ഓരോ ദിവസവും ഓരോ ഭാര്യമാർ മാറി മാറി അദ്ദേഹത്തോടൊപ്പം ഉറങ്ങും.ലോകത്തിലെ ഏറ്റവും വലിയ കുടുംബത്തിൻ്റെ കഥ ഇങ്ങനെ..!

മിസോറാമിലാണ് സിയോണ ചനയുടെ വീട്. അവിടെ എത്തുന്ന സഞ്ചരികൾക്ക് എന്നും കൗതുകമായിരുന്ന ഒരു കുടുംബം, 39 ഭാര്യമാർ, 94 മക്കൾ, 40 പേരക്കുട്ടികൾ. കുന്നുകൾക്കിടയിലെ ഒരു വീട്ടിൽ എല്ലാവരും ഒന്നിച്ചു തന്നെയാണ് താമസം. ഏറ്റവും വലിയ കുടുംബത്തിൻ്റെ നാഥൻ. ലോകത്തിനു മുന്നിൽ അത്ഭുതമായി നിന്ന സിയോണ ചന ഇനി ഇല്ല. 2021 ജൂൺ 13ന് തൻ്റെ 76 – മത്തെ വയസ്സിൽ വർദ്ധക്യസഹചമായ അസുഖങ്ങളെ തുടർന്ന് അദ്ദേഹം അന്തരിച്ചു.

സിയോണ ചാനയുടെ കുടുംബവിശേഷം അറിയാത്തവർ ചുരുക്കമായിരിക്കും. നാല് നിലകളിലായി 100 മുറികളുള്ള ‘ചുവാൻ താർ റൺ’ അഥവാ ‘ന്യൂ ജനറേഷൻ ഹോം ‘ എന്ന വീട്ടിലാണ് ഈ കുടുംബം താമസിക്കുന്നത്. ‘ചീന പൗൽ ‘ എന്ന മത വിഭാഗത്തിൻ്റെ നേതാവായിരുന്നു അദ്ദേഹം. പുരുഷന്മാർക്ക് ഒന്നിലധികം വിവാഹം കഴിക്കാൻ മതം അനുവദിച്ചിരുന്നു. 1942 ലാണ് അദ്ദേഹത്തിൻ്റെ പിതാവ് ചീന പൗൽ സ്ഥാപിക്കുന്നത്. രണ്ടായിരത്തിലധികം അംഗങ്ങൾ അതിലുണ്ട്. 1945 ജൂലൈ 21 – നാണ് സിയോണ ജനിച്ചത്.

പതിനഞ്ചാമത്തെ വയസ്സിൽ ആദ്യ വിവാഹം. ആദ്യ ഭാര്യ സാത്തിയാംഗി. അവർക്ക് അദ്ദേഹത്തേക്കാൾ മൂന്നു വയസ്സ് കൂടുതലാണ്. ശേഷം 38 വിവാഹങ്ങൾ കൂടി കഴിച്ചു. 2014 ലാണ് അവസാനത്തെ വിവാഹം. 33 കാരിയായ ഭാര്യ മാഡം സിയാംതംഗി. 180 കുടുംബാംഗങ്ങളും അച്ഛൻ്റെ തണലിലാണ് ജീവിച്ചത്. അവരെല്ലാം പൂർണമായും സ്വായംപര്യാപ്തരും. ആവശ്യമുള്ളതെല്ലാം അവർ തന്നെ കൃഷി ചെയ്തു. സിയോണയുടെ സഹോദരൻ നടത്തുന്ന സ്കൂളിൽ കുട്ടികളും പേരക്കുട്ടികളും പഠിച്ചു.

ആദ്യ ഭാര്യയുടെ ഉത്തരവനുസരിച്ച് കുടുംബാംഗങ്ങൾ ജീവിക്കുന്നു. ജോലികൾ പങ്കിടുന്നു. വെളുപ്പിനെ സ്ത്രീകൾ പാചകം ആരംഭിക്കുന്നു. പെണ്മക്കൾ വീട് വൃത്തിയാക്കുന്നു. പാത്രം കഴുകുന്നു. പുരുഷന്മാർ കന്നുകാലികളെ വളർത്തുന്നു, കൃഷി ചെയ്യുന്നു, പാത്രം നിർമ്മിക്കുന്നു, ഫർണിച്ചർ നിർമ്മിക്കുന്നു, മറ്റ് ചെറിയ വ്യവസായങ്ങൾ ചെയ്യുന്നു. വീട്ടിലെ ഡൈനിംഗ് ഹാളിൽ 50 ടേബിളുകൾ സ്ഥാപിച്ചിട്ടുണ്ട്. അവിടെ ഒന്നിച്ചിരുന്നാണ് ഭക്ഷണം കഴിക്കുക. കുട്ടികൾ നിലത്തിരുന്ന് കഴിക്കും. പ്രതിദിനം 100 കിലോ അരിയെങ്കിലും ആവശ്യമാണ്. കൂടാതെ 60 കിലോ ഉരുളക്കിഴങ്ങ്, 40 കോഴി അങ്ങനെ നീളുന്ന വലിയ പട്ടിക. രാത്രി 9 മണിക്ക് എല്ലാവരും കിടക്കും.സിയോണ താഴത്തെ നിലയിലാണ് കിടന്നിരുന്നത്. ഭാര്യമാരെല്ലാം ഡോർമെട്രിയിലും. ഓരോ ദിവസവും അവർ മാറി മാറി അദ്ദേഹത്തോടൊപ്പം ഉറങ്ങും.

ഒരു വർഷം പത്തു വിവാഹം കഴിച്ച റെക്കോർഡ് അദ്ദേഹത്തിനുണ്ട്. പരസ്പരം സ്നേഹവും വിശ്വാസവുമാണ് ഈ വലിയ കുടുംബത്തെ ഒന്നിച്ചു നിർത്തുന്നത്. ആളുകൾക്ക് അവരുടെ ദൈനംദിനം ജീവിതത്തെ കുറിച്ചറിയാൻ എന്നും കൗതുകമാണ്. അദ്ദേഹത്തിൻ്റെ മരണത്തിനു ശേഷം ഇതുവരെ പുതിയ പിൻഗാമിയെ തിരഞ്ഞെടുത്തിട്ടില്ല.

Leave a Reply

Your email address will not be published.