ക്യൂബക്കെതിരെ മിയാ ഖലീഫയുടെ പുതിയ പ്രതിജ്ഞ്ഞ !!

ഒരുകാലത്ത് പോണ്‍ ഇന്‍റസ്ട്രിയിലെ മിന്നും താരം ആയിരുന്നു മിയാ ഖലീഫ. ലോകത്താകമാനം നിരവധി ആരാധകരാണ് ഇവര്‍ക്കുള്ളത്. പൊതു കാര്യങ്ങളില്‍ തന്‍റെ നിലപാടുകള്‍ പറയുന്നതില്‍ ഒരിയ്ക്കലും വൈമനസ്യം കാണിക്കാത്ത ഇവര്‍ കഴിഞ്ഞ ദിവസ്സം ഒരു ഒരു അഭിപ്രായപ്രകടനം നടത്തി. ക്യൂബ സ്വതന്ത്രമാകുന്നതുവരെ ആ മണ്ണില്‍ കാലുകുത്തില്ലെന്ന് ശപഥം ചെയ്തിരിക്കുകയാണ് മുന്‍ പോണ്‍ഹബ് താരമായ മിയ ഖലീഫ. സര്‍ക്കാരിൻ്റെ ഭരണത്തിനെതിരായ പ്രതിഷേധ മാര്‍ച്ചുകള്‍ക്കൊപ്പം ദ്വീപ് ബഹിഷ്കരിക്കാന്‍ വിനോദസഞ്ചാരികളോട് അഭ്യര്‍ത്ഥിച്ചു.

സമ്പത്ത് വ്യവസ്ഥയുടെ തകര്‍ച്ചയിലും പൗരസ്വാതന്ത്ര്യത്തിന്മേലുള്ള പുതിയ നിയന്ത്രണങ്ങലും, കോവിഡ് പാന്‍ഡെമിക്കിനെ അധികൃതര്‍ കൈകാര്യം ചെയ്യുന്നത്തിലെ വീഴ്ചയിലും ക്യൂബ നിവാസ്സികള്‍ തൃപ്തരല്ല. ഇനീ സ്വതന്ത്രമാകുന്നതുവരെ ക്യൂബയിലേക്ക് പ്രവേശിക്കില്ല എന്നും അവര്‍ വ്യക്തമാക്കി. സ്വന്തം ജനതയെക്കാള്‍ വിനോദ പ്രവര്‍ത്തനത്തിന് പ്രധാന്യം നല്‍കുന്നത് തീര്‍ത്തൂം വെറുപ്പുളവാക്കുന്ന കാര്യം ആണെന്നും അതുകൊണ്ട് തന്നെ എല്ലാവരും ഇത് ബഹിഷ്കരിക്കണം എന്നും അടുത്തിടെ പങ്ക് വച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ മിയ പറയുകയുണ്ടായി .

കഴിഞ്ഞ പതിറ്റാണ്ടുകളില്‍ നടന്നിട്ടുള്ളതില്‍ വച്ച്‌ ഏറ്റവും വലിയ പ്രതിഷേധത്തില്‍ സര്‍ക്കാരിനെതിരെ അണിനിരന്ന ക്യൂബന്‍ ജനതയെ ലെബനന്‍-അമേരിക്കന്‍ വംശജയായ മിയ പൂര്‍ണമായും പിന്തുണച്ചു. ഹവാന പോലെയുള്ള നഗരങ്ങളില്‍ പലരും ഈ സ്വേച്ഛാധിപത്യ നിലപാടിനെതിരെ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുകയുണ്ടായി.

വിപ്ലവത്തിലൂടെ വളര്‍ന്ന് വന്ന ഒരു ജനതയും അതിലൂടെ ഉയര്‍ന്നു വന്ന ഒരു സര്‍ക്കാരും ജനവികാരം കണക്കിലെടുക്കാതെ പെരുമാറുന്നതില്‍ രാജ്യത്താകമാനം പ്രതിഷേധം കനക്കുകയാണ്. മിയാ ഖലീഫയെപ്പോലെ നിരവധി പ്രമുഖരാണ് ക്യൂബന്‍ ഭരണകൂടത്തിൻ്റെ മനസാക്ഷി രഹിതമായ നടപടിക്കെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്നത്. സമൂഹ മാധ്യമങ്ങളില്‍ മിയാ ഖലീഫയുടെ ഈ നിലപാടിനെ പിന്‍തുണച്ചുകൊണ്ട് നിരവധി പേര്‍ രംഗത്ത് വന്നിട്ടുണ്ട്.

Leave a Reply

Your email address will not be published.