‘വാത്സല്ല്യത്തിലെ മമ്മുട്ടി വില്ലൻ തന്നെ’ റിമ കല്ലിങ്കല്‍. റിമയെ പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ.

ലോഹിതദാസ്സിന്‍റെ തിരക്കഥയില്‍ കൊച്ചിന്‍ ഹനീഫ സംവിധാനം ചെയ്ത്   മമ്മൂട്ടി നായകനായ വാത്സല്യം കുടുംബപ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രമാണ്. ആ വര്‍ഷത്തെ പണം വാരി പടങ്ങളുടെ പട്ടികയില്‍ ഏറെ മുന്‍പന്തിയില്‍ നിന്ന ചിത്രം വര്‍ഷമെത്ര കഴിഞ്ഞാലും പ്രേക്ഷകരുടെ മനസ്സില്‍ തങ്ങി നില്‍ക്കുന്ന കോര്‍ ഉള്ള കഥയായി കരുതിപ്പോരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ സിനിമയിലെ സ്ത്രീവിരുദ്ധത ചൂണ്ടിക്കാട്ടി പലരും രംഗത്ത് വന്നിരിക്കുകയാണ്. മാറിയ സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയയിലെ പല  സിനിമാ ഗ്രൂപ്പുകളിലും ഇതുസംബന്ധിച്ച്‌ നിരവധി ചര്‍ച്ചകള്‍ നടന്നു വരികയാണ്. മേലേടത്ത് രാഘവന്‍ നായര്‍ എന്ന മമ്മൂട്ടി ചെയ്ത കഥാപാത്രത്തെ നായകനാക്കിയും നടന്‍റെ സഹോദരൻ്റെ (സിദ്ധിഖിന്റെ) ഭാര്യക്ക് നെഗറ്റിവ് ടച്ചുമാണ് ചിത്രത്തില്‍ നല്‍കിയിരിക്കുന്നത്.

കാലാനുസൃതമായ മാറ്റം ഈ ചിത്രത്തിലെ കഥാപാത്രങ്ങളുടെ ശരിതെറ്റുകളും മാറ്റി മറിക്കുന്നു. ചിത്രം  ഇറങ്ങിയ സമയത്ത് മമ്മൂട്ടി നായകനെങ്കില്‍ വര്‍ഷങ്ങള്‍ പലത് മാറി മറിഞ്ഞപ്പോള്‍ സഹോദരൻ്റെ ഭാര്യ നായികയായി മാറുന്ന കാഴ്ചയാണ് ഇപ്പോള്‍ കണ്ടു വരുന്നത്. വാത്സല്യം എന്ന ചിത്രത്തിലെ  മമ്മൂട്ടി കഥാപാത്രത്തെ ട്രോളി പ്രമുഖ ട്രോള്‍ ഗ്രൂപ്പായ ഇന്റര്‍നാഷണല്‍ ചളു യൂണിയനില്‍ വന്ന ട്രോള്‍ നടി റിമ കല്ലിങ്കലും ഇപ്പോള്‍ പങ്കു വച്ചിരിക്കുകയാണ്.

1993 ല്‍ നിന്ന് 2021 ലേക്ക് എത്തുമമ്പോള്‍   വാത്സല്യത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച മേലേടത്ത് രാഘവന്‍നായരാണ് കഥയിലെ വില്ലനെന്നാണ്  റിമ ഫേസ്‌ബുക്കില്‍ കുറിച്ചത്. ഇതാണ് ഇപ്പോഴത്തെ മാറ്റമെന്നും അവര്‍ പറയുന്നു. എന്നാല്‍  റിമയെ അനുകൂലിക്കുന്നവരും വിമര്‍ശിക്കുന്നവരും രണ്ടു ചേരിയില്‍ അണി നിരന്നു. സിനിമകളിലെ സ്ത്രീവിരുദ്ധതയ്‌ക്കെതിരെ സംസാരിക്കുന്ന റിമയെ അവരുടെ തന്നെ ചിത്രമായ ഹാപ്പി ഹസ്ബന്റ്സ് എന്ന സിനിമയിലെ കഥാപാത്രത്തെ  ഓര്‍മപ്പെടുത്തിയാണ് പലരും മറുപടി നല്‍കുന്നത്. നല്ല രീതിയില്‍ പോയ ഒരു കുടുംബം കുട്ടിച്ചോറാക്കിയ സേച്ചിയുടെ ഈ കഥാപാത്രത്തെയും സ്ത്രീ സ്വാതന്ത്ര്യം എന്ന പേരില്‍ വെള്ളപൂശി നാളെ നായിക ആക്കുമോ എന്നാണു ഇതിനു ഒരു യുവാവ് കമന്‍റ് ഇട്ടത്. നടിയുടെ പോസ്റ്റും ചുവടെ  വന്ന കമന്റും സോഷ്യല്‍ മീഡിയകളില്‍ വേഗം വയറലായി.

Leave a Reply

Your email address will not be published.