പടർച്ച വ്യാധികൾ തുടർച്ചയാകുന്ന കാലം ; കോറോണയ്ക്കും സികക്കും ശേഷം ആന്ത്രാക്സും

ഒന്നിനു പിറകെ ഒന്നായി കേരളത്തിൽ പകർച്ച വ്യാധികൾ ദുരിതം വിതയ്ക്കുന്ന കാഴ്ച തുടങ്ങിയിട്ട് കാലങ്ങൾ ഏറെയായി. നിപയും കോറോണയും പലതരം ഫംഗസുകളും വന്നു. കടന്നുപോയ ആഴ്ച സികയും വന്നു. ഒന്നിൽ നിന്ന് കരകയറും മുൻപ് അടുത്തത്. ഇപ്പോൾ ഇതാ സംസ്ഥാനത്ത് ആന്ത്രാക്സും.

പാലക്കാട്‌ – കോയമ്പത്തൂർ വന അതിർത്തിയിലാണ് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ആന്ത്രാക്സാണ് കാരണമെന്ന് സ്ഥിതീകരിച്ചു. കേരള – തമിഴ് നാട് അതിർത്തിയിലുള്ള ആനൈകട്ടി വനത്തിലാണ് ആന ആന്ത്രാക്സ് ബാധിച്ചു ചരിഞ്ഞത്. ഇതിനെ തുടർന്ന് കോയമ്പത്തൂർ വനംവകുപ്പ് ജാഗ്രതയിലാണ്. ആനയുടെ വായിൽ നിന്നും മലദ്വാരത്തിൽ നിന്നും രക്തസ്രാവം ഉണ്ടായിരുന്നു. ചെവിയുടെ ഞരമ്പിൽ നിന്നെടുത്ത രക്ത സാമ്പിൾ, കോയമ്പത്തൂർ അനിമൽ ഡിസീസ് ഇൻ്റെലിജൻസ് യുണിറ്റ് ലബോറട്ടറി നടത്തിയ പരിശോധനയിലാണ് ആന്ത്രാക്സ് സ്ഥിതീകരിച്ചത്. ഏകദേശം 14 വയസ്സ് പ്രായമുള്ള ആനയാണ് ചരിഞ്ഞത്.

തമിഴ് നാട് വനംവകുപ്പ് അണുബാധയുടെ വ്യാപനം നിയന്ത്രിക്കാനുള്ള ശ്രത്തിലാണ് ഇപ്പോൾ. അണുബാധ പടരാതിരിക്കാൻ ആഴത്തിലുള്ള ശ്മശാനം വഴി മൃതദേഹം നീക്കം ചെയ്യും. ചരിഞ്ഞ ആനയോടൊപ്പം ഉണ്ടായിരുന്ന ആനകളെ നിരീക്ഷിക്കാനും വനംവകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ഇതിൻ്റെ ഉറവിടം കണ്ടെത്താനായി കേരളത്തിലെ ആനകളെയും പരിശോധിക്കും. രോഗം കണ്ടെത്തിയ ആനയുണ്ടായിരുന്ന ഗ്രാമത്തിലെ കന്നുകാലികൾക്ക് മൃഗസംരക്ഷണവകുപ്പ് വാക്സിൻ നൽകും.

ആന്ത്രാക്സ് മനുഷ്യനെയും മൃഗങ്ങളെയും ഒരുപോലെ ബാധിക്കുന്ന മാരകമായ ബാക്റ്റീരിയയാണ്. ആന്ത്രാക്സ് സ്വഭാവികമായി മണ്ണിൽ കാണുന്നു. ഈ ബാക്റ്റീരിയ ഉണ്ടാക്കുന്ന ഗുരുതര പകർച്ച വ്യാധിയാണ് ആന്ത്രാക്സ്. രോഗ ബാധിതയുള്ള മൃഗങ്ങളുമായി സമ്പർക്കം പുലർത്തുന്ന മനുഷ്യർക്കും ഈ രോഗം പടരാം. ആന്ത്രാക്സ് സ്വെർഡ്ലോവ്സ് ശ്വസനത്തിലൂടെയോ ഭക്ഷണത്തിലൂടെയോ ശരീരത്തിൽ പ്രവേശിക്കുന്നു. മലിനമായ മണ്ണിലോ സസ്യങ്ങളിലൊ വെള്ളത്തിലോ മൃഗങ്ങൾ സ്വെർഡ്ലോവ്സ് ശ്വസിക്കുമ്പോഴോ കഴിക്കുമ്പോഴോ രോഗബാധിതരാകാം.

Leave a Reply

Your email address will not be published.