കോവിഡ് മൂന്നാം തരംഗം ഉടൻ; രണ്ടാം തരംഗത്തിന്റെ അത്ര രൂക്ഷമാകില്ല.

രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ഉടനെത്തുമെന്ന മുന്നറിയിപ്പുമായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ). ഓഗസ്റ്റ് അവസാനത്തോടെ മൂന്നാം തരംഗമെത്തും. എന്നാൽ രണ്ടാം ഘട്ടത്തിന്റെ അത്ര രൂക്ഷമാകില്ല എന്നും ഐസിഎംആർ പകർച്ചവ്യാധി വിഭാഗം തലവൻ ഡോ. സമീരൻ പാണ്ഡെ. ‘രാജ്യവ്യാപകമായി ഒരു മൂന്നാം തരംഗം ഉണ്ടാകും. അതിനർത്ഥം ഇത് രണ്ടാം തരംഗത്തേക്കാൾ ശക്തമായിരിക്കുമെന്നോ ഉയർന്നതായിരിക്കുമെന്നോ അല്ല”, എന്ന് ഡോ. സമീരൻ പാണ്ഡ പറയുന്നു.

ജനിതകമാറ്റം വന്ന വൈറസിൻ്റെ സാന്നിധ്യം മൂന്നാം തരംഗത്തിൽ കൂടുതലാവും. ഐഎംഎയും ഈ കാര്യം നേരത്തെ മുന്നറയിപ്പ് നൽകിയിരുന്നു. നിലവിലുള്ള നിയന്ത്രണങ്ങൾ പിൻവലിക്കുന്നത് കൂടുതൽ അപകടകരമാകും. അത് മൂന്നാം തരംഗം വേഗത്തിലാക്കും എന്നാണ് ഐസിഎംആർ പറയുന്നത്. മൂന്നാം താരംഗത്തിലേക്ക് നയിക്കുന്ന നാല് കാരണങ്ങളെ കുറിച്ച് കൂടി ഡോ.സമീരൻ പാണ്ഡ പറയുന്നു.

ഒന്നാമത്തെയും രണ്ടാമത്തെയും തരംഗത്തിലൂടെ ജനങ്ങളാർജിച്ച പ്രതിരോധശേഷി കുറഞ്ഞു വരുന്നത് ഒരു കാരണമാകും. രണ്ടാമതായി ജനങ്ങളുടെ ആർജിത പ്രതിരോധ ശേഷിയെ മറികടക്കുന്ന ഏതെങ്കിലും വൈറസ് ജനിതകവകഭേദം പടർന്നു പിടിക്കാം. മൂന്നാമതായി ഈ പുതിയ ജനിതക വകഭേദങ്ങളിലേതെങ്കിലും പ്രതിരോധശേഷിയെ മറികടന്നില്ലെങ്കിലും വ്യാപകമായി പടർന്നുപിടിക്കുന്ന തരം വ്യാപനശേഷിയുള്ളതാണെങ്കിൽ മൂന്നാം തരംഗം സംഭവിച്ചേക്കാം. നാലാമതായി സംസ്ഥാനങ്ങളിൽ നിയന്ത്രണങ്ങൾ പിൻവലിക്കുകയാണെങ്കിൽ വീണ്ടും രോഗവ്യാപനം സംഭവിക്കാമെന്നും ഡോ.സമീരൻ പാണ്ഡ മുന്നറിയിപ്പ് നൽകുന്നു.

ഡെൽറ്റ വകഭേദം രൂപപ്പെട്ടതിലൂടെ ലോകം മൂന്നാം തരംഗത്തിൻ്റെ ആദ്യഘട്ടത്തിലേക്ക് കടന്നതായി ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നു. രാജ്യത്തും ഡെൽറ്റ വകഭേദം പടർന്നു കഴിഞ്ഞു. എന്നാൽ ഇതിൽ കൂടുതൽ വ്യാപനം ഡെൽറ്റ വകഭേദം ഉണ്ടാക്കാൻ സാധ്യത ഇല്ല എന്ന് ഡോ.സമീരൻ പാണ്ഡ പറയുന്നു. എന്നാൽ മൂന്നാം തരംഗത്തിലേക്ക് നയിക്കാനുള്ള കാരണം കൊവിഡിന്‍റെ ഡെൽറ്റ വകഭേദമായിരിക്കുമെന്ന് ഡബ്ല്യുഎച്ച്ഒ മുന്നറിയിപ്പ് നൽകി.

Leave a Reply

Your email address will not be published.