വിയർപ്പിൽ നിന്നു ഊർജ്ജം ഉണ്ടാക്കാമോ ?

അതെ, വിയർപ്പിൽ നിന്നും ഉർജ്ജം ഉണ്ടാക്കുന്ന പുതിയ സാങ്കേതിക വിദ്യയുമായി ഒരു പറ്റം ശാസ്ത്രജ്ഞന്മാർ രംഗത്ത് വന്നിരിക്കുന്നു. കാലിഫോർണിയ സാൻ ഡീയഗോ യൂണിവേഴ്സറ്റിയിലെ സയൻ്റിസ്റ്റുകളാണ് പുതിയ കണ്ടുപിടുത്തത്തിൻ്റെ പിന്നിൽ. ഒരു പ്രത്യേക തരം ഉപകരണം വിരലിൻ്റെ അറ്റത്ത് ഒട്ടിച്ചു വെക്കുന്നു.വിരൽ വിയർക്കുമ്പോൾ അത് ഊർജ്ജം ഉത്പാദിപ്പിക്കുന്നു. അതോടൊപ്പമുള്ള മറ്റൊരു ചിപ്പ് വിരലിൻ്റെ പ്രസ്സിങ് കാരണമായും ഊർജ്ജം പ്രദാനം ചെയ്യുന്നു. വിരലിൽ തൊടുന്നതിലൂടെ, ടൈപ്പ് ചെയ്യുന്നതിലൂടെ, കീബോർഡ് വായിക്കുന്നതിലൂടെ ചെറിയ സെൻസറുകൾക്കും ചെറിയ ഇലക്ട്രോണിക്സുകൾക്കും പ്രവർത്തിക്കാൻ ആവശ്യമായ ഊർജ്ജം നിർമിക്കാൻ സാധിക്കുമെന്നാണ് നിർമ്മാതാക്കളുടെ അവകാശവാദം.

മുൻകാലത്തും മനുഷ്യൻ്റെ ശരീരത്തിൻ്റെ ഭാഗമായി ഊർജ്ജം ഉത്പാദിപ്പിക്കാനുള്ള ശ്രമങ്ങൾ വിജയിച്ചിട്ടുണ്ടെങ്കിലും, അവയിൽ നിന്ന് ഈ കണ്ടുപിടുത്തത്തെ വിത്യസമാക്കുന്നത് മനുഷ്യൻ ഉറക്കത്തിൽ ആയിരിക്കുമ്പോൾ അഥവാ അവനു ഒരു അനക്കവും ഇല്ലാത്തപ്പോൾ പോലും ഇവ പ്രവർത്തിച്ചു കൊണ്ട് ഊർജ്ജം നിർമിക്കാൻ സാധിക്കുമെന്നാതാണ്.

ശരീരത്തിൽ ഏറ്റവും അധികം വിയർക്കുന്ന ഒരു ഭാഗമാണ് വിരൽ തുമ്പുകൾ. മറ്റു ഭാഗങ്ങൾ ശരിയായ വായു സഞ്ചാരം ഇല്ലാത്തത് കൊണ്ട് വിയർക്കുമ്പോൾ, വിരലൻ്റെ അറ്റത്തെ വിയർപ്പ് വായു സഞ്ചാരം കൂടുതലായി ലഭിക്കുന്നതിനാൽ വേഗത്തിൽ ഉണങ്ങി പോകുന്നു. അഥവാ നമ്മൾ അറിയാതെ പോകുന്നു. വിരൽ തുമ്പുകൾ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് നൂറു മുതൽ ആയിരം വരെ വിയർപ്പ് ഗ്രന്ഥികൾ കൂടുതലാണ്.

ഒരു നേർത്ത, വലിയുന്ന ‘ബാൻഡ് എയ്ഡ് ‘ പോലുള്ള ഉപകരണം വിരലിൻ്റെ തുഞ്ചത്ത് ഒട്ടിക്കുന്നു.അതിൽ ഉള്ള കാർബൺ സങ്കര ഇലക്ടട്രോഡുകൾ വിയർപ്പിനെ ഇലക്ട്രിക്കൽ എനർജിയായി മാറ്റുന്നു. ഇലക്ടട്രോഡുകളിൽ ഉള്ള എൻസൈമുകൾ വിയർപ്പിൽ അടങ്ങിയിരിക്കുന്ന ലാക്റ്റെട്ട്-ഓക്സിജൻ തമ്മിൽ രാസപ്രവർത്തനം നടത്തി ഊർജ്ജം ഉത്പാദിപ്പിക്കുന്നു. ഇത് കൂടാതെ ഇലക്ടട്രോഡുകൾ താഴെ കാണുന്ന പെസോഇലക്ട്രിക് മെട്ടിരിയൽ വിരലുകളുടെ അണക്കങ്ങളിൽ നിന്നും ഊർജ്ജം നിർമിക്കും.

Leave a Reply

Your email address will not be published.