
സമൂഹ മാധ്യമങ്ങളില്‍ വിപ്ലവമായി മാറിയ ക്ലബ് ഹൌസ് തുറന്ന ചര്‍ച്ചകള്‍ക്ക് വേദിയൊരുക്കുന്ന ഒരു ഫ്ലാറ്റ് ഫോം ആണ്. കുറച്ചധികം ദിവസ്സങ്ങളായി പൊതു മധ്യത്തില്‍ നിറഞ്ഞു നില്ക്കുകകയാണ് ഈ ആപ്ലിക്കേഷന്‍. നിരവധി പ്രമുഖര്‍ ഈ സോഷ്യല്‍ മീഡിയ ഫ്ലാറ്റ് ഫോമിന്റെ സാധ്യതകളെ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ പലപ്പോഴും പലരും ഇതിലൂടെ കടന്നു ചെല്ലുന്നത് പല തരത്തിലുള്ള ഊരാക്കുടുക്കിലേക്കാണ്. അത്തരത്തില്‍ ഒരു പുതിയ നിയമക്കുരുക്കില്‍ പെട്ടിരിക്കുകയാണ് മുന്‍ ബിഗ്ബോസ്സ് വിജയി സാബുമോന്. പലപ്പോഴും ഇദ്ദേഹത്തിന്റെ പല പരാമര്‍ശങ്ങളും വിവാദങ്ങളെ വിളിച്ചു വരുത്തുന്നവയാണ്. ഇത്തരത്തില്‍ ഇപ്പോള്‍ സാബുമോന് നടത്തിയ ട്രാന്‍സ്ഫോബിക് പരാമര്‍ശം പ്രതിഷേധം കനക്കുന്നതിന് കാരണമായി . ക്ലബ് ഹൗസില്‍ നടന്ന ഒരു ചര്‍ച്ചയാണ് വിഷയത്തിനാസ്പദമായ സംഭവം അരങ്ങേറിയത്.
ശിഖണ്ഡി എന്ന പദം പ്രയോഗിക്കുന്നത് ഒരു കുറ്റകൃത്യം ആണോ, അതുപോലെ ട്രാന്‍സ് വുമണ്‍ ഒരു സ്ത്രീയാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? തുടങ്ങിയ തലക്കെട്ടുകളില്‍ അദ്ദേഹം തുടങ്ങിവച്ച ചര്‍ച്ചകളാണ് വിവാദത്തിന് കാരണം ആയത്. ഇതിനെതിരെ സാബുമോനും അതുപോലെ തന്നെ ഗ്രൂപ്പിലുള്ളവര്‍ക്കുമെതിരെ പരാതി നല്‍കുമെന്നാണ് ശീതള്‍ ശ്യാം അടക്കമുള്ള ആക്ടിവിസ്റ്റുകള്‍ പറയുന്നത് .

ട്രാന്സ്ജെന്റര് പോളിസി 2015, ട്രാന്‍സ് റൈറ്റ്സ് പ്രൊട്ടക്ഷന്‍ ആക്റ്റ് തുടങ്ങിയവ നിലനില്‍ക്കെ ട്രാന്‍സ് യുവതികള്‍ പെണ്ണാണോ അതുപോലെ ശിഖണ്ഡി എന്ന പദം ഉപയോഗിക്കാമോ, തുടങ്ങിയ ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് സാബുമോനും സുഹൃത്തുക്കളും നടത്തിയ ചര്‍ച്ചയിലെ ആണത്ത പ്രിവിലേജും അതുപോലെ നിയമബോധം ഉണ്ടെന്ന തോന്നലും സാബുവിൻ്റെ മാത്രം പ്രിവിലേജ് ആണെന്ന് കരുതണമെന്ന് ശീതള്‍ ശ്യാം തന്റെ ഫെയിസ് ബുക്കില്‍ കുറിച്ചു.
ഇപ്പോള്‍ സാബുമോനെതിരെ പ്രതിഷേധം അറിയിച്ചുകൊണ്ട് നിരവധിപേരാണ് രംഗത്തെത്തിയിരിക്കുന്നത്. അതുപോലെ തന്നെ സംസാരിക്കാനായി ഗ്രൂപ്പില്‍ കയറിയ സുഹൃത്തുക്കളെ അതിന് അനുവദിക്കാതെ ഇറക്കിവിട്ടതായും വലിഞ്ഞു കയറി വന്നവരാണെന്ന രീതിയില്‍ അപമാനിച്ചതായും അര്ജുന് പി.സി. എന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥി ഫെയിസ്ബുക്കില് കുറിച്ചു.
ട്രാന്‍സ്ജെന്‍ഡര്‍ മനുഷ്യരെ ട്രാന്‍സ് വ്യക്തികള്‍ എന്ന് തന്നെ അഭിസംബോധന ചെയ്യണം എന്ന് സര്‍ക്കാര്‍ ഉത്തരവ് നിലനിക്കുന്നുണ്ടെന്നും അവരുടെ പേരിടല്‍ ചടങ്ങ് നടത്താന്‍ സാബുമോന് ആരാണെന്നും മറ്റൊരു ആക്റ്റിവിസ്റ്റായ ശീതള്‍ ശ്യാം ചോദിക്കുന്നു. കൂടാതെ ഒരു ക്വിയര്‍ ആക്ടിവിസ്റ്റ് ആയ പ്രിജിത്ത് പി.കെ സാബുവിന്റെ പരാമര്‍ശത്തിനെതിരെ നിയമപരമായി പരാതി നല്‍കുമെന്ന് ഇപ്പോള്‍ അറിയിച്ചിട്ടുണ്ട്.