‘ഒരേ സമയം രണ്ട് കാമുകിമാര്‍, അക്ഷയ് കുമാര്‍ തന്നെ ഉപയോഗിക്കുകയായിരുന്നു’ സൂപ്പര്‍ താരത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി ശില്പ ഷെട്ടി.

ബോളിവുഡിലും അതുപോലെതന്നെ സൗത്തിന്ത്യയിലാകമാനവും തിളങ്ങി നിൽക്കുന്ന അഭിനയ പ്രതിഭയാണ് ശില്പ ഷെട്ടി. ഇവര്‍ അടുത്തിടെ ബോളീവുഡിലെ ഫാമിലി മാന്‍ എന്നു വിളിപ്പേരുള്ള അക്ഷയ് കുമാറിനെതിരെ വലിയ രീതിയില്‍ വിമര്‍ശനം ഉന്നയിക്കുകയുണ്ടായി. ബോളിവുഡിലെ ഏറ്റവും മികച്ച ദാമ്പത്യ ജീവിതം നയിക്കുന്ന താര ജോഡികളാണ് അക്ഷയ് കുമാറും ട്വിങ്കിൾ ഖന്നയും. മാതൃകാപരമായ രീതിയിലുള്ള കുടുമ്പ ജീവിതമാണ് ഇവര്‍ നയിച്ചു പോരുന്നത് .

അക്ഷയ് കുമാറിന്‍റെ ജീവിതത്തിലെ ആദ്യത്തെ പെണ്‍ സുഹൃത്തല്ല ട്വിങ്കിൾ, പല പ്രമുഖ നടിമാരുമായി അക്ഷയ്‌യുടെ പേര് പറഞ്ഞു കേട്ടിരുന്നു. ഇദ്ദേഹത്തിന്‍റെ പ്രണയങ്ങള്‍ എല്ലായിപ്പോഴും ഗോസ്സിപ്പ് കോളങ്ങളില്‍ ചൂടുള്ള വാര്‍ത്ത ആയിരുന്നു. രേഖ മുതല്‍ രവീണ ടണ്ടന്‍ വരെ അതില്‍ പെടും.

1990 കളില്‍ വര്‍ത്തകളില്‍ നിറഞ്ഞു നിന്ന ഹോട്ട് ടോപ്പിക് ആയിരുന്നു അക്ഷയ് കുമാറും ശില്‍പ ഷെട്ടിയും തമ്മിലുള്ള പ്രണയ കഥകള്‍. ഇപ്പോള്‍ ശിൽപ അക്ഷയ്മൊത്തുള്ള തന്‍റെ പ്രണയകാലത്തെക്കുറിച്ച് ചില പഴയ ഓര്‍മകള്‍ പങ്ക് വച്ചത് വീണ്ടും ചർച്ചകളില്‍ ഇടം പിടിച്ചിരിക്കുകയാണ്. ശില്‍പ്പയുടെ അഭിപ്രായത്തില്‍ തന്നെയും ഇപ്പോഴത്തെ ഭാര്യ ആയ ട്വിങ്കിൾ ഖന്നയേയും ഒരേ സമയം ആണ് അക്ഷയ് പ്രണയിച്ചിരുന്നത്. ‘മേം കില്ലാഡി തു അനാരി’ എന്ന ചിത്രത്തിലെ സെറ്റില്‍ വച്ചാണ് ശില്‍പയും അക്ഷയ് കുമാറും പ്രണയത്തിലകപ്പെടുന്നത്.

അക്ഷയും ശില്‍പ്പയും തമ്മില്‍ വളരെ അഗാധമായ ബന്ധമായിരുന്നു. എന്നാല്‍ അധിക നാൾ ഈ ബന്ധം നീണ്ടുനിന്നിരുന്നില്ല. ഒടുവില്‍ ശില്‍പ തന്നെ പരസ്യമായി അക്ഷയെ പരസ്യമായി തള്ളിപ്പറഞ്ഞുകൊണ്ട് മുന്നോട്ട് വരികയായിരുന്നു. അക്ഷയിൽ നിന്നും തനിക്ക് എക്കാലത്തും ഹൃദയ വേദന മാത്രമാണ് ലഭിച്ചതെന്നും, വളരെ സമർഥമായി അക്ഷയ് തന്നെ കബളിപ്പിക്കുകയായിരുന്നു എന്നും ശില്പ പറയുന്നു. തന്നെയും തൻ്റെ ആത്മാര്‍ത്ഥ സുഹൃത്തായിരുന്ന ട്വിങ്കിള്‍ ഖന്നയേയും ഒരേ സമയം പ്രണയിക്കുകയായിരുന്നു അക്ഷയ് ചെയ്തിരുന്നത് എന്നും അവര്‍ പറയുന്നു.

ഒരേ സമയം അയാള്‍ക്ക് രണ്ടു ബന്ധങ്ങൾ ഉണ്ടാകുമെന്ന് ഒരിക്കലൂം കരുതിയിരുന്നില്ലന്നും , എന്നാൽ ട്വിങ്കിളിനോട് തനിക്ക് ഒരു പരാതിയുമില്ല, ട്വിങ്കിള്‍ ഒരു തെറ്റും ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ തനിക്ക് നീരസം ഉണ്ടാകേണ്ട കാര്യം ഇല്ല എന്ന് അവര്‍ പറയുന്നു. തന്‍റെ കാമുകന്‍ തന്നെ കബളിപ്പിച്ചതില്‍ അവര്‍ എങ്ങനെ കുറ്റക്കാരിയാകും. ഇതിൽ ആരെയും കുറ്റം പറയാന്‍ ഒരുക്കമല്ല. ഇത് അക്ഷയുടെ മാത്രം കുറ്റമാണ് എന്നായിരുന്നു ശിൽപ ഇതിനെക്കുറിച്ച് പറഞ്ഞിരുന്നത്.

എന്നാൽ ആ സമയത്ത് താന്‍ മനസ്സികമായി ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. എന്നാൽ ആ ജീവിത ഘട്ടത്തെയെല്ലാം താൻ ഇപ്പോള്‍ തരണം ചെയ്തുവെന്നും, ഏത് ഇരുട്ടിന്‍റെ അവസ്സാനവും ഒരു വെളിച്ചം ഉണ്ടാകുമെന്നും, അതുകൊണ്ട് തന്നെ താൻ വളരെ സന്തോഷവതിയാണ് ഇപ്പോള്‍. അക്ഷയ് കുമാര്‍ തന്നെ ഉപയോഗിക്കുകയായിരുന്നു, മറ്റൊരാളെ ലഭിച്ചപ്പോള്‍ തന്നെ ഉപേക്ഷിച്ചു. എന്നാല്‍ ഇപ്പോൾ താന്‍ കുടുംബവുമായി വളരെ സന്തുഷ്ടമായ ജീവിതമാണ് നയിക്കുന്നത്.

Leave a Reply

Your email address will not be published.