‘ബിജുമേനോനും വല്ലാതെ ഭയത്തോടെ ആ ആ രംഗത്തില്‍ അഭിനയിച്ചത്’ ഷൂട്ടിങ്ങിന് കൊണ്ട് വന്ന പുലിയും ബിജു മേനോന്‍ പിടിച്ച ‘പുലിവാലും’

വ്യത്യസ്ഥമായ കഥാപാത്രങ്ങള്‍ കൊണ്ട്  മലയാള പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം ആയി മാറിയ നടനാണ്  ബിജു മേനോന്‍.  അനിതര സാധാരണമായ തന്‍റെ അഭിനയ പാടവം കൊണ്ട് ചലച്ചിത്ര ലോകത്ത് തന്റേതായ സ്ഥാനം ഉറപ്പിക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.  ബിജു മേനോന്‍റെ വളരെ  വ്യത്യസ്തമായ ഒരു കഥാപാത്രം ആയിരുന്നു മരുഭൂമിയിലെ ആന എന്ന ചിത്രത്തിലെ അറബിയുടെ വേഷം. ഈ ചിത്രത്തില്‍  ഒരു സീന്‍ ഷൂട്ട് ചെയ്യുന്നതിന് വേണ്ടി പുലിയെ കൊണ്ട് വരികയും പിന്നീട് അതുണ്ടാക്കിയ പുലിവാലും വാര്‍ത്തയായിരുന്നു. ഷൂട്ടിങ്ങിനിടെ പുലിയെ മെരുക്കാനായി  ബിജു മേനോന്‍ അനുഭവിച്ച ബുദ്ധിമുട്ടുകളും അതിനു പിന്നിലെ കഷ്ടപ്പാടുകളും  പങ്കു വയ്ക്കുകയാണ് ചിത്രത്തിന്‍റെ അസിസ്റ്റന്റ് ഡയറക്ടര്‍ ആയ വിനയന്

ഖത്തര്‍ രാജ കുടുംബത്തിലെ  ഷെയ്ക് ആയാണ് ബിജു മേനോന്‍ ഈ ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. ബിജു മേനോന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഇന്‍ട്രോ ഷൂട്ട് ചെയ്യുന്നതിനാണ് പുലിയെ കൊണ്ടുവരുന്നത്. ചങ്ങലയ്ക്കിട്ട ഒരു പുലിയുമായി കാറില്‍ വന്നിറങ്ങുന്നതാണ് ചിത്രത്തില്‍ ബിജു മേനോൻ്റെ ഇന്‍ട്രോ. ഒരു ഷെയ്ക്കിൻ്റെ കൊട്ടാരത്തിലാണ് ഷൂട്ട് നടന്നത്. ഖത്തറില്‍ തന്നെ ഉള്ള ഒരു അറബിയുടെ വീട്ടില്‍ വളര്‍ത്തി വന്നിരുന്ന ഒന്‍പത് മാസം പ്രായമായ പുലിയെ ആണ് ഷൂട്ടിനായി കൊണ്ടുവന്നത്.

മനുഷ്യനുമായി ഇണക്കമുള്ള പുലിയായിരുന്നെങ്കിലും എല്ലാവരും പേടിയോട് കൂടി തന്നെ ആണ് പുലിയെ സമീപിച്ചത്. ബിജുമേനോനും വല്ലാതെ ഭയത്തോടെ ആ ആ രംഗത്തില്‍ അഭിനയിച്ചത്.  കാറില്‍ നിന്നും ഇറങ്ങുന്ന ബിജുമേനോൻ്റെ മുന്നിലായി പുലി നടക്കുന്നതായാണ് സീന്‍ , ക്യാമറയും ക്രൂവും പുലിക്ക് മുന്നിലായി നിന്നുകൊണ്ടാണ് ആ ഷോട്ട് ചിത്രീകരിക്കുന്നത്. ആളുകള്‍ മുന്നില്‍ നില്‍ക്കുമ്പോള്‍ പുലി അക്രമാസക്തനാകുമോയെന്ന് ചിന്തിച്ച് ബിജുമേനോന് ടെന്‍ഷന്‍ ഉണ്ടായിരുന്നു. ആ രംഗം കഴിഞ്ഞ് ബിജുമേനോൻ്റെ കയ്യില്‍ നിന്നും പുലിയെ തിരികെ വാങ്ങുന്നതു വരെ എല്ലാവരും വല്ലാതെ  ആശങ്കപ്പെട്ടിരുന്നു എങ്കിലും വളരെ രസകരമായ അനുഭവം ആയിരുന്നു ആ ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് എന്ന് വിനയന്‍ ഓര്‍ക്കുന്നു. 

ഷൂട്ടിങ്ങിനിടയ്ക്ക് പുലി തിരക്കേറിയ റോഡിലിറങ്ങിയതും അങ്ങനെ ബ്ലോക്ക് ഉണ്ടായതുമൊക്കെ അന്ന്  വലിയ വാര്‍ത്തയായിരുന്നു. ചിത്രത്തിന്‍റെ സെറ്റിലേക്ക് വണ്ടിയില്‍ കൊണ്ടുപോകുന്നതിനിടെ ആയിരുന്നു സംഭവം.


Leave a Reply

Your email address will not be published.