
ഇന്ത്യന്‍ സിനിമയിലെ തന്നെ എക്കാലത്തെയും മികച്ച സംവിധായകന്മാരില് ഒരാളായി വിലയിരുത്തപ്പെടുന്ന വ്യക്തിയാണ് ഹരിഹരൻ. കോഴിക്കോട്ട് ജനിച്ചു വളര്ണ്ണ ഇദ്ദേഹം പ്രശസ്ത ചലച്ചിത്ര നടൻ ബഹദൂറിനെ പരിചയപ്പെടുന്നതിലൂടെയാണ് സിനിമയിലേക്ക് കടന്നു വരുന്നത്. മുന്‍പ് നിരവധി സിനിമകളിലും നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഹരിഹരന്റെ മികച്ച ചിത്രങ്ങളിൽ ചിലതാണ് ഒരു വടക്കൻ വീരഗാഥ, നഖക്ഷതങ്ങൾ, പഴശ്ശിരാജ തുടങ്ങിയവ. അദ്ദേഹത്തിന്റെ പല ചിത്രങ്ങളും ദേശീയതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട് . ഏഴാമത്തെ വരവ് എന്ന ചിത്രത്തിന്റെ ഗാനങ്ങള്‍ രചിച്ചതും സംഗീതം നല്കിയതും അദ്ദേഹമാണ്. മാധവി, ഗീത, രംഭ, മനോജ് കെ. ജയൻ, മേഘനാഥൻ, ലക്ഷ്മി കൃഷ്ണമൂർത്തി, രവി ബോംബെ തുടങ്ങി നിരവധി പ്രതിഭകളെ മലയാളത്തിലേക്ക് കൈ പിടിച്ച് കൊണ്ടുവന്നത് അദ്ദേഹം ആണ്. എന്നാല്‍ ഹരിഹരന്റെ ചിത്രങ്ങളില്‍ മോഹന്‍ലാല്‍ ഒരു സജീവ സാന്നിധ്യമായിരുന്നില്ല. അതിനെക്കുറിച്ച് ഹരിഹരന് ഒരു സ്വകാര്യ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറയുകയുണ്ടായി .
തന്റെ ചിത്രമായ പഞ്ചാഗ്നിയില്‍ മോഹന്‍ലാല്‍ അഭിനയിക്കുമ്പോൾ അദ്ദേഹം ഒരു സൂപ്പര്‍ താരം ആയിരുന്നില്ലന്നു അദ്ദേഹം ഓര്‍ക്കുന്നു. പഞ്ചാഗ്നിയിലെ വേഷത്തില്‍ ആദ്യം തീരുമാനിച്ചത് നസറുദീന്‍ ഷായെ ആയിരുന്നു. എന്നാല്‍ ആ സമയത്ത് മോഹന്‍ലാല്‍ തന്നെ വന്നു കാണുകയും തൻ്റെയും എം.ടിയുടെയും സിനിമയില്‍ ഒരു വേഷം ചെയ്യാന്‍ ആഗ്രഹം ഉണ്ടെന്നു പറയുകയുമുണ്ടായി. അങ്ങനെയാണ് മോഹന്‍ലാല്‍ നസറുദീന്‍ ഷാ ചെയ്യാനിരുന്ന വേഷത്തിലേക്ക് കടന്നു വരുന്നത്. ആദ്യം ഇതൊരു ചെറിയ ഒരു വേഷമായിരുന്നെന്നും എന്നാല്‍ പിന്നീട് തിരക്കഥ വായിക്കവേ കഥാപാത്രത്തിൻ്റെ പ്രാധാന്യം മനസിലാക്കി എം.ടി കൂടുതല്‍ സീനുകള്‍ എഴുതി ചേര്‍ക്കുകയാണ് ഉണ്ടായത്.

തന്റെ ‘അമൃതം ഗമയ’ എന്ന ചിത്രത്തിലും ലാല്‍ അഭിനയിച്ചു. പക്ഷേ പിന്നീട് ഒന്നിച്ച് ഒരു സിനിമ അവരൊരുമിച്ച് ഉണ്ടാകാത്തതിന്റെ കാരണവും അദ്ദേഹം പറയുകയുണ്ടായി. ‘അമൃതം ഗമയ’ക്കു ശേഷം ഒരു മോഹന്‍ലാലുമൊത്ത് ഒരു ചിത്രം പ്ലാന്‍ ചെയ്തിരുന്നു. എന്നാല്‍ സിനിമയുടെ ബഡ്ജറ്റിനെക്കാള്‍ ഉയര്‍ന്ന പ്രതിഫലം മോഹന്‍ലാല്‍ ചോദിച്ചതിനാല്‍ അത് നടക്കാതെ പോയെന്നും ഹരിഹരന് പറയുന്നു.