‘തന്‍റെ സ്വഭാവവുമായി വളരെ സാമ്യം ഉള്ള വേഷം’ അന്ന ബെന്‍.

വിരളിലെണ്ണാവുന്ന ചിത്രങ്ങള്‍ കൊണ്ട് തന്നെ വളരെ വേഗം പ്രേക്ഷകപ്രീതി സ്വന്തമാക്കി  ചുരുങ്ങിയ സമയം കൊണ്ട് മലയാളത്തിലെ  മുന്‍നിര നായികമാരില്‍ ഒരാളായി മാറിയിരിക്കുകയാണ് അന്ന ബെന്‍. ജൂഡ് ആന്‍റണി സംവിധാനം ചെയ്ത ‘സാറാസ്’ അന്നയുടെ കരിയര്‍ ബെസ്റ്റ് പ്രകടനമായാണ് ഇതുവരെയുള്ള വിലയിരുത്തല്‍.

എന്നാല്‍ താന്‍ അഭിനയിച്ച വേഷങ്ങളില്‍ ഏറ്റവും പ്രിയപ്പെട്ടത് ‘കുമ്പളങ്ങി നൈറ്റ്‌സി’ലെ ‘ബേബിമോള്‍’ എന്ന കഥാപാത്രം ആണെന്നാണ് അന്ന പറയുന്നത്. തന്‍റെ ആ​ദ്യ​ ​ചിത്രമായ​തു​കൊ​ണ്ടും​ ​ഒരു നടി എന്ന നിലയില്‍ തന്നെ​ ​രേഖ​പ്പെ​ടു​ത്തി​യ​ ​ക​ഥാ​പാ​ത്ര​മാ​യ​തു​കൊണ്ടും ​ ആ കഥാപാത്രത്തിനോട് ​​പ്ര​ത്യേ​കമായ ​ ​അ​ടു​പ്പ​മു​ണ്ടെന്ന് ഒരു സ്വകാര്യ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറയുന്നു.

​ബേ​ബി എന്ന കഥാപാത്രമാണ് തന്നെ ​ഹെ​ല​നി​ലേ​ക്കും​ ​ജെസിയിലേക്കുമൊക്കെ​ ​എ​ത്തി​ച്ച​ത്.​ ​തനിക്ക് അ​ഭി​ന​യ​ത്തി​ല്‍​ ​ഒ​രു​ ​ഫൗണ്ടേഷ​ന്‍​ ​കി​ട്ടി​യ​ത് ​ദിലീഷി​ല്‍​ ​നി​ന്നും​ ​ശ്യാം പുഷ്ക്കറില് ​ ​നി​ന്നു​മാ​ണ്. ​ ഒടിടി റിലീസായി എത്തിയ സാറാസ് തുടക്കം മുതല്‍ തന്നെ നിരവധി പേരാണ് കണ്ടതും മികച്ചതെന്ന് അഭിപ്രായം രേഖപ്പെടുത്തിയതും. ഈ ചിത്രത്തില്‍ സണ്ണി വെയ്ന്‍, സിദ്ദിഖ്, അന്നയുടെ പിതാവായ ബെന്നി പി നായരമ്പലം, തുടങ്ങിയവരാണ്  പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

അന്നയുടെ പിതാവും പ്രശസ്ത തിരക്കഥാകൃത്തുമായ  ബെന്നി പി നായരമ്പലവും അഭിനയിച്ചിട്ടുള്ള ഈ ചിത്രത്തില്‍ ഇവര്‍  അച്ഛനും മകളുമായി തന്നെയാണ് അഭിനയിച്ചിട്ടുള്ളത്ത്. അതേസമയം ചിത്രത്തില്‍ അച്ഛനൊപ്പം അഭിനയിച്ചതിൻ്റെ സന്തോഷം അന്ന പങ്ക് വയ്ക്കുകയും ചെയ്തു.

സാറാസിന് ലഭിക്കുന്ന മികച്ച പ്രതികരണങ്ങളില്‍ വളരെ സന്തോഷമുണ്ടെന്നും അന്ന പറയുന്നു. ഒരുപാട് ബുദ്ധിമുട്ടിയാണ് ഈ ചിത്രം പൂര്‍ത്തിയാക്കിയതെന്നും കഥ കേട്ടപ്പോള്‍ തന്നെ ഇഷ്ടമായി എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ചിത്രത്തിലെപ്പോലെ സ്വന്തമായി തീരുമാനങ്ങളെടുക്കുക എന്നത് തന്നെയാണ് തൻ്റെയും രീതിയെന്നും അതുകൊണ്ട് സാറ തന്‍റെ സ്വഭാവവുമായി വളരെ സാമ്യം ഉള്ള വേഷം ആണെന്നും ഈ യുവ നടി പറയുന്നു. ഏതായലും ചിത്രം ഇപ്പോള്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്.   

Leave a Reply

Your email address will not be published.