താമരാക്ഷൻ പിള്ള എന്ന ആ ബസ്സിന്‌ പിന്നീട് എന്ത് സംഭവിച്ചു ?

ജനപ്രിയനായകന്‍ ദിലീപിന്‍റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു താഹയുടെ  സംവിധാനത്തില്‍ പുറത്തിറങ്ങിയ  ഈ പറക്കും തളിക എന്ന ചിത്രം. ഈ ചിത്രത്തില്‍ ദിലീപിനൊപ്പം ഹരിശ്രീ അശോകന്‍, കൊച്ചിന്‍ ഹനീഫ, നിത്യാ ദാസ് തുടങ്ങി ഒരു വലിയ  താരനിര തന്നെ അണിനിരന്നു. എന്നാല്‍ ഇവരെല്ലാവരെക്കാളും ആ സിനിമയില്‍ പ്രധാന കഥാപാത്രമായി നിറഞ്ഞു നിന്ന മറ്റൊരാളും കൂടി ഉണ്ടായിരുന്നു.

താമരാക്ഷന്‍ പിള്ള എന്ന് പേരുള്ള പ്രൈവറ്റ് ബസ് ആയിരുന്നു അത് . എന്നാല്‍ ചിത്രത്തിലേക്ക് ഈ  ബസിനെ കണ്ടെത്തിയത് എങ്ങനെ ആണെന്നും ശേഷം ആ ബസിന് എന്ത് സംഭവിച്ചുവെന്നും ഇപ്പോള്‍ തുറന്നു പറയുകയാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാവായ എംഎം ഹംസയും സംവിധായകന്‍ താഹയും. ഒരു  മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ്  താമരാക്ഷന്‍ പിള്ളയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇവര്‍ വെളിപ്പെടുത്തിയത്.

ഒരു  ബസിനുള്ളില്‍ സിനിമ ചിത്രീകരിക്കണമെങ്കില്‍ നിരവധി മാറ്റങ്ങള്‍ ബോഡിയില്‍ വരുത്തണമെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ ബസ്സ് റണ്ണിങ് കണ്ടീഷനിലുമായിരിക്കണം എന്ന തീരുമാനമാണ് പെര്‍മിറ്റുള്ള ബസ് വാങ്ങാം എന്ന ചിന്തയിലേക്ക് തങ്ങളെ എത്തിച്ചതെന്ന് അവര്‍ പറയുന്നു . ഈ ബസ്സിനായുള്ള  അന്വേഷണം തങ്ങളെ എത്തിച്ചത് തെങ്ങണ വഴി കോട്ടയം ചങ്ങനാശേരി റൂട്ടില്‍ ഓടുന്ന ഒരു റൂട്ട് ബസില്‍ ആയിരുന്നു. ബസ് ഉടമയുടെ വീട്ടില്‍ ചെന്ന് ആവശ്യം അറിയച്ചപ്പോള്‍ അവര്‍ ബസ് വില്‍ക്കാന്‍ തയ്യാറാവുകയായിരുന്നു. അന്നു തന്നെ പണം നല്കി ബസ് വാങ്ങിയെന്ന് അദ്ദേഹം പറയുന്നു.

 എന്നാല്‍ ചിത്രത്തിൻ്റെ ഷൂട്ടിങ്ങ് കഴിഞ്ഞതോടെ ബസ് പാര്‍ക്ക് ചെയ്യാന്‍ പിന്നീട് സ്ഥലമില്ലാതെയായി. റൂട്ട് പെര്‍മിറ്റ് ഉണ്ടായിരുന്നതിനാല്‍ പഴയ റൂട്ടില്‍ തന്നെ  ഓടിക്കാമെന്ന് ആലോജിച്ചിരുന്നെങ്കിലും ചിത്രത്തിന്‍റെ ഷൂട്ടിങ് ആവശ്യങ്ങള്‍ക്കായി വരുത്തിയ മാറ്റങ്ങള്‍ മൂലം ആര്‍ടിഒ അനുമതി ലഭിക്കുമോ എന്ന കാര്യത്തില്‍ സംശയമായിരുന്നു. തുടര്‍ന്നു വെറുതേ കിടന്ന് നശിക്കരുതല്ലോ എന്നു കരുതിയാണ് ഒരു നാഗര്‍കോവിലുകാരന് ആ ബസ് വിറ്റത് . ഷൂട്ടിങ് ആവശ്യത്തിനായി ആ ബസ്സില്‍ നിരവധി മാറ്റങ്ങള്‍ വരുത്തിയതായി നിര്‍മാതാവായ ഹംസ പറയുന്നു.

Leave a Reply

Your email address will not be published.