
മലയാളത്തില്‍ നിന്നു തെന്നിന്ത്യന്‍ സിനിമ ലോകത്തെത്തി മുന്‍നിര നായികയായി തിളങ്ങിയ നടിയാണ് അമല പോള്‍. ഒരേ സമയം അഭിനയ പ്രാധാന്യമുളളതും ഗ്ലാമറിന് മുന്‍ തൂക്കം ഉള്ളതുമായ കഥാപാത്രങ്ങളില്‍ തിളങ്ങാന്‍ ഈ താരത്തിന് കഴിഞ്ഞിട്ടുണ്ട്. തമിഴ് സംവിധായകനായ എ.എല്‍ വിജയുമായുളള വിവാഹമോചന ശേഷവും താരം സിനിമയില്‍ സജീവമായി തന്നെ തുടരുന്നു. നീലത്താമരയാണ് ഇവരുടെ ആദ്യ ചിത്രം. പിന്നീട് തമിഴ്, കന്നഡ, തെലുങ്ക്, തുടങ്ങി നിരവധി ഭാഷകളിലും അഭിനയിക്കുകയുണ്ടായി.
വ്യക്തി ജീവിതത്തില്‍ നിരവധി പ്രതിബന്ധങ്ങളെ തരണം ചെയ്താണ് അമല തന്റെ കരിയര്‍ മുന്നോട്ട് കൊണ്ട് പോകുന്നത്. തനിക്ക് ജീവിതത്തിലുണ്ടായ കയ്പ്പേറിയ അനുഭവങ്ങളില്‍ നിന്നും ഉണ്ടായ തിരിച്ചറിവുകളെക്കുറിച്ച് ഒരു സ്വകാര്യ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറയുകയുണ്ടായി. ജീവിതത്തെയും സിനിമയെയും വേര്‍തിരിക്കാനുളള കല തനിക്ക് അറിയില്ലായിരുന്നു എന്നതാണ് സത്യമെന്നും, 2019 വരെ കാര്യങ്ങള്‍ പോയ്കൊണ്ടിരുന്നത് ആ രീതിയില്‍ ആണെന്നും താരം പറയുന്നു. എന്നാല്‍ 2020 ജീവിതത്തിലെ പ്രധാനപ്പെട്ട വര്‍ഷമാണ്. പിതാവിന്റെ മരണശേഷം വളരെ ബോധപൂര്‍വ്വം ആണ് മുന്നോട്ടുപോയത് . അതായിരുന്നു തന്റെ ജീവിതത്തിലെ ആത്മപരിശോധനയുടെ ഘട്ടം .

അങ്ങനെ ഒരു തിരിച്ചറിവ് വന്നപ്പോള്‍ നഗ്നയായത് പോലെ തോന്നി. ഒരു തുറന്ന പുസ്തകം പോലെ ആയി താനെന്നും, സ്വകാര്യ ജീവിതം പുറത്തായതിനാല്‍ സ്വന്തമായി ഒന്നും ഇല്ലെന്ന തിരിച്ചറിവ് ഉണ്ടായിരുന്നു. തിരുത്താന്‍ കഴിയുന്നതിനപ്പുറം ജീവിതം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടുവെന്ന് തോന്നി. എന്നാല്‍ തിരിഞ്ഞുനോക്കുമ്പോള്‍, ഇതിനെക്കുറിച്ച് മോശമായിട്ടാണ് തോന്നുന്നത്. എന്നാല്‍ അതൊന്നും നിയന്ത്രിക്കാന്‍ തനിക്ക് കഴിയില്ലെന്ന് തിരിച്ചറിവുണ്ട്.
തനിക്ക് ഒരു സാമൂഹിക ഉത്തരവാദിത്തമുണ്ടെന്നാണ് കരുതുന്നത്. മുന്‍പ് സ്വകാര്യ ജീവിതവും സിനിമാ ജീവിതവും വേര്‍തിരിച്ച് കാണാന്‍ അറിയില്ലായിരുന്നു. എല്ലാവര്ക്കും ജീവിതത്തില്‍ ഓരോ ഘട്ടങ്ങളുണ്ടാവും. താന്‍ അത് തിരിച്ചറിഞ്ഞതുപോലെ എല്ലാവരും ഒരിക്കല്‍ അത് തിരിച്ചറിയും എന്ന് വിശ്വസിക്കുന്നു. ഇപ്പോള്‍ ആ പോയിന്റില്‍ എത്തിയതിന് ശേഷം വളരെ കംഫര്‍ട്ടബിള്‍ ആണ് താനെന്നും അഭിമുഖത്തില്‍ അമലാ പോള്‍ പറയുകയുണ്ടായി .