‘പരാജയപ്പെട്ടെങ്കിലും തന്‍റെ കരിയറിലെ ഏറ്റവും പ്രിയപ്പെട്ട ചിത്രം അതാണ്’ ദുല്‍കര്‍ സല്‍മാന്‍.

മലയാളത്തിലെ യുവ നായകന്മാരില്‍ ഏറ്റവും അധികം താരമൂല്യം ഉള്ള നടനാണ് ദുൽഖർ സൽമാൻ. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷാ തുടങ്ങി ഒട്ടുമിക്ക ഭാഷകളിലും അദ്ദേഹം തന്‍റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. മലയാളത്തിൻ്റെ മഹാ നടന്‍ മമ്മൂട്ടിയുടെ മകനായ ഇദ്ദേഹം ചുരിങ്ങിയ കലയാളവിനുള്ളില്‍ സിനിമാപ്രേമികളുടെ പ്രീതി സ്വന്തമാക്കിയ താരമാണ്. ദുല്‍ക്കറിന് നാല് ഫിലിംഫെയർ അവാർഡ് സൗത്തും ഒരു കേരള സ്റ്റേറ്റ് ഫിലിം അവാർഡും ലഭിച്ചിട്ടുണ്ട്.

താന്‍ അഭിനയിച്ച ഒരു പ്രധാന ചിത്രം ബോക്സ് ഓഫീസില്‍ പരാജയമായിരുന്നിട്ടും തൻ്റെ അഭിനയ ജീവിതത്തിലെ ഏറ്റവും നിര്‍ണയകമായ ഒരു സിനിമയാണതെന്നും അതിന് താന്‍ നല്‍കുന്ന പ്രാധാന്യം വളരെ വലുതാണെന്നും ദുല്‍കര്‍ സല്‍മാന്‍ പറയുകയുണ്ടായി. മലയാളത്തിന്‍റെ സൂപ്പര്‍ തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജിത്ത് സംവിധാനം ചെയ്ത ‘ഞാന്‍’ എന്ന ചിത്രത്തെക്കുറിച്ചാണ് ദുല്‍ഖറിൻ്റെ ഈ അഭിപ്രായം പറഞ്ഞത്. ദുല്‍ഖര്‍ സല്‍മാന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു 2014-ല്‍ പുറത്തിറങ്ങിയ ‘ഞാന്‍’ എന്ന ചിത്രം ‘കെടി എന്‍ കോട്ടൂരിൻ്റെ എഴുത്തും ജീവിതവും’ എന്ന പുസ്തകത്തെ ആധാരമാക്കി നിര്‍മ്മിച്ച ചിത്രമാണ്.

ഈ ചിത്രത്തെക്കുറിച്ച് സംവിധായകനായ രഞ്ജിത്തും പിന്നീട് പറയുകയുണ്ടായി. ചിത്രം ബോക്സ് ഓഫീസില്‍ പരാജയമായിരുന്നെങ്കിലും തന്നെ സംബന്ധിച്ച്‌ അതൊരു വലിയ എക്സ്പീരിയന്‍സ് ആയിരുന്നു. അത് വരെ ചെയ്ത ചിത്രങ്ങളില്‍ നിന്ന് മാറ്റമുള്ള ഒരു ചിത്രമാണത്. യുവ പ്രേക്ഷകര്‍ക്ക് സിനിമയില്‍ നിന്ന് വേണ്ടത് എന്‍ജോയ്മെന്‍റ് ആണ്. പക്കാ വാണിജ്യ സിനിമകളില്‍ ദുല്‍ഖറിനെ കണ്ടു ശീലിച്ച യുവ പ്രേക്ഷകര്‍ ആ സിനിമയെ സ്വീകരിക്കില്ലന്നു അറിയാമായിരുന്നുവെന്ന് അദ്ദേഹം പറയുകയുണ്ടായി. എന്നാല്‍ ഒരു നടനെന്ന നിലയില്‍ ലഭിക്കുന്ന ചില സന്തോഷങ്ങളുണ്ട്. അത് പൂര്‍ണ്ണമായും ‘ഞാന്‍’ എന്ന സിനിമ ചെയ്യുമ്പോള്‍ അനുഭവിച്ചറിഞ്ഞുവെന്നും ഒരു അഭിനേതവിൻ്റെ കരിയര്‍ അത്തരം ചിത്രങ്ങള്‍ കൊണ്ട് അവിസ്മരണീയമാകുന്നതായും ദുല്‍ക്കര്‍ പറയുന്നു.

Leave a Reply

Your email address will not be published.