വെറും ‘റീൽ ഹീറോ’ മാറരുത്. നടൻ വിജയിക്ക് 1 ലക്ഷം രൂപ പിഴ ചുമത്തി മദ്രാസ് ഹൈ കോടതി !

വിജയ് ഇപ്പോൾ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ഏകദേശം 9 കോടിയിലധികം രൂപ വിലമതിക്കുന്ന റോൾസ് റോയ്സ് കാർ ഇംഗ്ലണ്ടിൽ നിന്ന് തമിഴ്നാട്ടിലേക്ക് ഇറക്കുമതി ചെയ്തതായിരുന്നു. തമിഴ്നാട്ടിലേക്ക് കൊണ്ടു വരുന്ന സമയത്ത് തന്നെ ഏകദേശം വലിയതോതിലുള്ള ഒരു നികുതി ചുമത്തിയിരുന്നു. എന്നാൽ ഈ നികുതിയിൽ പ്രത്യേക ഇളവ് ആവശ്യപ്പെട്ട് 2012 ൽ വിജയ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. 2012 ലെ നികുതി പ്രേത്യക ഇളവ് ഹർജി തള്ളിക്കൊണ്ടാണ് ഇപ്പോൾ മദ്രാസ് ഹൈകോടതി ഒരു ലക്ഷം രൂപ പിഴ വിജയിക്ക് ചുമത്തിയിരിക്കുന്നത്.

വെറും ‘റീൽ ഹീറോ’ ആയി മാറരുതെന്നും, ഇത്തരം നികുതി ഇളവ് തമിഴ് സിനിമയിലെ തന്നെ ഒരു മുൻ നിര താരം ആവശ്യപ്പെടുന്നത് ഇപ്പോഴത്തെ സാഹചര്യത്തിൽ യോജിക്കാനാവുന്നതല്ലന്നും ജസ്റ്റിസ് സുബ്രഹ്മണ്യൻ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. പിഴയായി ചുമത്തിയ ഒരു ലക്ഷം രൂപ തമിഴ്നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്നും മദ്രാസ് ഹൈകോടതി നിർദേശിച്ചു. അതിരൂക്ഷമായ വിമർശനമാണ് നികുതി ഇളവുമായി കോടതി നടത്തിയിരിക്കുന്നത്. കോടിക്കണക്കിന് രൂപ പ്രതിഫലമായി വാങ്ങുന്ന നടൻ ഇങ്ങനെ ഒരു നികുതിയിളവ് ആഡംബര കാറിൽ ചോദിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും കോടതി ചൂണ്ടി കാണിച്ചു..

Leave a Reply

Your email address will not be published.