ബിഗ്ഗ് ബോസ്സിലൂടെ തനിക്ക് കിട്ടിയ ഇരട്ടപ്പേരുകളെക്കുറിച്ച് സൂര്യ

ബിഗ് ബോസ് സീസണ്‍ 3ലെ ഏറ്റവും അധികം ശ്രദ്ധിക്കപ്പെട്ട മല്‍സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു സൂര്യ മേനോന്‍. വളരെ വേഗം പുറത്താകുമെന്ന് പലരും ഉറച്ചു വിശ്വസ്സിച്ച ഇവര്‍ എണ്‍പതില്‍പ്പരം ദിവസങ്ങള്‍ ഹൌസ്സിനുള്ളില്‍ നിന്നതിന് ശേഷമാണ് പുറത്തായത്. ഇവര്‍ ബിഗ് ബോസ്സില്‍ പങ്കെടുക്കുന്ന സമയത്ത് നിരവധി ഇരട്ടപ്പേരുകള്‍ സൂര്യയ്ക്ക് ചാര്‍ത്തിക്കിട്ടിയിട്ടുണ്ട്. ഇതേകുറിച്ച്‌ ഒരു ഓണ്‍ ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ഇവര്‍ പറയുകയുണ്ടായി.

തനിക്ക് വന്ന വിളിപ്പേരുകള്‍ സൂര്യ തന്നെ തുറന്നുപറഞ്ഞു. പ്രേമ രോഗി, ഫേക്ക്, ഒടിയന്‍, കുമ്പിടി, ബാലാമണി, അങ്ങനെ നിരവധി പേരുകള്‍ ഇവര്‍ക്കുണ്ടായിരുന്നു. താന്‍ ബാലാമണി എന്ന ഒരു ക്യാരക്ടറ് അവിടെ വീക്ക്‌ലി ടാസ്‌ക്കില്‍ ചെയ്തിരുന്നു. തനിക്ക് ലഭിച്ച ഒരു ക്യാരക്ടറായിരുന്നു ബാലാമണി. കുറച്ച്‌ സൈലൻ്റെയ താന്‍ അവിടെയുള്ള മറ്റുള്ളവരെപ്പോലെ ഒരു പ്രകൃതമല്ല. പെട്ടെന്ന് റിയാക്‌ട് ചെയ്യുകയോ ബഹളം വെക്കുകയോ ഒന്നും ചെയ്യാറില്ല. അപ്പോള്‍ കൂടെയുളളവര്‍ കളിയായി ബാലാമണി എന്ന് വിളിച്ചിരുന്നു.

തന്‍റെ ഹേറ്റേഴ്‌സ് എന്തെങ്കിലും കിട്ടാനായി കാത്തിരിക്കുകയായിരുന്നു. അവര്‍ ബാലാമണി ഏറ്റുപിടിച്ചു, ആ പേരില് ഫെയിസ്ബുക്ക് ഗ്രൂപ്പ് വരെ ഉണ്ടാക്കി. തനിക്കെതിരെ സൈബര്‍ അറ്റാക്ക് വന്ന സമയത്ത് അമ്മ പറഞ്ഞിരുന്നു, ഫെയിസ് ബുക്കൊന്നും നോക്കണ്ടായെന്ന്. പിന്നീട് സുഹൃത്തുക്കളോട് ചോദിച്ചപ്പോഴാണ് ഇങ്ങനെ ചില പ്രശ്‌നങ്ങളുള്ളതായി അറിയാന്‍ കഴിഞ്ഞതെന്നും സൂര്യ പറയുന്നു.

ആദ്യം കരുതിയത് ചെറിയ പ്രശ്‌നങ്ങളാണെന്നാണ്. എന്നാല്‍ പിന്നീടാണ് വലിയ പ്രശ്‌നങ്ങളാണ് സൈബര്‍ ലോകത്ത് നടക്കുന്നതെന്ന് അറിയാന്‍ കഴിഞ്ഞത്. താനുമായി ബന്ധപ്പെട്ട പലര്‍ക്കും അത് ദോഷം ചെയ്തു. ആദ്യം വല്ലാതെ ഡൗണായിരുന്നു. പിന്നെ അമ്മയുടെ ഉപദേശത്തിന് ശേഷം ഒരുപാട് മാറിയതായും അവര്‍ പറയുകയുണ്ടായി. ഇന്നീ കാണുന്ന സൈബര്‍ തൊഴിലാളികളല്ല നിനക്ക് ജീവിക്കാന്‍ പൈസ തരുന്നത്.
തനിക്ക് ഒരു അരി മണി പോലും തരാതെ കുറ്റം പറയുന്ന ആള്‍ക്കാരെ കേള്‍ക്കേണ്ട കാര്യം ഇല്ലയെന്നു അമ്മ ഉപദേശിച്ചപ്പോള്‍ വല്ലാതെ മോട്ടിവേറ്റഡ് ആയെന്നും സൂര്യ കൂട്ടിച്ചേര്‍ത്തു. ഇപ്പോ ആര് എന്ത് പറഞ്ഞാലും തനിക്ക് ഒരു പ്രശ്‌നവുമില്ലയെന്നും സൂര്യ പറയുന്നു.

Leave a Reply

Your email address will not be published.