ടിക്ക് ടോക്കും മേസ്തിരി പണിയും ദിവസ്സ വരുമാനമുള്ള ജോലിയുമായി നടന്ന ചക്കപ്പഴം സുമേഷിൻ്റെ വിവാഹം (മോട്ടിവേഷണൽ)

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ടിക് ടോക്കിലൂടെ കടന്നു വന്നു പ്രേക്ഷക മനസ്സുകളില്‍ ഇടം നേടിയ കലാകാരനാണ് റാഫി. പിന്നീട് മിനി സ്‌ക്രീനിൽ എത്തിയ റാഫി നിരവധി ആരാധകരെ സ്വന്തമാക്കുകയും ചെയ്തു. ഫ്ലവേര്‍സ് ടീവീ സംപ്രേക്ഷണം ചെയ്യുന്ന ചക്കപ്പഴം എന്ന  സീരിയലിലൂടെ മിനിസ്‌ക്രീനിൽ എത്തിയ റാഫി കുടുംബപ്രേക്ഷകരുടെ പ്രിയ താരം ആയി വേഗം മാറി. താരം വിവാഹിതനാകുന്നു എന്ന പുതിയ വര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.  കഴിഞ്ഞ ഞായറാഴ്ചയായിരുന്നു താരത്തിന്‍റെ വിവാഹനിശ്ചയം. ടിക് ടോക് വീഡിയോകളിലൂടെ തന്നെ പ്രശസ്തയായ മഹീനയാണ് വധു. റാഫിയുടെ ജന്മദിനത്തിന്‍റെ അന്നു തന്നെയായിരുന്നു വിവാഹനിശ്ചയവും .

കഴിഞ്ഞ ഏഴു മാസമായി തങ്ങള്‍ പ്രണയത്തിലായിരുന്നുവെന്ന് മഹീന തുറന്നു പറയുന്നു. രണ്ട് വീട്ടുകാരുടെയും പൂർണ്ണ സമ്മതത്തോട് കൂടിയാണ് വിവാഹത്തിലേക്ക് കടക്കുന്നതെന്നും മഹീന കൂട്ടിച്ചേര്‍ത്തു. ടിക് ടോക് വീഡിയോയിലൂടെ തന്നെ  സമൂഹ മാധ്യമങ്ങളില്‍ ഏറെ പരിചിതയാണ് മഹീനയും. ഇവര്‍ പുറത്തു വിട്ട വിവാഹ നിശ്ചയത്തിൻ്റെ ചിത്രങ്ങൾ വളരെ വേഗം വയറലായി. ഇരുവർക്കും ആശംസകൾ അറിയിച്ചുകൊണ്ട് നിരവധി പേരാണ് ഇപ്പോള്‍  രംഗത്തെത്തിയിട്ടുള്ളത്.

റാഫി കൊല്ലം കൊട്ടാരക്കര സ്വദേശിയാണ്. പഠനത്തിന് ശേഷം ട്രാവൽസിലും റിസോർട്ടിലുമായി അനവധി ജോലികൾ ചെയ്തു. പിന്നീട് സ്വന്തം നാട്ടിൽത്തന്നെ മേസ്തിരി പണിയും ദിവസ്സ വരുമാനമുള്ള ചെറുകിട ജോലികളുമായി മുന്നോട്ടു പോയി. ഇതിനിടയില്‍ വിദേശത്തേക്ക് പോകാനുള്ള ശ്രമങ്ങളും നടത്തിയിരുന്നു. അങ്ങനെയിരിക്കെയാണ് സുഹൃത്തുകളുടെ നിര്‍ബന്ധപ്രകാരം ടിക്ടോക്കിൽ വിഡിയോ ചെയ്തു തുടങ്ങിയത്. റാഫി ചെയ്ത പല വിഡിയോകളും വേഗം ശ്രദ്ധ നേടി.

ഈ വിഡിയോകൾ കണ്ടാണ് റാഫിയെ ചക്കപ്പഴത്തിന്റെ ഓഡിഷനിലേക്ക് വിളിക്കുന്നത്. അങ്ങനെയാണ്  ചക്കപ്പഴത്തിലെ തുരുമ്പ് സുമേഷ് എന്ന കഥാപാത്രമായി സുമേഷ് മാറിയത്. പിന്നീട് റാഫിയുടെ ജീവിതം തന്നെ മാറി മറിഞ്ഞു.  സ്വപ്നം പോലും കാണാത്ത കാര്യങ്ങളാണ് തൻ്റെ ജീവിതത്തിൽ സംഭവിച്ചതെന്ന് ഈ കലാകാരന്‍ പറയുന്നു. അച്ഛന്‍ മുഹമ്മദ് ഹുസൈൻ, അമ്മ റജീന ബീവി, അനിയൻ മുഹമ്മദ് റിയാസ്, അനിയത്തി ഫാത്തിമ എന്നിവർ ഉള്‍പ്പെടുന്നതാണ് റാഫിയുടെ കുടുംബം.

Leave a Reply

Your email address will not be published.