” അതേ വേദനയോട് ഈ ലോകത്ത് നിന്നും പോകേണ്ടി വരുമോയെന്ന ഭയമുണ്ട് ” മുന്‍ ഐഡിയ സ്റ്റാര്‍ സിംഗര്‍ വിജയി !

മലയാളത്തിലെ ആദ്യത്തെ റിയാലിറ്റി ഷോ എന്ന വിശേഷണത്തിന് അര്‍ഹമായ പ്രോഗ്രാമാണ്  ഐഡിയാ സ്റ്റാര്‍ സിം​ഗര്‍. ഈ ഷോയിലൂടെ നിരവധി ഗായകര്‍ മുഖ്യധാരയിലേക്ക് ഉയര്‍ന്ന് വന്നിട്ടുണ്ട്. മലയാളത്തിലെ ഇന്ന് അറിയപ്പെടുന്ന പല യുവ ഗായകരുടെയും തുടക്കം ഇതിലൂടെ ആയിരുന്നു.  അത്തരത്തില്‍ മലയാളികളുടെ ഹൃദയം കീഴടക്കിയ ഒരു ഗായകനാണ് ​ ജോബി ജോണ്‍. നാലാം സീസ്സണ്‍ ഐഡിയ സ്റ്റാര്‍ സിങ്ങറിലെ ഒരു കോടിരൂപയുടെ ആഡംബര വില്ല സ്വന്തമാക്കി ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് ഇദ്ദേഹമായിരുന്നു. എന്നാല്‍ ഈ സുവര്‍ണ്ണ നേട്ടത്തിന് ശേഷം ജോബിയെക്കുറിച്ച്  കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ ലഭ്യമായിരുന്നില്ല എന്നതാണ് വാസ്തവം . ഈ സീസണിലെ മറ്റ് പല മത്സരാര്‍ത്ഥികളെയും പല വേദികളിലും കാണാന്‍ കഴിഞ്ഞപ്പോഴും
 

ജോബി പൊതുവേദിയില്‍ അത്രത്തോളം സജീവമായിരുന്നില്ല.  എന്നാല്‍ ജോബിയു‍ടെ ഇന്നത്തെ അവസ്ഥ വളരെ ദയനീയവും  വേദനാജനകമാണ്. തന്‍റെ  ഫെയിസ്ബുക്ക് പേജിലൂടെ പങ്കുവച്ച വീഡിയോയില്‍ അദ്ദേഹം തന്‍റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് വിവരിക്കുന്നുണ്ട്.   

ലോക ജനതയെ ഗ്രസ്സിച്ചിരിക്കുന്ന കൊവിഡ് എന്ന മഹാമാരി  തൻ്റെ ലംഗ്സിനെ മോശമായി  അഫക്റ്റ് ചെയ്തതായി ജോബി ഷെയര്‍ ചെയ്ത വീഡിയോയില്‍ പറയുന്നു. തനിക്ക് കൊവിഡ് വന്ന് പോയെങ്കിലും പോസ്റ്റ് കോവിഡ് സിംപ്റ്റംസ് ഉടന്‍ തന്നെ പ്രത്യക്ഷപ്പെടുകയായിരുന്നു. കൂടാതെ  ന്യൂമോണിയയും ബാധിച്ചു . ശ്വാസംമുട്ടലിൻ്റെ അസ്വസ്ഥതയും  ബുദ്ധിമുട്ടും കാര്യമായിട്ടു തന്നെ ഉള്ളതായി അദ്ദേഹം പറയുന്നു. ഇപ്പോള്‍ റിനയ് മെഡിസിറ്റിയില്‍ അഡ്‌മിറ്റ് ചെയ്തിരിക്കുകയാണ്. 

സ്റ്റാര്‍ സിംഗര്‍ അവസ്സാനിച്ചതിന് ശേഷം, നല്ല പാട്ട് പാടാനോ പാടിത്തരാനോ കഴിഞ്ഞില്ലന്നും,  അതിനു ശേഷം തനിക്ക്  മികച്ച ഒരു ഗാനം പിന്നീട് ലഭിച്ചതുമില്ല എന്നും അദ്ദേഹം പറയുന്നു. അതൊരു ദുഃഖമാണെന്നും അതേ വേദനയോട് ഈ ലോകത്ത് നിന്നും പോകേണ്ടി വരുമോയെന്ന ഭയമുണ്ടായിരുന്നെന്നും വികാരാധീനനായി താരം കൂട്ടിച്ചേര്‍ത്തു. കോവിഡ് അത്രത്തോളം തീവ്രമായിരുന്നു അദ്ദേഹത്തിന്. കഴിഞ്ഞ  രണ്ട് കൊല്ലങ്ങളായി  തന്‍റെ കുട്ടികളെ പുറത്ത് പോലും താന്‍ ഇറക്കാറില്ല, വളരെ ശ്രദ്ധിച്ചാണ് നടന്നിരുന്നത് ,എന്നിട്ടും തനിക്ക്  ഈ അവസ്ഥയിലൂടെ പോവേണ്ടി വന്നുവെന്നും ജോബി വീഡിയോയില്‍ പറഞ്ഞു.

Leave a Reply

Your email address will not be published.