
മലയാളത്തില്‍ ഒരുപിടി മികച്ച വേഷങ്ങൾക്കൊപ്പം ഹാസ്യവും നന്നായി കൈകാര്യം ചെയ്ത് പ്രേക്ഷകരുടെ പ്രിയ നടിയായി മാറിയ താരമാണ് ബിന്ദു പണിക്കർ. 1992ൽ സിബി മലയിലിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ കമലദളം എന്ന ചിത്രത്തിലൂടെയാണ് ബിന്ദു മലയാള സിനിമയിലേക്ക് കാലെടുത്ത് വയ്ക്കുന്നത്. ഇവര്‍ ചെയ്ത വേഷങ്ങളില്‍ മിക്കതും ഹാസ്യ രസ്സം തുളുമ്പുന്നവയായിരുന്നു . മലയാളത്തിൽ എന്നും ഓര്‍ക്കുന്ന ഒരുപിടി മികച്ച കോമഡി കഥാപാത്രങ്ങൾ സമ്മാനിച്ച അഭിനേത്രിയാണ് ഇവർ. എന്നാൽ 2001ൽ പുറത്തിറങ്ങിയ സൂത്രധാരൻ എന്ന ചിത്രത്തിൽ ബിന്ദുപണിക്കർ അവതരിപ്പിച്ച നെഗറ്റീവ് ടച്ചുള്ള കഥാപാത്രത്തിന് മികച്ച സ്വീകാര്യത ലഭിച്ചിരുന്നു.
സംവിധായകൻ ആയ ബിജു വി നായർ ആയിരുന്നു ഇവരുടെ ആദ്യ ഭർത്താവ്. 2003 ൽ ആയിരുന്നു ബിജു വി നായർ അന്തരിച്ചത്. തുടർന്ന് പ്രശസ്ത നടനായ സായിക്കുമാറിനെ വിവാഹം കഴിക്കുകയായിരുന്നു. എന്നാല്‍ ബിന്ദു പണിക്കര്‍ നല്കിയ ഒരു പഴയകാല അഭിമുഖം കുത്തിപ്പൊക്കിയിരിക്കുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ. താന്‍ ആരെയും ഒന്നും ഒളിച്ചിട്ടില്ലന്നും ബിന്ദു അനുജത്തിയാണ് എന്നൊന്നും ഭര്‍ത്താവായ സായിക്കുമാര്‍ എവിടെയും പറഞ്ഞിട്ടില്ല എന്നും നടി പറഞ്ഞ വാക്കുകൾ ഇപ്പോൾ വീണ്ടും സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നു.

വളരെ അപ്രതീക്ഷിതമായിട്ടാണ് സിനിമയിൽ എത്തിയത്. സിനിമയിൽ നിന്നുമുള്ള വരുമാനം മാത്രമായിരുന്നു തന്റെ കുടുംബത്തിന്റെ ഒരേയൊരു ധനസ്രോതസ്. ആ പണം ഉപയോഗിച്ചാണ് വിവാഹം കഴിച്ചതും. 1997 ലായിരുന്നു ബിന്ദുവിൻ്റെ ആദ്യ വിവാഹം. എന്നാല്‍ കല്ല്യാണം കഴിഞ്ഞ് പത്ത് വർഷം തികയാൻ നാല് മാസം ഉള്ളപ്പോഴാണ് ബിന്ദുവിനെ തനിച്ചാക്കി ബിജു വിടവാങ്ങി. അസോസിയേറ്റ് ഡയറക്ടറായിരുന്നു ഇദ്ദേഹം. ഇതില്‍ ഒരു മകളുണ്ട്, കല്യാണി ബി പണിക്കർ എന്നാണ് മകളുടെ പേര്. ബിജു നായരുടെ മരണത്തിനു ശേഷമാണ് നടൻ സായി കുമാറുമായുള്ള വിവാഹം നടക്കുന്നത്.
നിഴൽ പോലെ നിന്നയാൾ പെട്ടന്ന് മരണപ്പെട്ടപ്പോള്‍ കുറച്ച് വർഷം വല്ലാതെ ഡിപ്രഷനിലായി. ബിജു മരിച്ച് ഏഴു മാസം ആയപ്പോൾ, ഒരു വയസ്സുള്ള കൈക്കുഞ്ഞുമായി എല്ലാം നഷ്ടപ്പെട്ട അവസ്ഥയിലായ സമയത്താണ് ഒരു അമേരിക്കൻ ഷോയിലേക്ക് തനിക്ക് ക്ഷണം ലഭിക്കുന്നത്. ആ ഷോ സായികുമാറിൻ്റെ നേതൃത്വത്തിൽ ആയിരുന്നു നടന്നത്. എന്നാൽ ആ ഷോ കഴിഞ്ഞു മടങ്ങി വന്നപ്പോഴാണ് സായികുമാറിനേയും തന്നെയും കൂട്ടി നാട്ടിൽ പ്രചരിക്കുന്ന വാർത്തകൾ അറിഞ്ഞത്. അന്നത്തെ ഷോയ്ക്ക് തങ്ങൾ ഒരേ തരത്തിലുള്ള കോസ്റ്റ്യൂം ഇട്ടതൊക്കെ വലിയ വിഷയമാക്കി പറഞ്ഞു പരത്തി. എന്നാല്‍ തങ്ങള്‍ അതൊന്നും കാര്യമാക്കിയിരുന്നില്ലെന്നും പിന്നീട് സായി കുമാറിൻ്റെ ചേച്ചിയും ഭർത്താവും തന്റെ വീട്ടിൽ എത്തി വിവാഹത്തെക്കുറിച്ച് സംസാരിക്കുന്നതെന്നും ബിന്ദു വ്യക്തമാക്കി. അങ്ങനെയാണ് വീണ്ടുമൊരു വിവാഹത്തിലേക്ക് താന്‍ കടന്നത്. 2019 ഏപ്രിൽ 10 നാണ് ഇരുവരുടെയും വിവാഹം രജിസ്റ്റർ ചെയ്തത്.