ടോക്കിയോ ഒളിംപിക്സ്നു ഭാഗമായുള്ള ഇന്ത്യയുടെ ചിയർ സോങ്ങ് പുറത്തിറക്കി.

രണ്ടായിരത്തി ഇരുപത്തിയൊന്ന് ജൂലൈ ഇരുപത്തി മൂന്നു മുതൽ ഓഗസ്റ്റ് എട്ടുവരെ നടത്തപ്പെടുന്ന ടോക്കിയോ ഒളിംപിക്സിൻ്റെ ഇന്ത്യൻ ചിയർ സോങ്ങ് കേന്ദ്ര കായിക വകുപ്പ് മന്ത്രി അനുരാഗ് തകൂർ പുറത്തിറക്കി. “ഹിന്ദുസ്ഥാനി വേ” എന്ന നാമകരണം ചെയ്ത ഔദ്യോഗിക ഗാനം പ്രശസ്ത മൂസിഷ്യൻ എ ആർ റഹ്മാനാണ് കമ്പോസ് ചെയ്തിരിക്കുന്നത്. ശബ്ദം നൽകി പാടിയത് അനന്യ ബിർലയാണ്.

“ഞാൻ എ.ആർ റഹ്മനോടും, അനന്യ ബിർലയോടും നന്ദി പറയുന്നു. ഒരുപാട് അഭിനിവേശത്തോടെയാണ് അവർ ഇത് ചെയ്തത്.” കേന്ദ്ര കായിക വകുപ്പ് മന്ത്രി അനുരാഗ് തകൂർ ചിയർ സോങ്ങ് പുറത്തിറക്കുന്ന ചടങ്ങിൽ പറഞ്ഞു. കോവിഡിൻ്റെ പശ്ചാത്തലത്തിൽ അതീവ ജാഗ്രതയിലാണ് ടോക്കിയോ ഒളിംപിക്സ് ജപ്പാൻ നടത്താൻ പോകുന്നത്. ഇന്ത്യയിൽ നിന്നും ഇരുനൂറ്റി ഇരുപത്തി എട്ട് പേരടങ്ങുന്ന വലിയൊരു സംഘം തന്നെയാണ് പുറപ്പെട്ടിരിക്കുന്നത്.

1896 ൽ എധൻസിൽ തുടക്കം കുറിച്ച ആധുനിക ഒളിംപിക്സ് ൻ്റെ മുപ്പത്തി രണ്ടാം അധ്യായമാണ് ജപ്പാൻ്റെ തലസ്ഥാനമായ ടോക്കിയോയിൽ നടക്കുന്നത്. കോവിഡീൻ്റെ പ്രതിസന്ധിയിൽ ലോകം തകർന്നു നിൽകുമ്പോൾ ഇങ്ങനെയൊരു മഹാ മാമാങ്കം നടത്തുന്നതിൻ്റെ വിയോജിപ്പ് ലോകത്തിൻ്റെ പല ഭാഗങ്ങളിലും നിന്നും, രാജ്യത്തിൻ്റെ അകത്തും നിന്നും മുറുമുറുപ്പ് ഉയരുമ്പോഴും, ഒളിംപിക്സ് വഴി സാമ്പത്തിക മേഖലയെ കൈപിടിച്ച് ഉയർത്തമെന്ന് സംഘാടകർ വിശ്വസിക്കുന്നു. കാണികൾക്ക് പ്രവേശനം ഇല്ലാതെയാണ് ഒളിമ്പിക്സ് നടത്തുന്നത്. അമേരിക്കൻ കമ്പനിയായ എൻ. ബി. സി യൂണിവേഴ്സൽ നെറ്റ്‌വർക്കിംഗ് നാണ് പ്രക്ഷേപണ അവകാശം. താഴെ തന്നിരിക്കുന്ന ലിങ്കിലൂടെ കയറിയാൽ എ.ആർ റഹ്മാൻ, അനന്യ ബിർല എന്നിവർ നിർമ്മിച്ച “ഹിന്ദുസ്ഥാനി വേ” എന്ന ഔദ്യോഗിക ഗാനം കേൾക്കാം.

Leave a Reply

Your email address will not be published.