കൊല്ലത്ത് കിണറ്റിൽ അകപ്പെട്ട് മൂന്ന് പേർ മരിച്ചു.

കൊല്ലം പെരുമ്പുഴ കോവിൽ മുക്കിൽ കിണർ കുഴിക്കുന്നതിനിടെ അപകടത്തിൽ പെട്ട് മൂന്ന് പേർ ദാരുണമായി മരിച്ചു. ആദ്യം കിണർ കുഴിക്കാൻ ഇറങ്ങിയ രണ്ടുപേർക്ക് ശ്വാസതടസ്സം അനുഭവപ്പെടുകയും മുകളിലുള്ളവരെ അറിയിക്കുകയും ചെയ്തിരുന്നു. ഇറങ്ങിയ രണ്ടുപേരെ രക്ഷിക്കാനായി പുറത്തുള്ള രണ്ടുപേർകൂടി കിണറ്റിലേക്ക് ഇറങ്ങുകയായിരുന്നു. വളരെ ആഴത്തിലുള്ള കിണർ ആയതിനാൽ ശ്വാസതടസ്സം ഉണ്ടായതുകൊണ്ടാണ് അപകടമുണ്ടായതെന്ന് പ്രാഥമിക നിഗമനം. സംഭവം നടന്ന് മിനുട്ടുകൾക്കകം തന്നെ നാട്ടുകാർ ഫയർഫോഴ്സിൽ വിവരം അറിയിക്കുകയും, രക്ഷാപ്രവർത്തനം തുടങ്ങുകയും ചെയ്തു. കിണറ്റിൽ അകപ്പെട്ട നാല് പേരെയും ഫയർഫോഴ്സ് നാട്ടുകാരുടെ സഹകരണത്തോടെ പുറത്തെടുക്കുകയും കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. എന്നാൽ മൂന്നുപേരുടെ ജീവൻ രക്ഷിക്കാനായില്ല.

80 അടിയോളം ആഴമുള്ള കിണർ ആണ് അപകടത്തിനിടയാക്കിയത്. അതേസമയം രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയ ഒരു ഫയർഫോഴ്സ് ഉദ്യോഗസ്ഥനും അപകടസ്ഥലത്ത് കുഴഞ്ഞുവീണു. കൊല്ലം അഗ്നിരക്ഷാ നിലയത്തിൽ ഒരു ഉദ്യോഗസ്ഥനാണ് കുഴഞ്ഞുവീണു ബോധരഹിതനായത്. ഉടനെതന്നെ സഹപ്രവർത്തകർ പ്രാഥമിക ചികിത്സ നൽകുകയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. അദ്ദേഹത്തിൻ്റെ നില ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.അപകടത്തിൽപ്പെട്ട നാലുപേരും സമീപം പ്രദേശവാസികളാണ് എന്നാണ് നാട്ടുകാർ പറയുന്നത്. അതുകൊണ്ടുതന്നെ തങ്ങളുമായി ഏറെ അടുപ്പമുള്ളവരുടെ അപകട വിവരം വളരെ ഞെട്ടലോടെയാണ് നാട്ടുകാർ കേട്ടത്.

അതുകൊണ്ടുതന്നെ ഫയർഫോഴ്സ് ഉദ്യോഗസ്ഥരോടൊപ്പം നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയത് രക്ഷാപ്രവർത്തനം എളുപ്പമാക്കി. കിണർ വളരെ ആഴമേറിയതാണെന്നും ഒരാൾക്ക് പോലും പണിയെടുക്കാൻ പറ്റാത്ത രീതിയിൽ ഇടുങ്ങിയതാണെന്നും രക്ഷാപ്രവർത്തകർ ശ്വാസന ഉപകരണങ്ങളും മറ്റുമായിട്ടാണ് അവരെ പുറത്ത് എത്തിച്ചതെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. അപകടം നടന്ന് നിമിഷങ്ങൾക്കകം തന്നെ ഫയർഫോഴ്സ് സംഭവ സ്ഥലത്ത് എത്തുകയും രക്ഷാപ്രവർത്തനം നടത്തുകയും ചെയ്തു. കിണറ്റിൽ നിന്ന് പുറത്തെടുക്കുമ്പോൾ നാലുപേർ അബോധാവസ്ഥയിലായിരുന്നെന്നും ഉടൻതന്നെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

Leave a Reply

Your email address will not be published.