“അവനാണ് എൻ്റെ കാലുകൾ, ഞാനാണ് അവൻ്റെ കണ്ണുകൾ, ഇതാണ് ഞങ്ങളുടെ സ്വപ്ന ടീം ” വൈകല്യങ്ങളെ തോൽപ്പിച്ച് ‘കാണാത്ത ‘ ഉയരങ്ങളിലേക്ക് നടന്നുകയറി ഇവർ.

ഇത് മെൽനി നെക്റ്റിന്. ജന്മനാ നട്ടെല്ലു കൾക്ക് സ്വാധീനം നഷ്ടപ്പെട്ട യുവതി. ഇവർക്ക് ഏറ്റവും ഇഷ്ടപ്പെട്ട വിനോദം മറ്റേതുമല്ല, പർവ്വതാരോഹണം!! കാലുകൾ കൊണ്ട് നടക്കാൻ പോലും പറ്റാത്ത ഇവർ കടന്നുപോകാത്ത മലകളില്ല, പക്ഷേ ഒറ്റയ്ക്കല്ലന്ന് മാത്രം. കൂടെയുള്ളത് തൻ്റെ ഉറ്റസുഹൃത്തായ ട്രെവർ ഹാൻ ആണ്. പുള്ളിയാണെങ്കിൽ അന്ധനും!! ഈ കൂട്ടുകെട്ടിലൂടെ അവർ തൻ്റെ സ്വദേശമായ അമേരിക്കയിലെ മലകളും കുന്നുകളും എല്ലാം കീഴടക്കുകയാണ്. മനോധൈര്യവും ആത്മവിശ്വാസവും മാത്രമാണ് ഇവരുടെ കൈമുതൽ. തൻ്റെ സുഹൃത്തായ ട്രെവറിന്റെ മുതുകിലേറിയാണ് മെൽനിയുടെ പ്രയാണം. കണ്ണുകാണാത്ത ട്രെവെറിന് കാഴ്ചകളെല്ലാം വിവരിച്ചുകൊടുത്തു വഴികളെല്ലാം പറഞ്ഞുകൊടുത്തു മെൽനി അവരുടെ മുതുകിൽ ഉണ്ടാകും. അമേരിക്കയിലെ പ്രസിദ്ധമായ മലകളിൽ ഒന്നായ കോളറഡോ കീഴടക്കിയാണ് ഇരുവരും വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നത്. സോഷ്യൽ മീഡിയകളിൽ ഇവർ നിരന്തരം ഇവരുടെ പോസ്റ്റുകളും മറ്റും ഷെയർ ചെയ്യാറുണ്ട്. നാല് ചുവരുകൾക്കുള്ളിൽ തളക്കപ്പെട്ട വൈകല്യമുള്ളവരെ പുറംലോകത്തെ സ്വപ്നം കാണാൻ പ്രോത്സാഹിപ്പിക്കുകയാണ് ഇവരുടെ വരികളും ഫോട്ടോകളും.

“അവനാണ് എൻ്റെ കാലുകൾ, ഞാനാണ് അവൻ്റെ കണ്ണുകൾ, ഇതാണ് ഞങ്ങളുടെ സ്വപ്ന ടീം ” മെൽനി നെക്റ്റിന് സാമൂഹിക മാധ്യമത്തിൽ പങ്കുവച്ച ഒരു വരിയാണിത്. സ്വപ്നങ്ങളെല്ലാം അടച്ചുവെച്ച് ഇരുട്ടിൻ്റെ ലോകത്ത് വസിക്കുന്നവർക്ക് പുതുവെളിച്ചം നൽകാനാവും ഈ വരികൾ എന്ന് അവർ വിശ്വസിക്കുന്നു. യാത്ര ചെയ്യാനും മലകളും കുന്നുകളും കയറാനും ഏറെ ഇഷ്ടപ്പെട്ടിരുന്ന മെൽനിക്ക് നട്ടെല്ലു വളരാതിരിക്കുന്ന പ്രത്യേക രോഗം വന്നപ്പോൾ അവൾ തൻ്റെ ആഗ്രഹങ്ങളും ആശകളും അടച്ചുപൂട്ടി ഇരിക്കാൻ തയ്യാറായില്ല. അഡാപ്റ്റീവ് എക്സസൈസ് എന്ന് ക്ലാസ്സിലൂടെയാണ് മെൽനി തൻ്റെ കൂട്ടുകാരനായ ട്രെവറിനെ കണ്ടെത്തുന്നത്. എൻ്റെ സ്വപ്നങ്ങളും ആശകളും എല്ലാം പങ്കുവച്ചപ്പോൾ ആ സുഹൃത്ത് ബന്ധം അവർക്കിടയിൽ ദൃഢമായി. അങ്ങനെ മുതുകത്ത് കെട്ടിവയ്ക്കാൻ തരത്തിലുള്ള പ്രത്യേക വീൽചെയറിലിരുന്ന് കൊണ്ടായി പിന്നീട് മെൽനിയുടെ സ്വപ്നസാക്ഷാത്കാര യാത്രകൾ. പരസ്പരം ഇഷ്ടാനിഷ്ടങ്ങൾ മനസ്സിലാക്കി ജീവിതകാലം മുഴുവൻ കൂടെ യാത്ര ചെയ്യാനും ജീവിക്കാനും അങ്ങനെ ഇവർ തീരുമാനിച്ചു. അടുത്തതായി 15000 അടി ഉയരത്തിലുള്ള ഒരു പർവ്വതം കീഴടക്കാനുള്ള ഒരുക്കത്തിലാണ് ഈ സാഹസികർ.

Leave a Reply

Your email address will not be published.