‘മലയാളത്തിലെ നിര്‍ഭാഗ്യവതിയായ നടി എന്ന പേര് കേള്‍ക്കുന്നതിന് മുൻപ് ഞാന്‍ പിന്‍വാങ്ങി’

തനി മലയാളിത്തമുള്ള നടി എന്ന പേരോട് കൂടി മോളീവുഡിലേക്ക് കാലെടുത്ത് വച്ച നായികയാണ് സംവൃത സുനില്‍. പ്രഥമ ചിത്രമായ രസികനില്‍ ദിലീപിൻ്റെ നായികയായിട്ടാണ് ഇവരുടെ അരങ്ങേറ്റം. പിന്നീട് അനവധി സിനിമകളില്‍ ചെറുതും വലുതമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുവാന്‍ ഇവര്‍ക്ക് കഴിഞ്ഞു. എന്നാല്‍ അഭിനയം തുടങ്ങി മൂന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തനിക്ക് അത്ര നല്ല സമയമായിരുന്നില്ല എന്ന സംവൃതയുടെ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വയറലാവുകയാണ് .

താന്‍ അഭിനയിച്ച സിനിമകളില്‍ ഭൂരിഭാഗവും വമ്പന്‍ പരാജയങ്ങളായിരുന്നു. അതുകൊണ്ട് തന്നെ മലയാളത്തിലെ നിര്‍ഭാഗ്യവതിയായ നായികയാണ് താന്‍ എന്ന പേര് തനിക്ക് വീഴുമായിരുന്നു. എന്നാല്‍ 2007 എന്ന വര്‍ഷമാണ് തന്നെ രക്ഷിച്ചത്. ആ കൊല്ലം അഭിനയിച്ച മൂന്ന് സിനിമകളാണ് ബോക്സ് ഓഫീസില്‍ വലിയ വിജയമായത്. അതേ വർഷം പുറത്തിറങ്ങിയ മോഹന്‍ലാല്‍ നായകനായ ഹലോ, ശ്രീനിവാസൻ്റെ അറബിക്കഥ, പൃഥ്വിരാജിന്റെ ചോക്ലേറ്റ് എന്നീ ചിത്രങ്ങളിലൂടെ ഹിറ്റ് നായിക എന്ന പേര് നേടാനായി . പിന്നീട് അധികം ഹിറ്റുകളുടെ ഭാഗമകന്‍ ഇവര്‍ക്ക് കഴിഞ്ഞില്ല.

ഈ വിജയത്തിന് ശേഷം ഏകദേശം പത്ത് വര്‍ഷത്തിനകം അമ്പതോളം സിനിമകളില്‍ അഭിനയിച്ചുവെന്നു സംവൃത പറയുന്നു. നോട്ടം എന്ന ചിത്രത്തിലെ പച്ച പനംതത്തേ എന്ന ഗാനത്തിലൂടെ തനിക്ക് ഏറെ ജനപ്രീതി ലഭിച്ചുവെങ്കിലും ഒരു ഹിറ്റ് സിനിമയില്‍ അഭിനയിക്കാന്‍ പറ്റാതെ പോയത് തൻ്റെ കരിയറില്‍ ഒരു വലിയ പ്രതിസന്ധിയായി മാറിയെന്നും അവര്‍ പറയുന്നു. പിന്നീട് വിവാഹം കഴിഞ്ഞതോടെ വിദേശത്തേക്ക് താമസ്സം മാറ്റിയ സംവൃത സുനില്‍ ഭര്‍ത്താവിനും മകനുമൊപ്പം സന്തുഷ്ടമായ ജീവിതം നയിച്ചു വരികയാണ്. പിന്നീട് ഇടക്കാലത്ത് മലയാളത്തിലേക്ക് നായികയായി തന്നെ തിരിച്ച് എത്തിയെങ്കിലും സിനിമയില്‍ അത്ര സജീവമല്ല ഇവര്‍. കഴിഞ്ഞ വര്‍ഷം രണ്ടാമതൊരു കുട്ടിക്കു കൂടി ജന്മം നല്‍കിയതോടെ തീര്‍ത്തും ഒരു കുടുംബിനിയായി രണ്ട് മക്കളുടെ അമ്മയായി കഴിയുകയാണ് താരം.

Leave a Reply

Your email address will not be published.