”ഏതോ ഒരു പുരുഷൻ്റെ ബിജം സ്വീകരിച്ച്‌ ഗര്‍ഭണിയാകാന്‍ സ്വാതന്ത്ര്യമുള്ള ഒരു ജനാധിപത്യ രാഷ്ട്രത്തിലാണ് നമ്മള്‍ ജീവിക്കുന്നതെന്നും” സാറാസ്സിനെതിരെ വിമര്‍ശനവുമായി ഹരീഷ് പേരടി

അന്ന ബെന്നും സണ്ണിവെയിനും മുഖ്യ കഥാപാത്രമായി വന്ന  ‘സാറാസ്’ എന്ന ചിത്രം അടുത്തിടെയാണ് റിലീസ് ചെയ്തത്. ‘എനിക്ക് പ്രസവിക്കേണ്ട’ എന്ന നായികയുടെ ഡയലോഗാണ് ചിത്രത്തിനെ കൂടുതല്‍ ചർച്ച ആക്കിയത്.   ഇതിനിടെ സിനിമ അബോര്‍ഷനെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് പലരും വിമര്‍ശനവുമായി എത്തിയിരുന്നു.

ഈ ചിത്രത്തിനെതിരെ അഭിപ്രായ പ്രകടനവുമായി രംഗത്ത് വന്നിരിക്കുകയാണ് പ്രശസ്ത നടന്‍ ഹരീഷ് പേരടി. തനിക്ക് പ്രസവിക്കണ്ടാ എന്ന് ആവര്‍ത്തിച്ച്‌ പറയുന്ന ഒരു പെണ്‍കുട്ടിയെ പിന്നെയും കല്യാണം, കുടുംബം തുടങ്ങിയ സമ്പ്രദായങ്ങള്‍ക്കിടയില്‍ ഒതുക്കി സിനിമയുണ്ടാക്കുമ്പോള്‍ ജയിലിലെ  സ്വാതന്ത്ര്യത്തെക്കുറിച്ച്  കവിത എഴുതിയ തടവുകാരന് സമ്മാനം കൊടുക്കുന്നതുപോലെ തനിക്ക് തോന്നിയെന്നാണ് അദ്ദേഹം പറയുന്നത്. കരയുന്ന കുട്ടിയെ ഒന്നെടുക്കാന്‍ പോലും താത്പര്യം കാണിക്കാത്ത കഥാനായിക ഉണ്ടാക്കുന്നത് എന്ത് തരം സിനിമയാണെന്നും അദ്ദേഹം ചോദിച്ചു.   

കല്യാണം എന്ന  വ്യവസ്ഥിതിയോട് യോജിക്കാതെ തന്നെ ഒരു സ്ത്രിക്ക് ഇഷ്ടപ്പെടുന്ന സമയത്ത്  ജീവിതത്തില്‍ ഒരിക്കലും കാണാന്‍  സാധ്യതയില്ലാത്ത, ഏതോ ഒരു പുരുഷൻ്റെ ബിജം സ്വീകരിച്ച്‌ ഗര്‍ഭണിയാകാന്‍ സ്വാതന്ത്ര്യമുള്ള ഒരു ജനാധിപത്യ രാഷ്ട്രത്തിലാണ് നമ്മള്‍ ജീവിക്കുന്നതെന്നും, തനിക്ക് പ്രസവിക്കണ്ട എന്ന് ആവര്‍ത്തിച്ച്‌ പറയുന്ന ഒരു പെണ്‍കുട്ടിയെ പിന്നെയും കല്യാണം, കുടുംബം തുടങ്ങിയ വ്യവസ്ഥാപിത സമ്പ്രദായങ്ങള്‍ക്കിടയില്‍ പൂട്ടിയിട്ട്സി നിമയുണ്ടാക്കുമ്പോള്‍ അത് ജയിലിലെ  സ്വാതന്ത്ര്യത്തിനെ കുറിച്ച്‌ കവിത എഴുതിയതിന് തടവുകാരന് സമ്മാനം കൊടുക്കുന്നതുപോലെ തോന്നിയെന്നും അദ്ദേഹം കുറിച്ചു. 

അന്യൻ്റെ കുട്ടികളും നമ്മുടെ കുട്ടികളാണെന്ന് കരുതി കേരളം 18 കോടി കൊടുത്ത് താലോലിച്ച ഈ സമയത്താണ് സ്വന്തം ശരീരത്തിൻ്റെ രാഷ്ട്രിയം പറയാന്‍ ഗര്‍ഭാവസ്ഥ തടസ്സമാവുന്നത് പുരോഗമനത്തെക്കുറിച്ചുള്ള  അറിവില്ലായമയാണെന്നും ഹരീഷ് പറയുന്നു.

Leave a Reply

Your email address will not be published.