
മലയാളത്തിലെ അറിയപ്പെടുന്ന യുവ നടിയും, ടെലിവിഷൻ അവതാരകയുമാണ് മീര നന്ദൻ. ടെലിവിഷൻ ഷോകളില്‍ അവതാരകയായി തുടങ്ങിയാണ് ഇവര്‍ ദൃശ്യമാധ്യമരംഗത്ത് പ്രവേശിക്കുന്നത്. തുടർന്ന് മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി അനവധി സിനിമകളിൽ ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. ഐഡിയ സ്റ്റാര്‍ സിങ്ങര്‍ എന്ന ജനപ്രിയ റിയാലിറ്റി ഷോയില്‍ പങ്കെടുക്കാനായി എത്തിയപ്പോള്‍ യാദൃശ്ചികമായി ഇവരെ അവതാരക ആയി തിരഞ്ഞെടുക്കുകയായിരുന്നു.

തുടർന്നാണ് മുല്ല എന്ന ചിത്രത്തില്‍ അഭിനയിക്കുന്നത്. സെയ്ന്റ് തെരേസാസ് കോളേജിലെ ബിരുദ പഠനത്തിനു ശേഷം ഇപ്പോൾ മണിപ്പാൽ സർവ്വകലാശാലയിൽ ഡിസ്റ്റന്റായി മാസ് കമ്യുണിക്കേഷൻ & ജേണലിസത്തിൽ ബിരുദാനന്ത ബിരുദം ചെയ്യുകയാണ് ഇവര്‍. കഴിഞ്ഞ രണ്ട് വർഷമായി ദുബായിലെ റേഡിയോ കമ്പനികളിൽ റേഡിയോ ജോക്കിയായി പ്രവർത്തിച്ചുവരുന്നു. പ്രശസ്ത അഭിനേത്രിയായ ദിവ്യ ഉണ്ണിയുമായി വിദൂരമായ കുടുംബബന്ധമുണ്ട് മീരാ നന്ദന്.

2015-മുതല്‍ ദുബായിലെ റെഡ് എഫ്. എം എന്ന റേഡിയോ സ്റ്റേഷനിൽ റേഡിയോ ജോക്കിയായി പ്രവര്‍ത്തിച്ചു വരുകയായിരുന്നു. പിന്നീട് ഗോൾഡ് എഫ്.എം എന്ന റേഡിയോ സ്റ്റേഷനിലേക്ക് മാറുകയായിരുന്നു. റേഡിയോ ജോക്കിയായി ജോലി തുടരവെയാണ് തമിഴിൽ ശാന്തമാരുതനെന്ന സിനിമയിൽ അഭിനയിക്കുന്നതും പിന്നീട് നിരവധി സിനിമകളിൽ അവസ്സരം ലഭിക്കുന്നതും.

ജീവിതത്തില്‍ ആദ്യമായി ഒറ്റക്ക് നടത്തിയ യാത്രയുടെ ചിത്രങ്ങള്‍ പങ്കുവെച്ച് കൊണ്ട് സമൂഹ മാധ്യമത്തില്‍ ആരാധകര്‍ക്ക് മുന്നിലേക്ക് എത്തിയിരിക്കുകയാണ് മീര. അമേരിക്കയിലേക്ക് ആയിരുന്നു മീരയുടെ തനിച്ചുള്ള ഈ യാത്ര. റോഡ് അരികില്‍ നിന്നുമുള്ള ചിത്രവും മീര ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. താന്‍ ആദ്യമായാണ് സോളോ യാത്ര ചെയ്യുന്നത്. അതുകൊണ്ട് തന്നെ ചിത്രങ്ങള്‍ എടുത്ത് തരാന്‍ ആരും ഇല്ല എന്നതായിരുന്നു നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. അപ്പോഴാണ് റോഡരികില്‍ ഒരു സ്ത്രീയെ കണ്ടത്, അവരാണ് തനിക്ക് ഈ ചിത്രം എടുത്തു തന്നത് എന്നും മീര ചിത്രത്തോടൊപ്പം കുറിച്ചു. അമേരിക്കയിലെ ടെക്സസ് സംസ്ഥാനത്തുള്ള ഒരു നഗരമായ ഹ്യൂസ്റ്റണില്‍ നിന്നാണ് ഈ ചിത്രം എടുത്തിരിക്കുന്നത് .