ചിരിക്കുടുക്ക, സ്റ്റേജ് ഷോകളിലെ റാണി, ഉഷ ഉതുപ്പ് ജൂനിയര്‍ അനവധി വിശേഷണങ്ങള്‍ക്ക് അര്‍ഹയായ റിമിക്കെതിരെയുള്ള സിത്താരയുടെ പരാതി ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

മലയാളികളുടെ ചിരിക്കുടുക്കയെന്നോ സ്റ്റേജ് ഷോകളിലെ റാണി എന്നോ അതോ ഉഷ ഉതുപ്പ് ജൂനിയര്‍ എന്നോ അങ്ങനെ അനവധി വിശേഷണങ്ങള്‍ക്ക് അര്‍ഹയാണ് റിമി ടോമി.  ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരിക കൂടിയാണ് ഇവര്‍ . ഗായികയെന്ന നിലയിൽ മാത്രമല്ല നടി എന്ന നിലയിലും മികച്ച  അവതാരക എന്ന നിലയിലും റിമിടോമി പ്രശസ്തയാണ്. അതുപോലെ തന്നെ നിരവധി ആരാധകരുള്ള മറ്റൊരു ഗായികയാണ് സിത്താരയും. രണ്ടു വ്യത്യസ്ഥ ശൈലിയില്‍ ടെലിവിഷന്‍ റിയാലിറ്റി ഷോകളില്‍ നിറഞ്ഞു നില്‍ക്കുന്ന രണ്ട് യുവ ഗായികമാരാണ് ഇവര്‍. ഈ രണ്ട് സമകാലീകരും മലയാള ടെലിവിഷന്‍ ഷോകളിലെ അഭിവാജ്യ ഘടകമാണ് ഇന്ന്. 

ഇന്നത്തെ മാറിയ സാഹചര്യത്തില്‍ നോര്‍ത്ത് ഇന്ത്യന്‍ സെലിബ്രറ്റീസ്സിനെപ്പോലെ  മലയാളികളും വളരെയധികം ബോഡീ ഫ്രീക്സും ബ്യൂട്ടീ കോന്‍ഷ്യസ്സും ആണ്.  കഴിഞ്ഞ ദിവസ്സങ്ങളില്‍ റിമിടോമി തന്റെ വർക്കൗട്ട് ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ പങ്ക് വച്ചിരുന്നു .

നന്നായി വർക്കൗട്ട് ചെയ്ത് മെലിഞ്ഞ് കൂടുതല്‍ ഗ്രേയ്സ്ഫുള്‍നെസ്സോടെ ആണ്  ഇപ്പോൾ റിമിടോമിയെ  കാണാൻ കഴിയുന്നത് . അപ്പോഴാണ് സിതാര റിമിക്കെതിരെ ഒരു പരാതിയുമായി എത്തിയിരിക്കുന്നത്. ഗായകൻ വിധുവിനെക്കുറിച്ചുള്ള  ഒരു പോസ്റ്റ് കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹികമാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നു . ഈ പോസ്റ്റുമായി ബന്ധപ്പെട്ട് ആണ് സിത്താര റിമിക്കെതിരെ പരാതിയുമായി എത്തിയിരിക്കുന്നത്.

റിമിയെ നന്നായി മനസ്സിലാക്കിയിട്ടുണ്ട് വിധു എന്ന രീതിയിൽ ആയിരുന്നു ആ പോസ്റ്റ്. ചീത്ത പറയുമ്പോഴും ഇത്രയും സ്നേഹം ഉണ്ടെന്ന് താന്‍ അറിഞ്ഞിരുന്നില്ല ഉണ്ണി എന്ന് വിധുപ്രതാപ് ഇതിന് കമന്‍റ് ചെയ്തിരുന്നു. ഇതിന് തൊട്ട് പിന്നാലേ ആണ് സിതാര തന്നെ വേണ്ടല്ലേ എന്ന കമന്‍റുമായി എത്തിയത്. എന്നാല്‍  റിമി ഇതിന് മറുപടിയും നല്കി . അങ്ങനെ പറയല്ലേ സിതുമ്മ എന്നായിരുന്നു റിമിയുടെ മറുപടി. തുടര്‍ന്നാണ് സിത്താര റിമിക്ക് എതിരെ പരാതിയുമായെത്തിയല്ലോ എന്ന രീതിയില്‍ ഇവരുടെ രണ്ടാളുടെയും ആരാധകർ കമന്‍റുമായി എത്തിയത് .

Leave a Reply

Your email address will not be published.