
ഈയടുത്ത് സമൂഹ മാധ്യമത്തില്‍ ഏറെ ആഘോഷിക്കപ്പെട്ട സെലിബ്രറ്റി കല്ല്യാണമായിരുന്നു സീരിയല്‍ നടി മൃദുല വിജയുടെയും യുവ കൃഷ്ണയുടെയും വിവാഹം. ജൂലൈ എട്ടിന് തിരുവനന്തപുരത്ത് നടത്തിയ വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തിയ ഈ വിവാഹത്തില്‍ സീരിയല്‍ സിനിമാ രംഗത്ത് നിന്നും നിരവധി പ്രമുഖര്‍ പങ്കെടുത്തിരുന്നു. എന്നാല്‍ ഈ വിവാഹം ഒരു പ്രമുഖ സീരിയല്‍ താരത്തിന്റെ ആസ്സാന്നിധ്യം കൊണ്ട് ശ്രദ്ധിക്കപ്പെട്ടു. വിവാഹത്തിനോ തുടര്‍ന്നുള്ള സല്‍ക്കാരത്തിനോ നടി രേഖ മാത്രം എത്തിയിരുന്നില്ല. നിരവധിപേരാണ് വിവാഹത്തിന് രേഖ എത്താത്തതിൻ്റെ കാരണം അന്വേഷിച്ചത്. എന്നാല്‍ ഇതിന്റെ പിന്നിലുള്ള യഥാര്‍ത്ഥ കാരണം വിശദീകരിച്ച് എത്തിയിരിക്കുകയാണ് രേഖ ഇപ്പോള്‍. ഒരു പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് രേഖ ഇക്കാര്യം തുറന്നു പറയുന്നത് .

തന്നെ ഇരുവരും വിവാഹം അറിയിക്കുകയോ ക്ഷണിക്കുകയോ ചെയ്തിട്ടില്ല എന്ന് രേഖ തുറന്ന് പറയുന്നു. എങ്കിലും അവരെ ഒന്നിപ്പിച്ചെന്ന കാരണത്താല്‍ താന്‍ വളരെ സന്തുഷ്ടയാണ്. ഓണ്‍സ്ക്രീനില്‍ തന്റെ മക്കളായി അഭിനയിച്ച മൃദുലയുടെയും യുവകൃഷ്ണയുടെയും വിവാഹത്തില്‍ താന്‍ പങ്കെടുക്കാത്തത് എന്താണെന്ന് ചോദിച്ച് നിരവധി മെസേജുകള്‍ തനിക്ക് വന്നിരുന്നു. ഇതിന്റെ ഉത്തരം വളരെ ലളിതമാണ്. അവര്‍ തന്നെ വിവാഹം അറിയിക്കുകയോ, ക്ഷണിക്കുകയോ ചെയ്തിട്ടില്ല. ഒരുപക്ഷേ താന്‍ ഇത്തരം ചടങ്ങുകളില്‍ പങ്കെടുക്കുന്ന ആള് അല്ലെന്ന് അവര്‍ക്ക് അറിയാവുന്നത് കൊണ്ടാവാം ക്ഷണിക്കാതിരുന്നത്. പക്ഷേ അവരെ രണ്ട് പേരെയും ഒന്നിപ്പിച്ചെന്ന കാരണത്താല്‍ വളരെ സന്തുഷ്ടയാണ്. ആ കുട്ടികള്‍ക്ക് എല്ലാവിധ സന്തോഷങ്ങളും നന്മകളും നേരുന്നു. തന്റെ പ്രാര്‍ഥന എന്നും അവര്‍ക്കൊപ്പം ഉണ്ടാകുമെന്നും രേഖ പറയുന്നു.
രേഖ രതീഷാണ് ഈ വിവാഹാലോചനയ്ക്ക് തുടക്കം കുറിച്ചതെന്ന് മൃദുലയും യുവയും പല അഭിമുഖത്തിലും പറഞ്ഞിരുന്നു. പക്ഷേ വിവാഹത്തിന് രേഖയെ ക്ഷണിക്കാത്തതിൻ്റെ കാരണം ഇപ്പൊഴും വ്യക്തമല്ല. എന്നാല്‍ താരദമ്പതികൾ ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.