ഏറ്റവും അധികം പെട്രോൾ കയറ്റുമതി ചെയ്യുന്നത് ഗൾഫ് രാജ്യമല്ലാ. പിന്നെ ഏതാണ് ?

പെട്രോളിയം ഉൽപന്നങ്ങൾക്ക് ഇന്ത്യയിൽ വില ക്രാമാതീതമായി വർധികുമ്പോൾ, നമ്മളെന്നും ആലോചിക്കറുള്ളതാണ് ‘വല്ല ഗൾഫ് രാജ്യത്തിലും ജനിച്ചാൽ എത്ര നല്ലതായിരുന്നു,അവിടെ പലയിടത്തും പെട്രോളിന് കുടിക്കുന്ന വെള്ളത്തിനേക്കാൾ വില കുറവണല്ലോ’ എന്ന്. ഏറ്റവും അധികം പെട്രോൾ നിക്ഷേപം ഉള്ളത് എന്നാൽ ഗൾഫ് രാജ്യങ്ങൾ അല്ല മറിച്ച് വെനിസ്വേല എന്ന ലാറ്റിൻ അമേരിക്കൻ രാജ്യമാണ്. ലോകത്തിൻ്റെ 17.5% പെട്രോളിയം നിക്ഷേപവും ഇവിടെയാണ് കാണുന്നത്. ഏകദേശം 340 ബില്യൺ ബാരൽ.

രണ്ടാം സ്ഥാനത്ത് സൗദി അറേബ്യ ആണ്. 17.2% നിക്ഷേപം ഉണ്ട് സൗദി അറേബ്യയിൽ.
മൂന്നാം സ്ഥാനം കാനഡ കയ്യടക്കിയിട്ടുണ്ട്. 9.8% ആണ് അവരുടെ സമ്പാദ്യം. നാലും അഞ്ചും സ്ഥാനങ്ങൾ ഇറാനും ഇറാഖും എടുത്തിരിക്കുന്നു. എന്നാൽ പെട്രോളിയം ഓയിൽ സംസ്കരിച്ച് ഉപയോഗ പ്രദമായ രീതിയിൽ ആക്കുന്നതിൽ BP സ്റ്റാറ്റിസ്റ്റിക്കൽ റിവ്യൂ ഓഫ് വേൾഡ് എനർജി 2020 നെ അടിസ്ഥാനത്തിൽ അമേരിക്ക, സൗദി അറേബ്യ, റഷ്യ എന്നിവരാണ് മുൻപിൽ.

കഴിഞ്ഞ 20 വർഷത്തിനിടെ അമേരിക്കയിൽ കണ്ടെത്തിയ എണ്ണ നിക്ഷേപം മധ്യ-പൂർവ ഏഷ്യൻ രാജ്യങ്ങളുടെ കുത്തകയായിരുന്നു എണ്ണ വ്യവസായത്തിന് സാരമായി ക്ഷേതം ഏൽപിച്ചു. അതൊടൊപ്പം 1992 ൽ ലോകത്തിൻ്റെ 60% ഉണ്ടായിരുന്ന നിക്ഷേപം 2019 ൽ 48% ആയി കുറഞ്ഞതും, ശൈൽ ഗ്യാസ് പോലുള്ള പുതിയ നിക്ഷേപങ്ങളുടെ കണ്ടുപിടുത്തവും പെട്രോളിന് വിലയെ കാര്യമായി ബാധിച്ചു.

Leave a Reply

Your email address will not be published.