ഡാർക്ക്‌ ത്രില്ലറും പൃഥ്വിരാജും മലയാള സിനിമയും

ഓരോ മനുഷ്യൻ്റെ ഉള്ളിലും ഉറങ്ങി കിടക്കുന്ന പേടിയെ ഉണർത്താൻ കെൽപ്പുള്ളതാണ് ഇപ്പോ മലയാളത്തിൽ ഇറങ്ങുന്ന ത്രില്ലെർ സിനിമകൾ. കഴിഞ്ഞ ഒരു കൊല്ലം എടുത്താൽ OTT യിലും തിയേറ്ററിലും ആയി ഇറങ്ങി വലിയ വിജയം നേടിയ പല സിനിമകളും ഈ ജെണറിൽ പെട്ടവയാണ് എന്നതാണ് മറ്റൊരു കാര്യം. മലയാള സിനിമയുടെ ഈ ത്രില്ലെർ പ്രേമം വർഷങ്ങൾക്ക് മുന്നേ യവനികയും, താഴ്‌വാരവുമൊക്കെയാണ് തുടങ്ങി വെച്ചതെങ്കിലും പിന്നീട് വന്ന തലമുറ ത്രില്ലെർ ക്ഷാമം ശരിക്കും നേരിടുന്ന ഒരു അവസ്ഥ സിനിമയിൽ ഉണ്ടായിരുന്നു. പൊതുവെ കുറച്ചു പേടിക്കാനും ടെൻഷൻ അടിക്കാനും ഇഷ്ടമുള്ള സിനിമ സ്നേഹികൾക്ക് ആ ക്ഷാമം നേരിടുന്ന സമയത്താണ് പ്രിത്വിരാജിൻ്റെ ഡാർക്ക്‌ ത്രില്ലെർ സിനിമകളുടെ വരവ്.

റോഷൻ ആൻഡ്രോസിൻ്റെ സംവിധാനത്തിൽ ബോബി സഞ്ജയ്‌ തിരക്കഥ എഴുതി 2013 ൽ ഇറങ്ങിയ മുംബൈ പോലീസ് എന്ന പ്രിത്വിരാജ് സിനിമയാണ് ഒരു വലിയ മാറ്റത്തിന്റെ തുടക്കം എന്ന് പറയേണ്ടി വരും. പിന്നീട് അതെ വർഷം ജീത്തു ജോസഫിൻ്റെ സംവിധാനത്തിൽ പ്രിത്വി തന്നെ നായകനായ മെമ്മറീസ്, 2014 ൽ ഇറങ്ങിയ 7th ഡേ, 2017 ൽ ഇറങ്ങിയ എസ്രാ, അതെ വർഷം ഇറങ്ങിയ ആദം ജോൺ, 2018 ൽ ഇറങ്ങിയ രണം, ഇതൊക്കെ ഡാർക്ക്‌ ഷെഡ് ത്രില്ലറിൻ്റെ വിവിധ തലങ്ങൾ കാണിച്ചു തന്ന സിനിമകൾ ആയിരുന്നു .

പലതും സമ്പത്തികമായി വലിയ വിജയമായില്ലെങ്കിലും ഇവയെല്ലാം ത്രില്ലർ സിനിമകൾ ഇഷ്ടപ്പെടുന്ന ആസ്വാദകർക്ക് എന്നും ഓർമ്മയിൽ സൂക്ഷിക്കാൻ പറ്റുന്ന തരത്തിലുള്ള സിനിമകളായിരുന്നു. സാമ്പത്തികമായി ചില പരാജയങ്ങൾ ഏറ്റെടുക്കേണ്ടി വന്നപ്പോഴും മലയാളത്തിൽ ത്രില്ലർ സിനിമകളുടെ ആവശ്യകത മനസ്സിലാക്കിയ പ്രിത്വി അതിനെ ഒരു ഗ്ലോബൽ ലെവലിലേക്ക് എത്തിക്കാൻ പ്രിത്വിരാജ് പ്രൊഡക്ഷൻസ് എന്ന സ്വന്തം നിർമാണത്തിൽ സോണി പിക്ചേഴ്സ് – നോടൊപ്പം Nine (9) എന്ന ത്രില്ലെർ സിനിമ ചെയ്തു. അതും പ്രതീക്ഷിച്ച രീതിയിലുള്ള വലിയ ഒരു വിജയമായില്ല എങ്കിലും അതിലൂടെ മലയാള സിനിമ ലോകോത്തര മാർക്കറ്റിലേക്ക് സോണി പിക്ചേഴ്സിനൊപ്പം നടന്നു കയറി.

മറ്റു ജെണറിന് ഓഡിയൻസിനോട് സംസാരിക്കാൻ കഴിയുന്നതിനേക്കാൾ കൂടുതൽ ഒരു ത്രില്ലർ സിനിമയ്ക്ക് വേൾഡ് വൈഡ് ആയി കണക്ഷൻ ഉണ്ടാക്കാൻ കഴിയുമെന്നാണ് പൃഥ്വിരാജിന്റെ സമീപനം. അതുകൊണ്ടുതന്നെ അദ്ദേഹത്തിൻ്റെ സിനിമകളിൽ ഇല്യൂമിനേറ്റി പോലുള്ള ഗ്ലോബൽ തിയറികൾ പലപ്പോഴും നമുക്ക് കാണാൻ കഴിയും ലോകത്ത് കൊറോണ വ്യാപിച്ചപ്പോൾ സിനിമ മേഖല ആകെ സ്തംഭിച്ചു. ത്രില്ലർ സിനിമകൾ അപൂർവമായി ഇറങ്ങിയിരുന്ന മലയാളത്തിൽ പിന്നീട് ത്രില്ലറുകൾ മാത്രമായി. അപ്പോഴും പ്രിത്വിയുടേത് എന്ന് പറയുന്ന ത്രില്ലർ സിനിമകൾ വന്നു കൊണ്ടേ ഇരുന്നു. ജനഗണ മന, കുമാരി, കുരുതി, ഭ്രമം തുടങ്ങി ഇപ്പോൾ ആമസോൺ പ്രൈമിൽ ഉടനെ റിലീസ് ചെയ്‌ത കോൾഡ് കേസ് വരെ ആ ലിസ്റ്റ് നീളുന്നു.

Leave a Reply

Your email address will not be published.