“കോപ്രായം കാണിക്കാനൊന്നും തനിക്ക് പറ്റില്ല, കൊച്ചു കുട്ടികളെ ലോലിപോപ്പ് കാണിച്ച് കൂട്ടിക്കൊണ്ട് പോകുന്നതുപോലെ ആയിരുന്നു അത്” ലിയോണ

കലികാലം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിയ  താരമാണ് ലിയോണ ലിഷോയ്. മമ്മൂട്ടി നായകനായ ജവാന്‍ ഓഫ് വെള്ളിമല എന്ന  ചിത്രത്തിലൂടെയാണ് ഇവര്‍ മലയാളികള്‍ക്കിടയില്‍  ശ്രദ്ധിക്കപ്പെടുന്നത്. സിനിമാ-സീരിയല്‍ താരമായ ലിഷോയ്‌യുടെ മകളാണ് ലിയോണ. എന്നാല്‍ താന്‍, സിനിമ മോഹിച്ച് നടിയായ ആളല്ല എന്നാണ് ലിയോണ പറയുന്നത്. മികച്ച ഒരു ഓഫര്‍ അച്ഛന്‍ തന്നോട് പറയുകയും താല്‍പ്പര്യമുണ്ടോയെന്ന് ചോദിക്കുകയുമായിരുന്നു എന്നാണ് ലിയോണ പറയുന്നത്.

നൂറുപേര്‍ നോക്കി നില്‍ക്കുമ്പോള്‍  അവരുടെ മുന്നില്‍ വച്ച്  കോപ്രായം കാണിക്കാനൊന്നും തനിക്ക് പറ്റില്ല എന്നായിരുന്നു അന്ന് മറുപടി പറഞ്ഞതെന്നും ലിയോണ ഓര്‍ക്കുന്നു. തന്നെ സംബന്ധിച്ചിടത്തോളം അന്ന് അതൊക്കെ ആയിരുന്നു സിനിമ . ബാംഗ്ലൂരില്‍ പഠിച്ചു എന്നതുകൊണ്ട് താന്‍ ഒരു തനി മോഡേണ്‍ പെണ്‍കുട്ടി ഒന്നും ആയിരുന്നില്ല എന്നും അവര്‍ ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തില്‍ പറയുന്നു. ഓഫര്‍ ലഭിച്ചപ്പോള്‍ ഒന്ന് ശ്രമിച്ച്‌ നോക്കാന്‍ മാത്രമായിരുന്നു അച്ഛന്‍ തന്നോട് പറഞ്ഞത്. പക്ഷേ താന്‍ പറ്റില്ല എന്ന് തന്നെയാണ് ആദ്യം  പറഞ്ഞത്. വീണ്ടും കുറച്ചധികം ഓഫറുകള്‍ ലഭിച്ചപ്പോള്‍ അച്ഛന്‍ വളരെ കാര്യമായി ഒന്നു ശ്രമിച്ചുനോക്കാനും ഇത് എല്ലാവര്‍ക്കും ലഭിക്കുന്ന ഒരു അവസ്സരം അല്ല എന്ന് പറഞ്ഞു മനസ്സിലാക്കിത്തന്നു.

അഭിനയിക്കാന്‍ ഇഷ്ടമില്ലങ്കില്‍ പിന്നീട് നിര്‍ത്തിക്കോളു എന്നുമായിരുന്നു അച്ഛന്‍ തന്നെ ബോധ്യപ്പെടുത്തിയത് എന്നും ലിയോണ പറയുന്നു. കലികാലം ആയിരുന്നു ആദ്യം ചെയ്ത സിനിമ. അച്ഛൻ്റെ സുഹൃത്തുക്കള്‍ തന്നെ ആയിരുന്നു ആ ചിത്രങ്ങള്‍ക്ക് പിന്നില്‍. ആ ചിത്രത്തിന്‍റെ അണിറപ്രവര്‍ത്തകരൊക്കെ നേരില്‍ അറിയാവുന്നവരും ആയിരുന്നു. തന്നോടൊപ്പം അച്ഛനും വരാമെന്ന് പറഞ്ഞുറപ്പിച്ച് ഒരു കൊച്ചു കുട്ടിയെ ലോലിപോപ്പ് കാട്ടി കൊണ്ടുപോകുന്ന രീതിയിലായിരുന്നു താൻ്റെ ആദ്യ സിനിമാ അഭിനയം എന്നും  ലിയോണ പറഞ്ഞു.

Leave a Reply

Your email address will not be published.