‘തനിക്ക് ഒരിയ്ക്കലും മലയാളസിനിമ ഉപേക്ഷിക്കാന്‍ പറ്റില്ലയെന്നും’ ജീവിത പങ്കാളിയെക്കുറിച്ച് പ്രിയാ മണി.

മലയാളത്തിലെ  സിനിമാ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് പ്രിയാമണി. മലയാളത്തിന് പുറമെ അന്യ ഭാഷ ചിത്രങ്ങളിലും നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ പ്രിയാ മണി അവതരിപ്പിച്ചിട്ടുണ്ട്. വിവാഹത്തിന് ശേഷവും അഭിനയമേഖലയില്‍ സജീവമായ താരം ഇപ്പോള്‍ തൻ്റെ കുടുംബത്തെ കുറിച്ചും അഭിനയത്തെക്കുറിച്ചും ഉള്ള വിശേഷങ്ങള്‍ ആരാധകരുമായി പങ്ക് വച്ചു. 

അടുത്തിടെ പ്രിയ മണി അഭിനയിച്ച് ഇന്ത്യ ആകമാനം പുറത്തിറങ്ങിയ ഫാമിലി മാന്‍ എന്ന വെബ് സീരീസ്സിന്റെ ആദ്യ പാര്‍ട്ടിന് മികച്ച അഭിപ്രായങ്ങള്‍ ദേശീയ തലത്തില്‍ തന്നെ നേടി മുന്നേറിയതിലുള്ള സന്തോഷം അവര്‍ ആദ്യം തന്നെ പങ്ക് വച്ചു.  ഇത്രത്തോളം  വലിയ ഹിറ്റ് ആയി ഇത് മാറുമെന്ന്  ഒരിയ്ക്കലും കരുതിയില്ലന്നു അവര്‍ പറയുന്നു.  ഒന്നിലധികം തവണ ഈ ചിത്രം കണ്ടവര്‍ പോലുമുണ്ട്. അതുപോലെ തന്നെ ഹിസ്റ്റോറിയെകുറിച്ചും വളരെ നല്ല അഭിപ്രായങ്ങള്‍ ആണ് കിട്ടിയത്. വളരെ ത്രില്ലിംഗ് ആയ കഥയാണ് ഹിസ്റ്റോറിയുടേത്.


ഭാഷ തനിക്ക് ഒരു പ്രശ്‌നമല്ലന്നും എല്ലാ ഭാഷകളും തനിക്ക് ഏറെ ഇഷ്ടമാണെന്നും,എന്നാല്‍ കൂടുതല്‍ അംഗീകാരം കിട്ടിയത് ദക്ഷിണേന്ത്യയില്‍ നിന്നുമാണ്. തനിക്ക് ഒരിയ്ക്കലും മലയാളസിനിമ ഉപേക്ഷിക്കാന്‍ പറ്റില്ലയെന്നും അവര്‍ പറയുന്നു . എന്നിരുന്നാലും ഡേറ്റ് ഒരു പ്രശ്നം തന്നെയാണ്. സിനിമ തന്നെയാണ് എന്നും തന്‍റെ പാഷന്‍. സിനിമാ അഭിനയം  ആരംഭിച്ചപ്പോള്‍ മുത്തശ്ശി ആയിരുന്നു ഏറ്റവും കൂടുതല്‍ പിന്തുണ നല്‍കിയതെങ്കില്‍ ഇപ്പോള്‍ ഭര്‍ത്താവ് മുസ്തഫ രാജയും തന്‍റെ ഒപ്പം ഉണ്ടെന്ന് താരം പറയുന്നു .

ഇപ്പോഴും തങ്ങള്‍ നല്ല സുഹൃത്തുക്കള്‍ ആണ്. ജീവിത പങ്കാളി എന്ന് പറയുമ്പോൾ ഉള്ള ഒരു ബന്ധം തീര്‍ച്ചയായും ഉണ്ട്. അദ്ദേഹം ഇപ്പോള്‍ അമേരിക്കയില്‍ ആണുള്ളത്. ഈ ബന്ധം ഇങ്ങനെ തന്നെ പോകണം.  അദ്ദേഹത്തിന്  യാത്രകള്‍ ഒരുപാട് ഇഷ്ടമാണ്, എന്നാല്‍ തനിക്ക് യാത്രകള്‍ ആദ്യംഇഷ്ടമായിരുന്നില്ല, പിന്നീട് മുസ്തഫ വന്നതിന് ശേഷമാണ് ഇഷ്ടമായി തുടങ്ങിയത് എന്നും അവര്‍ പറയുന്നു. ചെയ്തതില്‍ ഏറ്റവും ഇഷ്ടം ഉള്ള  യാത്ര  ലണ്ടന്‍ യാത്രകളാണ് . എല്ലാ വര്‍ഷവും അവിടെ പോകാറുണ്ടായിരുന്നു എന്നാല്‍ ഇപ്പോഴത്തെ അവസ്ഥയില്‍ യാത്രകള്‍ ബുദ്ധിമുട്ട് ആണ്. അച്ഛനുംഅമ്മയും സഹോദരനും അദ്ദേഹത്തിന്റെ ഭാര്യയും കുട്ടിയും ചേര്‍ന്നതാണ് തന്‍റെ കുടുംബം. മുസ്തഫയുടെ വീട്ടില്‍ അച്ഛനും അമ്മയും സഹോദരനും ഉണ്ടെന്നും അവര്‍ പറഞ്ഞു.

Leave a Reply

Your email address will not be published.