ഫ്ലോറല്‍ സാരിയില്‍ തിളങ്ങി മലയാള സിനിമയുടെ പ്രിയ പുത്രി ഭാവന !

മലയാള സിനിമയുടെ പ്രിയ പുത്രിയാണ് ഭാവന. മലയാളത്തിൽ എന്നത് പോലെ തെന്നിന്ത്യൻ സിനിമ ലോകത്തും എണ്ണിയാൽ തീരാത്ത ആരാധകരാണ് ഭാവനയ്ക്കുള്ളത്. മോളിവുഡിൽ നിന്ന് അഭിനയത്തിന് തുടക്കം കുറിച്ചുവെങ്കിലും അന്യഭാഷകളിലെ  ഇവരുടെ വളർച്ച വളരെ വേഗത്തിലായിരുന്നു. തെലുങ്ക്, തമിഴ്, കന്നഡ മലയാളം എന്നീ ഇന്‍റസ്ട്രികളിൽ തൻ്റെതായ സ്ഥാനം സ്ഥാനം നേടിയെടുക്കുവാൻ നടിയ്ക്ക് കഴിഞ്ഞു.

ദക്ഷിണേന്ത്യയില്‍ ആകമാനം അറിയപ്പെടുന്ന  ചലച്ചിത്ര താരമാണ്‌ ഇന്ന് ഭാവന ബാലചന്ദ്രൻ. മലയാളം, തമിഴ്, തെലുങ്ക് തുടങ്ങി അനവധി ഭാഷകളിലായി ഇവര്‍ ഇപ്പൊഴും  അഭിനയം തുടരുന്നു . പ്രശസ്ത സം‌വിധായകൻ കമലിൻ്റെ നമ്മൾ എന്ന ചിത്രലൂടെയാണ് അഭിനയരംഗത്ത് തുടക്കംകുറിക്കുന്നത്

ഈ താരത്തിൻ്റെ യഥാർത്ഥ പേര് കാർത്തിക എന്നാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി അഭിനയരംഗത്തുള്ള ഭാവന ഇതിനോടകം  60ല്‍ അധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. പ്രശസ്ത കന്നഡ സിനിമ നിർമ്മാതാവായ നവീനും ഭാവനയുമായുള്ള വിവാഹം 2018 ജനുവരി 23 നു ആയിരുന്നു.


മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ്, ജയറാം, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, ജയസൂര്യ തുടങ്ങി ഒട്ടുമിക്ക മുന്‍ നിര മലയാള നായകന്മാരോടൊപ്പമെല്ലാം ഭാവന അഭിനയിച്ചിട്ടുണ്ട്.  ദൈവനാമത്തിൽ എന്ന സിനിമയിലെ അഭിനയത്തിന് കേരളസംസ്ഥാന സർക്കാറിൻ്റെ മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്കാരം ഇവരെ തേടിയെത്തിയിരുന്നു. പൊതുവേ സമൂഹ മാധ്യമങ്ങളിൽ അത്രയ്ക്ക് സജീവമല്ലങ്കിലും വിവഹത്തിന് ശേഷം തന്‍റെ വിശേഷങ്ങൾ പങ്കുവെച്ച് നടി പലപ്പോഴും എത്താറുണ്ട്.

താരം സോഷ്യല്‍ മീഡിയയില്‍ കൂടുതൽ സജീവമായത് വിവാഹത്തിനു
ശേഷമാണമെന്നതാണ് വാസ്തവം. കഴിഞ്ഞ ദിവസ്സം താരം പങ്ക് വച്ച
ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ ചർച്ച ആയിരുന്നു.   സാരി ധരിച്ചെത്തിയ ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഫ്ലോറല്‍ സാരിയില്‍ താരം പങ്ക് വച്ച ചിത്രം വളരെ വേഗം വയറലായി.  ലോക്ക്ഡൌൺ കാലത്തെ ഭാവനയുടെ ചിത്രങ്ങൾക്ക് മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ഇൻസ്റ്റഗ്രാമിലാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

Leave a Reply

Your email address will not be published.