
ആര്‍എസ് വിമല്‍ സംവിധാനം നിര്‍വഹിച്ച് പൃഥ്വിരാജ് പാര്‍വതി കൂട്ടുകെട്ടില്‍ പിറന്ന എന്ന് നിൻ്റെ മൊയ്തീന് എന്ന ചിത്രം മലയാളികള്‍ ആകമാനം സ്വീകരിച്ച ചിത്രമാണ്. മൊയ്തീൻ്റെയും കാഞ്ചനമാലയുടെയും യഥാര്‍ത്ഥ കഥയെ ആസ്പദമാക്കി ദൃശ്യവത്കരിച്ച ചിത്രം നൂറിലധികം ദിവസങ്ങള്‍ തിയ്യേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുകയുണ്ടായി. ഈ ചിത്രത്തില്‍ പൃഥ്വിരാജിനൊപ്പം പ്രധാന വേഷത്തില്‍ എത്തിയ താരമാണ് സുധീര്‍ കരമന. മുക്കം ഭാസി എന്ന ജീവിച്ചിരിക്കുന്ന കഥാപാത്രത്തെയാണ് ഈ ചിത്രത്തില്‍ അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്. ഈ ചിത്രത്തിലേക്ക് തന്നെ ക്ഷണിക്കുന്നത് പൃഥ്വിരാജ് ആണെന്ന് സുധീര്‍ കരമന പറയുന്നു. ഈ കഥാപാത്രം അവതരിപ്പിക്കണമെന്ന് തന്നോട് ആവശ്യപ്പെട്ടത് പൃഥ്വിരാജ് ആണ്. അന്ന് അദ്ദേഹം അഭിനയ രംഗത്തേക്ക് എത്തിയിരുന്നില്ലന്നും എന്നാല്‍ അദ്ദേഹത്തിന്റെ ഉളളില്‍ ഒരു സംവിധായകന് ഉണ്ടെന്ന് അന്നേ താന്‍ മനസിലാക്കിയിരുന്നെന്നും അദ്ദേഹം പറയുന്നു.
‘എന്ന് നിൻ്റെ മൊയ്തീന്’ എന്ന സിനിമയില്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്ന രണ്ട് കഥാപാത്രങ്ങള്‍ മാത്രമാണുളളത്. അതിലൊന്ന് കാഞ്ചനമാലയും താന്‍ അവതരിപ്പിച്ച മുക്കം ഭാസിയും മാത്രമാണ്. അതുകൊണ്ട് തന്നെ ആ
കഥാപാത്രത്തെ നേരില്‍ കാണേണ്ടതുണ്ടോ എന്ന് തന്നോട് അണിയറപ്രവര്‍ത്തകര്‍ ചോദിച്ചിരുന്നു. പക്ഷേ താന്‍ അത് വേണ്ടാ എന്നാണ് പറഞ്ഞത്, കാരണം പുളളിയെ കണ്ടാല്‍ അത് അദ്ദേഹത്തെ അനുകരിക്കുന്ന പോലെയാവും എന്നതുകൊണ്ടാണ് അങ്ങനെ ഒരു തീരുമാനം എടുത്തത്.

മുക്കം ഭാസിയെ ആദ്യമായി താന്‍ കാണുന്നത് റിലീസിന് ശേഷം ഒരു ചാനല്‍ ചര്‍ച്ചയിക്കിടെ ആയിരുന്നു. താന്‍ കാത്തിരുന്നത് അദ്ദേഹത്തിന്റെ പ്രതികരണമായിരുന്നു. മുക്കം ഭാസി കണ്ണ് നിറഞ്ഞുകൊണ്ട് പറഞ്ഞത് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് സുധീര്‍ കരമനയുടെ അഭിനയമായിരുന്നു എന്നാണ്. യഥാര്‍ത്ഥ കഥാപാത്രം തന്നെ അങ്ങനെ പറഞ്ഞത് തനിക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരം ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജീവിച്ചിരിക്കുന്ന ഒരാളെ അവതരിപ്പിച്ച് അദ്ദേഹം തന്നെ അത് നന്നായെന്ന് പറയുമ്പോള്‍ അത് തന്നെയാണ് എറ്റവും വലിയ സര്‍ട്ടിഫിക്കറ്റ്. സുധീര്‍ പറയുന്നു.