ഒരേ ദിവസ്സം തന്നെ മൂന്ന് വിവാഹം ! വിശ്വസിക്കാനാവാതെ ആരാധകർ

ജിപി എന്ന പേരില്‍ അറിയപ്പെടുന്ന ഗോവിന്ദ് പദ്മസൂര്യ മലയാളത്തില്‍ അറിയപ്പെടുന്ന ടെലിവിഷൻ അവതാരകനും നടനുമാണ്. എം. ജി. ശശിയുടെ  സംവിധാനത്തില്‍ പുറത്തു വന്ന  ‘അടയാളങ്ങൾ’ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. മികച്ച ചിത്രം ഉൾപ്പെടെ അഞ്ച് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഈ ചിത്രം നേടി.  പിന്നീട് ഡി 4 ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ്  മലയാളികള്‍ക്കിടയില്‍  കൂടുതല്‍ ജനപ്രീതി നേടുന്നത്.

സോഷ്യല്‍ മീഡിയയില്‍ വളരെയേറെ സജീവമായ താരം തന്‍റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്ക് വയ്ക്കാറുണ്ട്. മികച്ച വരവേല്‍പ്പാണ് ജീപീയുടെ പോസ്റ്റുകള്‍ക്ക് സമൂഹ മാധ്യമങ്ങളില്‍ നിന്നും ലഭിക്കാറുള്ളത്.

മഹിമ നമ്പ്യാർ

ഇപ്പോഴിതാ ജിപി പങ്കുവെച്ച വീഡിയോ നിമിഷങ്ങള്‍ക്കകം വയറലായിരിക്കുകയാണ്. ഒരേ ദിവസം തന്നെ മൂന്ന് വിവാഹം കഴിച്ചതിനെക്കുറിച്ച്‌ പറഞ്ഞുകൊണ്ടുള്ള വീഡിയോയായിരുന്നു കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തത്. മലയാളം , തമിഴ്, തെലുങ്ക് തുടങ്ങി മൂന്ന് വ്യത്യസ്ഥ ഭാവത്തിലുള്ള സംഭവബഹുലമായ കല്യാണങ്ങളാണ് നടന്നത്. വളരെ രസ്സകരവും കൌതുകം ഉണര്‍ത്തുന്നതുമായ ഈ വീഡിയോയില്‍ പല തരത്തിലുള്ള വേഷവിധാനങ്ങളും വിഷ്വല്‍ ഇമോഷനുമാണ്  ഉപയോഗിച്ചിരിക്കുന്നത് . കായല്‍ക്കരയില്‍ സെറ്റിട്ടായിരുന്നു ഈ ചടങ്ങുകള്‍ ചിത്രീകരിച്ചത്.  

ദിവ്യ പിള്ള

ദിവ്യ പിള്ളയും മഹിമ നമ്പ്യാരും ആണ് വധുവിൻ്റെ വേഷങ്ങള്‍ ചെയ്തത്. ഈ വിവാഹങ്ങള്‍ക്കായി താന്‍ തയാറെടുക്കുന്നതും തുടര്‍ന്നു ചിത്രീകരണത്തിനിടയിലെ രസകരമായ നിമിഷങ്ങളും ജിപി ഇടിനോടൊപ്പം പങ്കുവയ്ക്കുന്നുണ്ട്. താരത്തിൻ്റെ ശരിക്കുമുള്ള വിവാഹമാണോ നടന്നതെന്ന രീതിയില്‍ പല പ്രചാരണങ്ങളും നേരത്തെ ഇതിനെത്തുടർന്ന് ഉണ്ടായിരുന്നു. എന്നാല്‍ പരസ്യ ചിത്രത്തിൻ്റെ വീഡിയോ പുറത്തുവന്നതോടെയാണ് ആരാധകരില്‍ പലരും ഇത് ജിപിയുടെ ശരിക്കുമുള്ള വിവാഹമല്ല നടന്നത് എന്ന് തിരിച്ചറിഞ്ഞത്.

Leave a Reply

Your email address will not be published.