
കളിയൂഞ്ഞാല് എന്ന ചിത്രത്തിലൂടെ ബാലതാരമായി വന്ന് പിന്നീട് നായികയായി വളര്‍ന്ന് പ്രേക്ഷകരുടെ പ്രിയ നടിയായി മാറിയ യുവ നടിയാണ് മഞ്ജിമ മോഹന്‍. കുഞ്ചാക്കോ ബോബന് ചിത്രമായ പ്രിയത്തിലെ മഞ്ജിമ അവതരിപ്പിച്ച കുസൃതി പെണ്‍കുട്ടിയെ മലയാളികള്‍ക്ക് ഒരിയ്ക്കലും മറക്കാനാകില്ല.
ഒരു വടക്കന്‍ സെല്‍ഫി’ എന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ നായികയായതിന് ശേഷം ഇവര്‍ തമിഴിലേക്ക് ചേക്കേറുകയുണ്ടായി. ‘അച്ചം എന്മ്പത് മദമയെടാ’ എന്ന ചിത്രത്തില്‍ ചിമ്പുവിൻ്റെ നായികയായിട്ടായിരുന്നു തമിഴിലെ തുടക്കം. എന്നാല്‍ ചിത്രം അത്രകണ്ട് വിജയിച്ചില്ല. പിന്നീട് ‘സത്തിരിയന്‍’, ‘ഇപ്പടൈ വെല്ലും’, ദേവരാട്ടം’ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. എന്‍.ടീ.ആറിന്റെ ജീവ ചരിത്രം പറയുന്ന തെലുങ്ക് ചിത്രത്തിലും ഇവര്‍ അഭിനയിക്കുകയുണ്ടായി. 2019ല്‍ മിഖായേല്‍ എന്ന നിവിന്‍ പോളി ചിത്രത്തിലൂടെ ആണ് നല് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഇവര്‍ മലയാളത്തിലേക്ക് തിരിച്ചെത്തുന്നത്.

മഞ്ജിമ മോഹന്‍ അടുത്തിടെ പങ്കുവെച്ച ചിത്രമാണ് ഇപ്പോള്‍ ചര്‍ച്ചയായി മാറിയിരിക്കുന്നത്. ഒരു അപകടത്തില്‍ പെട്ട് കാലിനു ഗുരുതരമായി പരുക്കേല്‍ക്കുകയും തുടര്‍ന്നു ശസ്ത്രക്രിയയ്ക്കു വിധേയയായ ഇവര്‍ കുറച്ചു നാളുകള്‍ നടക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു. തന്റെ ജീവിതത്തിലെ പ്രകാശം വറ്റിയ ദിനങ്ങളിലെ ഓര്‍മ്മകള്‍ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് മഞ്ജിമ. വാക്കര്‍ ഉപയോഗിച്ച് നടക്കുന്ന ചിത്രവും ഒപ്പം ഒരു കുറിപ്പും ഇവര്‍ പങ്കുവച്ചു. ഉടനൊന്നും നടക്കാന്‍ കഴിയുമെന്ന് ചിന്തിച്ചിരിച്ചിരുന്നില്ലന്നു താരം പറയുന്നു. തന്റെ സ്വന്തം കാലില്‍ നടക്കാന്‍ കഴിയുക എന്നത് വളരെ അകലെ മാത്രം ഉള്ള ഒരു യാഥാര്‍ഥ്യം ആണെന്ന് ചിന്തിച്ചിരുന്ന ദിവസങ്ങള്‍ തന്റെ ജീവിതത്തില്‍ ഉണ്ടായി. നിങ്ങളില്‍ തന്നെ വിശ്വസിക്കുക എന്ന പ്രധാന കാര്യം ഈ കാലഘട്ടത്തില്‍ താന്‍ പഠിച്ചുവെന്നും ഇനിയും പ്രതിസന്ധികളെ തരണം ചെയ്യുമെന്നും അവര്‍ വികാരാധീനയായി പങ്ക് വച്ച കുറിപ്പില്‍ പറയുന്നു.
.