മോഹന്‍ലാലിനെ ചൂലെടുത്ത് അടിച്ച കഥ കുളപ്പുള്ളി ലീല പറയുന്നു !

മലയാള ചലച്ചിത്ര മേഖലയിലെ അറിയപ്പെടുന്ന സഹ നടിയാണ് കുളപ്പുള്ളി ലീല. 1998 മുതൽ അഭിനയരംഗത്ത് സജീവമായി തുടരുന്ന ഇവര്‍ കൂടുതലും ഹാസ്യ കഥാപാത്രങ്ങളിലൂടെയാണ് മലയാള സിനിമാ വേദിയില്‍  സജീവമാകുന്നത്. ഈ നടി ശ്രദ്ധിക്കപ്പെടുന്നത് ഇവരുടെ വളരെ യുണീക്കായ നര്‍മ്മ പ്രധാന്യമുള്ള വേഷങ്ങളിലൂടെ ആണ് എന്നതില്‍ തര്‍ക്കമില്ല. ഇരുന്നൂറിലധികം സിനിമകിളില്‍ ഇതിനോടകം കുളപ്പുള്ളി ലീല അഭിനയിച്ചിട്ടുണ്ട്.

മലയാള സിനിമയില്‍ ഇവര്‍ ചെയ്ത ഹാസ്യ കഥാപാത്രങ്ങളത്രയും പ്രേക്ഷകരുടെ ഭാഗത്തു നിന്നും നിറഞ്ഞ കയ്യടി നേടിയവയാണ്. താരാജാവ് മോഹന്‍ലാലിനൊപ്പം അയാള്‍ കഥയെഴുതുകയാണ് എന്ന ചിത്രത്തില്‍ അഭിനയിച്ചപ്പോഴുണ്ടായ അനുഭവങ്ങളാണ് കുളപ്പുള്ളി ലീല അടുത്തിടെ നല്കിയ അഭിമുഖത്തില്‍ പ്രേക്ഷകരോടയി പങ്കുവച്ചത്.

അയാള്‍ കഥയെഴുതുകയാണ് എന്ന ചിത്രത്തില്‍ മോഹന്‍ലാലിനെ ചൂലു കൊണ്ട് അടിക്കുന്ന ഒരു രംഗമുണ്ട് . ഇത്തരം ഒരു രംഗമുണ്ടെന്ന് സംവിധായകന്‍ കമല്‍ ആദ്യം തന്നോട് പറഞ്ഞപ്പോള്‍ തന്നെക്കൊണ്ട്  ഇത് പറ്റില്ല എന്നാണ് ആദ്യം പറഞ്ഞത്. അപ്പോള്‍ മോഹന്‍ലാല്‍ തന്നെ നേരിട്ടു വന്നു ചോദിച്ചു എന്തിനാണ് മടിക്കുന്നതെന്ന്. കേരളത്തിലെന്നല്ല ലോകത്തൊരിടത്തും തന്നെ ഒരാള്‍ ചൂലു കൊണ്ട് അടിച്ചിട്ടില്ല . പിന്നീട് പുറത്തിറങ്ങി നാലു പേരോട് പറയാമല്ലോ മോഹന്‍ലാലിനെ ചൂലു കൊണ്ട് അടിച്ചുവെന്ന്. ചേച്ചി ധൈര്യമായി തല്ലിക്കോളൂ എന്നാണ് മോഹന്‍ലാല്‍ അന്ന് തന്നോട് പറഞ്ഞത് എന്ന് കുളപ്പുള്ളി ലീല അഭിമുഖത്തില്‍ പറയുന്നു .

എന്നാല്‍ റിഹേഴ്സല്‍ ചെയ്യുമ്പോൾ തനിക്ക് ചൂലുകൊണ്ട് അടിക്കാന്‍ കഴിഞ്ഞിരുന്നില്ല . പകരം ഷോട്ട് ആകുമ്പോള്‍ തല്ലിക്കോളാമെന്ന് പറഞ്ഞിരുന്നു . എന്നാല്‍ ചേച്ചി ഒരു ആര്‍ട്ടിസ്റ്റല്ലേ റിഹേഴ്സലില്‍ തന്നെ ശരിക്കും തല്ലണം എന്നും അല്ലെങ്കില്‍ ദേഷ്യം വരുമെന്നും മോഹന്‍ലാല്‍ തന്നോട് വളരെ ശക്തമായിത്തന്നെ പറഞ്ഞു. പിന്നീട് റിഹേഴ്സലില്‍ത്തന്നെ മോഹന്‍ലാലിനെ ചൂല് കൊണ്ട് തല്ലി എന്ന് കുളപ്പുള്ളി ലീല പറയുന്നു.

Leave a Reply

Your email address will not be published.