസ്യൂട്ടിക്കൽ രംഗത്തും, Splenda , Lactaid, Benecol എന്നീ പേരിൽ ഉള്ള ഫുഡ് ബ്രാൻഡും സ്വന്തമായുണ്ട് .ഏകദേശം എല്ലാ പ്രമുഖ രാജ്യങ്ങളിലേക്കും ജോൺസൺ ആൻഡ് ജോൺസൺ കമ്പനി തങ്ങളുടെ സൗന്ദര്യവർധകവസ്തുക്കൾ കയറ്റി അയക്കുന്നുണ്ട്. കേരളത്തിലടക്കം ഈ കമ്പനിയുടെ വസ്തുക്കൾ വ്യാപകമായി ഉപയോഗിച്ചു വരുന്നുണ്ട്. കൂടുതലായും കുട്ടികളുടെ സൗന്ദര്യവർദ്ധക വസ്തുക്കൾ ആണ് ഇന്ത്യൻ വിപണിയിൽ സജീവമായുള്ളത്. ബേബി പൗഡറിന് പുറമേ മറ്റു സൗന്ദര്യവർധക ക്രീമുകളും സോപ്പും ഫെയ്സ് വാഷും,സാനിറ്ററി പാഡും എല്ലാം ഇവരുടെ ഉൽപ്പന്നങ്ങളിൽ പെട്ടവയാണ്. വിപണിയിൽ തങ്ങളുടേതായ ബ്രാൻഡ് പതിപ്പിച്ചു കഴിഞ്ഞ കമ്പനിക്ക് ഈ യുഎസ് രഹസ്യ വിഭാഗത്തിന് ഈ കണ്ടെത്തൽ വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്.

ബേബി പൗഡർ അടക്കം കമ്പനിയുടെ നിരവധി ഉൽപ്പന്നങ്ങളും മുമ്പും സമാന രീതിയിൽ ആരോപണം നേരിട്ടിരുന്നു. എന്നാൽ അതെല്ലാം നിഷേധിച്ച കമ്പനിയുടെ ഇപ്പോഴത്തെ തിരിച്ചുവിളിക്കൽ നടപടി ഉപഭോക്താക്കൾക്കിടയിൽ ആശങ്ക ഉളവാക്കിയിട്ടുണ്ട്. മുമ്പും നിരവധി തവണ ആരോപണങ്ങളുയർന്നിരുന്നു എങ്കിലും ഇതാദ്യമായാണ് കമ്പനി തങ്ങളുടെ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചു വിളിക്കുന്നത്.

2019 ൽ ആണ് അമേരിക്കൻ മാർകെറ്റിൽ നിന്നും ജോൺസൺ ആൻഡ് ജോൺസൺ നു ബേബി പൌഡർ തിരിച്ചു വിളിക്കേണ്ടി വന്നത്

Leave a Reply

Your email address will not be published.